ബീഹാര്‍ കഴിഞ്ഞു,ഇനി ദില്ലിയും തമിഴ്‌നാടും!!അമിത് ഷാ കരുക്കള്‍ നീക്കുന്നു!!ഇതാണ് ലിസ്റ്റ്!!

Subscribe to Oneindia Malayalam

പാട്‌ന: ഒന്നിനു പിന്നാലെ ഒന്നാകെ സംസ്ഥാനങ്ങള്‍ കയ്യടക്കാന്‍ കരുക്കള്‍ നീക്കുകയാണ് അമിത് ഷായും മോദിയും. ബീഹാറിലെ അപ്രതീക്ഷിത രാഷ്ട്രീയ അട്ടിമറിക്കു പിന്നാലെ ബിജെപി ലക്ഷ്യം വെക്കുന്നത് ദില്ലിയും തമിഴ്‌നാടുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014 ലെ ചരിത്ര വിജയത്തിനു ശേഷം ഓരോ സംസ്ഥാനങ്ങളായി അധികാരം കയ്യടക്കാനാണ് മോദി-ഷാ കൂട്ടുകെട്ട് ശ്രമിച്ചു പോന്നത്. ബീഹാര്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണം.

ഷായുടെ അടുത്ത ലിസ്റ്റില്‍ തലസ്ഥാന നഗരിയും തമിഴ്‌നാടുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സംസ്ഥാനങ്ങളില്‍ നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ മുതലെടുക്കാനാണ് പാര്‍ട്ടി പദ്ധതിയിടുന്നത്. കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി പോരാട്ടം ഊര്‍ജ്ജിതമാക്കിയിരുന്ന അമിത് ഷാ ഇപ്പോള്‍ ശ്രമിക്കുന്നത് പ്രതിപക്ഷ മുക്ത ഭാരതത്തിനായാണ്. ഏറ്റവുമൊടുവില്‍ ബീഹാറില്‍ നടന്ന രാഷ്ട്രീയ അട്ടിമറിയും തെളിയിക്കുന്നത് അതു തന്നെയാണ്.

 ദില്ലി

ദില്ലി

പാര്‍ട്ടിക്ക് വേരോട്ടമില്ലാത്ത പല സംസ്ഥാനങ്ങളിലും ബിജെപി മിന്നുന്ന പ്രകടനം കാഴ്ച വെച്ചിട്ടും തലസ്ഥാനം പുതുമുഖമായ ആം ആദ്മി കയ്യടക്കിയത് മറ്റു പാര്‍ട്ടികള്‍ക്കെന്ന പോലെ ബിജെപിക്കും നാണക്കേട് ഉണ്ടാക്കിയിരിക്കണം. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ മോദി വിരുദ്ധ പരാമര്‍ശങ്ങളും ബിജെപിയെ ചൊടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് പന്ത് ആം ആദ്മിയുടെ കോര്‍ട്ടില്‍ നിന്നും വഴുതിപ്പൊയ്‌ക്കൊണ്ടിരിക്കുകയാണ്.

ആം ആദ്മിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ബിജെപി ആയുധമാക്കും

ആം ആദ്മിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ബിജെപി ആയുധമാക്കും

പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളും എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും എതിരായ അഴിമതി ആരോപണങ്ങളും മുതലെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ദില്ലിയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കുകയും ചെയ്തിരുന്നു. ദില്ലിയില്‍ വേരോട്ടം ഉറപ്പിക്കാന്‍ തന്നെയാണ് തലസ്ഥാനത്തെ ബിജെപി അദ്ധ്യക്ഷന്‍ മനോജ് തിവാരി ശ്രമിക്കുന്നത്.

തമിഴ്‌നാട്

തമിഴ്‌നാട്

തമിഴ്‌നാട്ടിലും സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്. രജനീകാന്ത് തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സൂചനകള്‍ നല്‍കിയതിനു പിന്നാലെ ബിജെപി നേതാക്കള്‍ രജനിയുമായി കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിജെപി നേതാവ് നിതിന്‍ ഗഡ്കരിയും രജനീകാന്തുമായി സംസാരിച്ചിരുന്നു. ഇതിനും പുറമേ ജയലളിതയുടെ മരണത്തിനു ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ മുതലെടുക്കാനും ബിജെപി ശ്രമം നടത്തുന്നുണ്ട്.

ബീഹാര്‍

ബീഹാര്‍

അപ്രതീക്ഷിതമായ രാഷ്ട്രീയ അട്ടിമറിയാണ് ബീഹാറില്‍ നടന്നത്. ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി ഉണ്ടായിരുന്ന ദീര്‍ഘകാലത്തെ ബന്ധമാണ് നിതീഷ് കുമാര്‍ അവസാനിപ്പിച്ചത്. 2015 ല്‍ ബീഹാറില്‍ ബിജെപിക്ക് കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ജെഡിയു- ആര്‍ജെഡി സഖ്യത്തില്‍ ബീഹാറില്‍ നതീഷ് കുമാര്‍ സര്‍ക്കാര്‍ അധികാരത്തിലേറി. അതിന്റെ മധുരപ്രികാരമാണ് ഇപ്പോഴത്തെ ജെഡിയു-ആര്‍ജെഡി ബാന്ധവം.

 സഖ്യം വിട്ടത്

സഖ്യം വിട്ടത്

അഴിമതിയാരോപണങ്ങളെ തുടര്‍ന്ന് ലാലുപ്രസാദും ബീഹാര്‍ ഉപമുഖ്യമന്ത്രി ആയിരുന്ന മകന്‍ തേജ്വി യാദവും കെണിലായതോടെയാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള സഖ്യത്തില്‍ വിള്ളല്‍ വീണത്. ഇതേത്തുടര്‍ന്ന് തീരുമാനം എടുക്കാനുള്ള സാതന്ത്ര്യം നിതീഷ് കുമാര്‍ ആര്‍ജെഡിക്ക് നല്‍കിയിരുന്നെങ്കിലും ബിജെപിയുമായി അപ്രതീക്ഷിത സഖ്യത്തിലേക്ക് നീങ്ങുകയായിരുന്നു.

English summary
Bihar Coup Just the Beginning; Delhi and TN Could be Next on Modi, Shah List
Please Wait while comments are loading...