ബെംഗളൂരു നഗരത്തില്‍ പട്ടാപ്പകല്‍ കവര്‍ച്ച; എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന 7 കോടി തട്ടി, പോലീസ് പിന്നാലെ
ബെംഗളൂരു: നഗരത്തില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന ഏഴ് കോടി രൂപയോളം തട്ടിയെടുത്തു. നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘമാണ് പണം തട്ടിയത്. പണം കൊണ്ടുവന്ന വാഹനത്തിലുണ്ടായിരുന്നവരെ പാതിവഴിയില്‍ ഇറക്കിവിട്ട ശേഷം പണവുമായി കടന്നുകളയുകയായിരുന്നു.
സൗത്ത് ഡിവിഷന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. പ്രത്യേക സംഘത്തെ അന്വേഷണത്തിന് വേണ്ടി നിയോഗിച്ചിട്ടുണ്ട്. നഗരത്തിലെ എല്ലാ സിസിടിവികളും പോലീസ് പരിശോധിച്ചുവരികയാണ്. സംശയത്തിലുള്ള എല്ലാ വാഹനങ്ങളും പരിശോധിക്കും. കൃത്യമായ ആസൂത്രണത്തോടെയാണ് പണം കവര്‍ന്നത് എന്നാണ് പോലീസ് മനസിലാക്കുന്നത്.

Ai Generated Image
അശോക പില്ലറിന് അടുത്ത് വച്ചാണ് പണം അടങ്ങിയ വാഹനം കവര്‍ച്ചാ സംഘം തടഞ്ഞത്. ഏഴ് കോടിയോളം രൂപ നഷ്ടമായി എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. എച്ച്ഡിഎഫ്സി ബാങ്കിന്റെ ജെപി നഗര്‍ ബ്രാഞ്ചില്‍ നിന്ന് പണവുമായി വരികയായിരുന്നു വാന്‍. ഈ വേളയിലാണ് ഇന്നോവ കാര്‍ ഈ വാഹനം തടഞ്ഞതും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതും.
വാന്‍ തടഞ്ഞ ശേഷം നടന്നത് ഇങ്ങനെ
കേന്ദ്ര നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് എന്നാണ് സംഘം പരിചയപ്പെടുത്തിയത്. ശേഷം പണത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടു. വാനിലുണ്ടായിരുന്നവര്‍ പ്രതികരിക്കുന്നതിന് മുമ്പ് തന്നെ എല്ലാവരോടും ഇന്നോവയിലേക്ക് കയറാന്‍ ആവശ്യപ്പെട്ടു. പണം അടങ്ങിയ പെട്ടിയും ഇന്നോവയിലേക്ക് വെക്കാന്‍ നിര്‍ബന്ധിച്ചു. പിന്നീട് അതിവേഗം ഇന്നോവ ഡയറി സര്‍ക്കിള്‍ ഭാഗത്തേക്ക് ഓടിച്ചുപോകുകയായിരുന്നു.
അല്‍പ്പ ദൂരം മുന്നോട്ട് പോയ ശേഷം എല്ലാവരെയും ഇറക്കിവിട്ട് ഇന്നോവയിലെ സംഘം പണവുമായി അതിവേഗം പോയി. കൃത്യമായ ആസൂത്രണത്തോടെയുള്ള നീക്കമാണ് നടന്നിരിക്കുന്നത് എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. സംഭവം നടന്ന സ്ഥലത്തെ എല്ലാ സിസിടിവികളും പരിശോധിച്ചുവരികയാണ്. നഗരത്തിലേക്കും പുറത്തേക്കുമുള്ള വാഹനങ്ങള്‍ പരിശോധിക്കുന്നുണ്ട്. മുമ്പ് സമാനമായ കേസില്‍പ്പെട്ടവരെ നിരീക്ഷിച്ചുവരികയാണ്. ഫോണ്‍ രേഖകളും പരിശോധിക്കുന്നുണ്ട്.
-
ബെംഗളൂരുവിൽ യാത്ര ചെയ്യാൻ ഇനി ചിലവേറും; നാളെ മുതൽ പുതുക്കിയ ടോൾ നിരക്ക്, പണി ബസ് യാത്രക്കാർക്കും! -
ബെംഗളൂരുവിൽ പെയ്ഡ് എഐ പാർക്കിംഗ് സംവിധാനം വരുന്നു; നടപ്പിലാക്കുന്നത് ഇവിടങ്ങളിൽ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications