കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏത് നിമിഷവും കര്‍ണാടകം തിരഞ്ഞെടുപ്പിലേക്ക്? സൂചന നല്‍കി കുമാരസ്വാമിയുടെ മകന്‍, പൊട്ടിത്തെറി

  • By
Google Oneindia Malayalam News

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ കര്‍ണാടക രാഷ്ട്രീയം ദിനം പ്രതി സങ്കീര്‍ണമാവുകയാണ്. സഖ്യ സര്‍ക്കാരിന്‍റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന നീക്കങ്ങള്‍ ഭരണ പക്ഷത്ത് നിന്നും പ്രതിപക്ഷത്ത് നിന്നും ഉണ്ടാവുകയുകയാണ്. ഏത് നിമിഷവും സര്‍ക്കാര്‍ താഴെ വീഴുമെന്ന പ്രതീതി നിലനില്‍ക്കുന്നുണ്ട്. ഈ സാധ്യത ഊട്ടി ഉറപ്പിക്കുകയാണ് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകനും നടനുമായി നിഖില്‍ കുമാരസ്വാമി.

<strong>രാജ്നാഥ് സിംഗ് രാജിക്കൊരുങ്ങി? അനുനയിപ്പിച്ച് മോദി, അർധരാത്രി പുതിയ വിജ്ഞാപനം, കല്ലുകടി</strong>രാജ്നാഥ് സിംഗ് രാജിക്കൊരുങ്ങി? അനുനയിപ്പിച്ച് മോദി, അർധരാത്രി പുതിയ വിജ്ഞാപനം, കല്ലുകടി

ഏത് നിമിഷവും തിരഞ്ഞെടുപ്പിന് സാധ്യത ഉണ്ടാകുമെന്നും പ്രവര്‍ത്തകരോട് ഒരുങ്ങിയിരിക്കണമെന്നുമാണ് നിഖില്‍ പറഞ്ഞ്. പ്രവര്‍ത്തകര്‍ നിര്‍ദ്ദേശം നല്‍കുന്ന നിഖിലിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്

 അതൃപ്തി പുറത്ത്

അതൃപ്തി പുറത്ത്

ബിജെപിയെ പുറത്ത് നിര്‍ത്തുകയെന്ന ഒറ്റ ലക്ഷ്യമായിരുന്നു കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ദള്‍ സഖ്യ സര്‍ക്കാരിന്‍റെ പിറവിക്ക് കാരണമായത്. ബദ്ധവൈരികളായ പാര്‍ട്ടികള്‍ ബിജെപിക്കെതിരെ കൈകൊടുത്തപ്പോള്‍ പക്ഷേ ഉള്‍ക്കൊള്ളാന്‍ ഇരുപാര്‍ട്ടികളിലേയും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞില്ല. മുഖ്യമന്ത്രി പദം ദളിന് നല്‍കിയപ്പോല്‍ നേതാക്കളിലെ അതൃപ്തി മറ നീക്കി പുറത്തുവരികയും ചെയ്തു.

 ദളിനെതിരെ നേതാക്കള്‍

ദളിനെതിരെ നേതാക്കള്‍

ഇതോടെ സഖ്യത്തിന് ഉള്ളില്‍ തന്നെ സര്‍ക്കാരിനെതിരെ ചരടുവലികള്‍ രൂക്ഷമായി. സാഹചര്യം മുതലെടുക്കാന്‍ ബിജെപി തുനിഞ്ഞ് ഇറങ്ങിയതോടെ കര്‍ണാടക രാഷ്ട്രീയം കുഴഞ്ഞു മറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ വീണ്ടും കര്‍ണാടകത്തില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ദളുമായുള്ള സഖ്യമാണ് പരാജയത്തിന് കാരണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം പറയുന്നു.

 സര്‍ക്കാര്‍ വാദം തള്ളി

സര്‍ക്കാര്‍ വാദം തള്ളി

അതേസമയം കോണ്‍ഗ്രസ് സഖ്യത്തിനെതിരെ ദളിലും അതൃപ്തി പുകയുന്നുണ്ട്. മുഖ്യമന്ത്രിയാവാന്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ ചരടുവലികള്‍ നടത്തുന്നുണ്ടെന്ന ആക്ഷേപങ്ങളും ശക്തമാണ്. ഇതിനിടെ വിമത എംഎല്‍എമാരും ബിജെപിയിലേക്ക് മറുകണ്ടം ചാടാന്‍ തയ്യാറായി നില്‍പ്പുണ്ട്. സഖ്യത്തിനുള്ളില്‍ പ്രശ്നങ്ങള്‍ രൂക്ഷമാണെങ്കിലും സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്നാണ് ഇരുപാര്‍ട്ടികളിലേയും നേതാക്കള്‍ ആവര്‍ത്തിക്കുന്നു.

 തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍

തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍

അതേസമയം സര്‍ക്കാര്‍ വാദങ്ങളെ പാടെ തള്ളുന്ന മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയുടെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഏത് നിമിഷവും തിരഞ്ഞെടുപ്പിന് സാധ്യത ഉണ്ടെന്നും സജ്ജരായിരിക്കണമെന്നും നിഖില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് നിര്‍ദ്ദേശിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.

 ഇപ്പോള്‍ തന്നെ

ഇപ്പോള്‍ തന്നെ

'ഇപ്പോള്‍ തുടങ്ങണം, പിന്നീട് ചെയ്യാമെന്ന് കരുതരുതരുത്. അടുത്ത മാസം മുതല്‍ തുടങ്ങണം. നമ്മുക്ക് അറിയില്ല അത് (തിരഞ്ഞെടുപ്പ്) എപ്പോള്‍ വരുമെന്ന്, അടുത്ത വര്‍ഷമാകാം, രണ്ട് വര്‍ഷം കഴിഞ്ഞാകാം. ദള്‍ നേതാക്കള്‍ എപ്പോഴും സജ്ജരായിരിക്കണം', മാണ്ഡ്യയില്‍ പ്രവര്‍ത്തകരോട് നിഖില്‍ പറഞ്ഞു.

 വീഡിയോ പുറത്ത്

വീഡിയോ പുറത്ത്

ജെഡിഎസ് പ്രവര്‍ത്തകന്‍ സുനില്‍ ഗൗഡയാണ് വീഡിയോ ആദ്യം ഷെയര്‍ ചെയ്തതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സഖ്യത്തിനുള്ളില്‍ പ്രതിസന്ധി രൂക്ഷമായിരിക്കേയാണ് പ്രവര്‍ത്തകരോടുള്ള നിഖിലിന്‍റെ നിര്‍ദ്ദേശങ്ങള്‍ പുറത്തായിരിക്കുന്നത്. അതേസമയം വീഡിയോ പുറത്തുവന്നതോടെ വിശദീകരണവുമായി നിഖില്‍ രംഗത്തെത്തി. സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ല, തന്‍റെ പിതാവും മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി അഞ്ച് വര്‍ഷം ഭരണം പൂര്‍ത്തിയാക്കുമെന്നും നിഖില്‍ പറഞ്ഞു.

 വളച്ചൊടിച്ചു

വളച്ചൊടിച്ചു

തന്‍റ നിര്‍ദ്ദേശങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടുച്ചതാണ്. താന്‍ പറഞ്ഞത് തെറ്റിധരിക്കപ്പെട്ടതാണ്. സഖ്യത്തിനുള്ളില്‍ എന്ത് സംഭവിക്കുന്നുവെന്നത് ഞങ്ങള്‍ക്ക് അറിയാം. കുമാരസ്വാമി തന്നെ അഞ്ച് വര്‍ഷവും കര്‍ണാടകം ഭരിക്കും, നിഖില്‍ പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനം തൂത്തുവാരിയത് ബിജെപിയായിരുന്നു. സഖ്യകക്ഷികള്‍ ഓരോ സീറ്റില്‍ മാത്രമാണ് ജയിച്ചത്. നിഖില്‍ കുമാരസ്വാമി മാണ്ഡ്യ മണ്ഡലത്തില്‍ മത്സരിച്ചിരുന്നെങ്കിലും ബിജെപിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുമലത അംബഷിനോട് തോല്‍ക്കുകയായിരുന്നു.

<strong>തോറ്റമ്പിയ ഉത്തർ പ്രദേശിലേക്ക് പ്രിയങ്ക ഗാന്ധി വീണ്ടും! കോൺഗ്രസിലെ വിമതരുടെ പട്ടിക കയ്യിൽ</strong>തോറ്റമ്പിയ ഉത്തർ പ്രദേശിലേക്ക് പ്രിയങ്ക ഗാന്ധി വീണ്ടും! കോൺഗ്രസിലെ വിമതരുടെ പട്ടിക കയ്യിൽ

English summary
Be ready for election, Nikhil Kumaraswamy says to JDS workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X