കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛത്തീസ്ഗഡ്, മാവോയിസ്റ്റ് ആക്രമണം 14മരണം

  • By Meera Balan
Google Oneindia Malayalam News

റായ്പ്പൂര്‍: ഛത്തീസ്ഗഡില്‍ രണ്ടിടങ്ങളിലായി ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. അഞ്ച് സിആര്‍പിഎഫ് ജവാന്‍മാരും 7 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. ബാസ്തര്‍ മേഖലയിലാണ് ആക്രമണങ്ങള്‍ നടന്നത്.

ജഗദല്‍പൂര്‍ ജില്ലയിലെ ദര്‍ഭയില്‍ സിആര്‍പിഎഫ് ജവാന്‍മാരും മായി പോയ ആംബുലന്‍സ് ആണ് അക്രമിയ്ക്കപ്പെട്ടത്. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ആംബുലന്‍സ് ഡ്രൈവറും കൊല്ലപ്പെട്ടു.

Maoist Attack

ബീജാപൂരില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സൈനികരു സഞ്ചരിച്ചിരുന്ന ബസ് മാവോയിസ്റ്റുകള്‍ ബൈംബ് വച്ച് തകര്‍ക്കുകയായിരുന്നു. അഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഏഴോളം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ് അതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം പ്രദേശത്ത് നടന്ന് മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

മാവോവാദികളുടെ കടുത്ത എതിർപ്പിനെ മറികടന്ന് 50 ശതമാനത്തിലധികം പേർ പോളിങ് ബൂത്തിലെത്തിയതാണ് പ്രകോപനത്തിനു കാരണമെന്ന് കരുതുന്നു. ആക്രമണത്തിലൂടെ തിരഞ്ഞെടുപ്പിലുള്ള ജനങ്ങളുടെ പങ്കാളിത്തം കുറയ്ക്കുകയാണ് തീവ്രവാദികളുടെ ലക്ഷ്യം.

English summary
At least 14 killed in Maoist attack in Bastar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X