ചൈനയോ പാക്കിസ്ഥാനോ ഇന്ത്യയ്ക്ക് ഭീഷണിയല്ല; നലപാട് മാറ്റി സൈനിക മേധാവി

  • Posted By:
Subscribe to Oneindia Malayalam

ഡെറാഡൂണ്‍: ചൈനയോ പാക്കിസ്ഥാനോ ഇന്ത്യയ്ക്ക് ഭീഷണിയല്ലെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ബിപിന്‍ റാവത്ത്. നേരത്തെ ബിപിന്‍ റാവത്ത് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് അദ്ദേഹം മുന്‍ നിലപാട് തിരുത്തിയത്.

ചൈനയ്ക്കും പാക്കിസ്ഥാനും എതിരെ ഭാവിയില്‍ യുദ്ധമുണ്ടായേക്കുമെന്നായിരുന്നു ബിപിന്‍ റാവത്തിന്റെ പരാമര്‍ശം. എന്നാല്‍, താന്‍ പറഞ്ഞത് ശരിയായ രീതിയിലല്ല വാര്‍ത്തയായതെന്ന് അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനോ ചൈനയോ ഇന്ത്യയ്ക്ക് ഭീഷണിയല്ല. നമുക്ക് സമാധാനമാണ് വേണ്ടത്. ഇതിനായി സുരക്ഷാസേന അവരുടെ ചുമതല വഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

china

ദോക്ലലാമില്‍ ഇന്ത്യ ചൈന സംഘര്‍ഷം ഇല്ലാതായതിന് പിന്നാലെയായിരുന്നു നേരത്തെ സൈനിക മേധാവി വിവാദ പരാമര്‍ശം നടത്തിയത്. ഇതില്‍ ചൈന കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സൈന്യത്തില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോവുകയാണ്. കൂടുതല്‍ വനിതകളെ സൈന്യത്തിന്റെ ഭാഗമാക്കുമെന്നും കരസേനാ മേധാവി അറിയിച്ചു. ഡെറാഡൂണില്‍ പരിപാടിക്കെത്തിയ ബിപിന്‍ റാവത്ത് താന്‍ പഠിച്ച കോണ്‍വെന്റില്‍ സന്ദര്‍ശനം നടത്തി. സ്‌കൂളില്‍ ഒരുപാട് ഓര്‍മകളുള്ളതാണെന്ന് അദ്ദഹം പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Now, army chief Bipin Rawat says China, Pakistan not a threat to India

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്