പത്മാവത് പ്രതിഷേധം; പിന്നില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം; നേട്ടം കോണ്‍ഗ്രസിന്

  • Posted By: rajesh
Subscribe to Oneindia Malayalam

ദില്ലി: ബോളിവുഡ് സിനിമ പത്മാവതിനെതിരെ രാജ്യമെങ്ങും പ്രതിഷേധം സംഘടിപ്പിച്ചത് ബിജെപിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായാണെന്ന് റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പുകളും ത്രിപുര ഉള്‍പ്പെടെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളും ലക്ഷ്യമിട്ടായിരുന്നു കര്‍ണിസേനയുടെ പ്രതിഷേധമെന്നാണ് ഇപ്പോര്‍ പുറത്തുവരുന്ന ആരോപണം.

മഹാലക്ഷ്മിക്ക് പിന്നിലെ ദുരൂഹത ഏറുന്നു..സാമ്പത്തിക ശ്രോതസ് അന്വേഷിക്കുമെന്ന് സ്പെഷ്യല്‍ ബ്രാഞ്ച്

എന്നാല്‍, രാജസ്ഥാനിലെ തെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റുകളിലും കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചതോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. ഇന്ത്യന്‍ സിനിമകള്‍ക്കെതിരെ ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ നടന്ന പ്രതിഷേധം പൊടുന്നനെ നിര്‍ത്തിയതോടെ ഇതുസംബന്ധിച്ച ദുരൂഹതയും പടരുന്നുണ്ട്.

padmavat

അഭിനേതാക്കള്‍ക്കുള്ള വധഭീഷണിയും സ്‌കൂള്‍ ബസിനു വരെ കല്ലേറിഞ്ഞും തിയേറ്ററുകള്‍ തീയിട്ടും സിനിമ കാണാന്‍ പോകുന്നവരെ തല്ലിയും പ്രതിഷേധം നടത്തിയവരാണ് കര്‍ണിസേന. ഇവരാണ് ഇപ്പോള്‍ സിനിമയില്‍ മോശമായൊന്നുമില്ലെന്നും രജപുത്രരുടെ അഭിമാനം വാനോളം ഉയര്‍ത്തുന്നതാണ് സിനിമയെന്നും അഭിപ്രായപ്പെടുന്നത്.

സിനിമയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ സിനിമയില്‍ അഭിനയിച്ച നടീനടന്മാരുടെ തലയറുക്കണമെന്നുവരെ സംഘപരിവാര്‍ നേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നു. ഇത് രാഷ്ട്രീയമായി നേട്ടമുണ്ടാക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും തെരഞ്ഞെടുപ്പുകളില്‍ ബിജെപി നിലംതൊട്ടില്ല. ഇതേ അനുഭവം ത്രിപുര തെരഞ്ഞെടുപ്പിലും ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ പിന്‍വാങ്ങലെന്നാണ് സൂചന.

English summary
BJP behind protest against 'Padmaavat'

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്