കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് എസ്‌ഐയെ പെണ്ണുങ്ങള്‍ പരസ്യമായി കുളിപ്പിച്ചു, എന്തിനായിരിക്കും?

  • By Muralidharan
Google Oneindia Malayalam News

ലഖ്‌നൊ: പോലീസ് ഉദ്യോഗസ്ഥനെ ഇരുപത്തഞ്ചോളം പെണ്ണുങ്ങള്‍ ചേര്‍ന്ന് പരസ്യമായി കുളിപ്പിച്ചു. കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന ഉത്തര്‍ പ്രദേശിലാണ് സംഭവം. ഗ്രാമത്തിലെ മേധാവിയെ സ്ത്രീകള്‍ പരസ്യമായി കുളിപ്പിച്ചാല്‍ മഴ പെയ്യും എന്ന വിശ്വാസത്തെ തുടര്‍ന്നായിരുന്നു ഇത്. എന്ത് മനോഹരമായ ആചാരം അല്ലേ.

അലിഗര്‍വയിലെ കപിലവസ്തു എസ് ഐ രണ്‍വിജയ് സിംഗിനെയാണ് സ്ത്രീകള്‍ പരസ്യമായി കുളിപ്പിച്ചത്. പെണ്ണുങ്ങളുടെ അപേക്ഷ ആദ്യമൊന്നും രണ്‍വിജയ് സിംഗ് ചെവിക്കൊണ്ടില്ല. എന്നാല്‍ സ്ത്രീകള്‍ കരയാന്‍ തുടങ്ങിയതോടെ സിംഗിന് വേറെ നിവൃത്തിയില്ല എന്ന സ്ഥിതിയായി. കപിലവസ്തു പോലീസ് സ്‌റ്റേഷനിലെത്തി ഇരുപത്തഞ്ചോളം സ്ത്രീകള്‍ സിംഗിനെ കുളിപ്പിച്ചത്.

up-police-rain

ഇതിന് ശേഷം സ്ത്രീകളെല്ലാവരും കൂടെ അടുത്തുള്ള ശിവക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിച്ചു. രാത്രിയോടെ ദൈവം പ്രീതിപ്പെട്ട് പുഞ്ചിരിച്ചതായി ഗ്രാമമുഖ്യന്‍ അറിയിച്ചു. പിന്നാലെ മഴയും പെയ്തു. ഹിന്ദുക്കളും മുസ്ലിങ്ങളും അടക്കമുള്ള സ്ത്രീകളാണ് സിംഗിനെ കുളിപ്പിച്ചത്. എന്നിട്ടും മഴ പെയ്തില്ലെങ്കില്‍ ഇതിലും കൂടിയ മറ്റൊരു പ്രയോഗ കൂടം ഉത്തര്‍പ്രദേശില്‍ വിശ്വാസത്തിലുണ്ട്. അര്‍ധരാത്രിക്ക് ശേഷം കൃഷിയിടങ്ങളിലൂടെ സ്ത്രീകള്‍ നഗ്നരായി നടക്കുക എന്നതാണത്.

English summary
With a poor monsoon season and scanty rainfall, some districts of Uttar Pradesh are facing a fear of drought. On Tuesday, Sept 22, in an attempt to invoke rain gods, dozens of women, with buckets and mugs in their hands, went to Aligarwa Kapilvastu police station and bathed a policeman in Siddharthnagar district of Uttar Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X