കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലോക്പാല്‍ ബില്‍ പാസായില്ലെങ്കില്‍ രാജിവയ്ക്കും'

  • By Aswathi
Google Oneindia Malayalam News

ദില്ലി: ജനലോക്പാല്‍ ബില്ല് പാസാക്കാന്‍ വേണ്ടി വീണ്ടും കെജ്രിവാളിന്റെ ഭീഷണി. ബില്ല് പാസാക്കിയില്ലെങ്കില്‍ ദില്ലി മുഖ്യമന്ത്രി സ്ഥാനം താന്‍ രാജിവയ്ക്കുമെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കെജ്രിവള്‍ മുന്നറിയിപ്പ് നല്‍കി. ബില്ല് പാസാക്കിയില്ലെങ്കില്‍ പിന്നെ തനിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന് കെജ്രിവാള്‍ പറഞ്ഞു.

രാജ്യത്തെ അഴിമതി മുക്തമാക്കാന്‍ മുഖ്യമന്ത്രി സ്ഥാനം ത്യജിക്കാന്‍ താന്‍ തയ്യാറാണ്. മറ്റ് കക്ഷികളുടെ പിന്തുണ ലഭിക്കാത്തതുകൊണ്ട് ജന ലോക്പാല്‍ ബില്ല് പാസാക്കാതിരുന്നാല്‍ താന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും- കെജ്രിവാള്‍ വ്യക്തമാക്കി.

Aravind Kejriwal

അഴിമതിക്കെതിരായ ജനലോക്പാല്‍ ബില്ല് പാസാക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് കഴിഞ്ഞ ദിവസം കെജ്രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ലോക്പാല്‍ ബില്ലിന് വേണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടപ്പോള്‍ തന്നെ കോണ്‍ഗ്രസിന്റെ ശബ്ദം പരുക്കനായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഭരിക്കുന്ന ബിജെപിയ്‌ക്കെതിരെയും അഴിമതിയാരോപണങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസോ ബിജെപിയോ ഒരിക്കലും ജനലോക്പാല്‍ ബില്ലിനെ പിന്തുണയ്ക്കില്ലെന്നാണ് കെജ്രിവാള്‍ പറഞ്ഞത്.

അതേ സമയം ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന ബില്ലിന്, സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് എതിര്‍പ്പ് വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ കക്ഷിയായ ബിജെപിയും ജനലോക്പാല്‍ ബില്ലിന് എതിരാണ്.

English summary
Upping the ante over the Jan Lokpal Bill, Delhi Chief Minister Arvind Kejriwal tonight threatened to resign if his pet anti-graft legislation is not passed by the state Assembly due to lack of support from other parties.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X