പെരുമാറ്റച്ചട്ടം ലംഘിച്ച് മോദിക്കെതിരെ നീങ്ങി! എതിരാളിക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥി, ലഘുലേഖ നല്‍കി!
ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ ആം ആദ്മി സ്ഥാനാര്‍ത്ഥിക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥി. ആപ്പ് സ്ഥാനാര്‍ത്ഥി രാജ്കുമാരി ദിലിയോണ്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നാണ് ആരോപണം. ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തിരിയുന്നതിനായി മുസ്ലിങ്ങള്‍ക്കിടയില്‍ ലഘുലേഖകള്‍ വിതരണം ചെയ്തെന്നാണ് ബിജെപി സ്ഥാനാര്‍ത്ഥി തജീന്ദര്‍ പാല്‍ സിംഗ് അവകാശപ്പെടുന്നത്.
അമ്മയ്ക്ക് കത്ത് അയച്ചത് ചപ്പാത്തിക്കുള്ളില്‍ ഒളിപ്പിച്ച്;കാശ്മീരിലെ ദുരിതം വിവരിച്ച് ഇല്‍ത്തിജ
ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിനഗര്‍ മണ്ഡലത്തില്‍ നിന്നാണ് തജീന്ദര്‍ പാല്‍ സിംഗ് മത്സരിക്കുന്നത്. നേരത്തെ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെതിരെ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. കോണ്‍ഗ്രസ് കമല്‍നാഥ് സിഖ് വംശജരില്‍ ഉണ്ടാക്കിയ മുറിവുകളില്‍ ഉപ്പ് വിതറുകയാണ് എന്നായിരുന്നു പ്രസ്താവന. സിഖ് വംശജരെ കോണ്‍ഗ്രസ് കൊന്നൊടുക്കിയെന്നും രകാബ്ഗഞ്ച് ഗുരുദ്വാര അഗ്നിക്കിരയാക്കുകയും ചെയ്തുവെന്നും സിംഗ് ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹത്തെക്കുറിച്ച് ജനങ്ങള്‍ എന്താണ് ചിന്തിച്ച് വെച്ചിട്ടുള്ളതെന്നറിയാന്‍ കമല്‍നാഥിനോട് ഹരിനഗര്‍ മണ്ഡലത്തിലേക്ക് വരാനും സിംഗ് വെല്ലുവിളിക്കുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച വീഡിയോയുടെ പേരില്‍ സിംഗിന് നേരത്തെ റിട്ടേണിംഗ് ഓഫീസര്‍ നോട്ടീസ് അയച്ചിരുന്നു. തിരഞ്ഞെടുപ്പ് ചെലവില്‍ വീഡിയോയുടെ ചെലവിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. ഇതായിരുന്നു നോട്ടീസ് അയയ്ക്കുന്നതിലേക്ക് എത്തിച്ചത്. എന്നാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് നിര്‍മിച്ച വീഡിയോ ആണ് ഇതെങ്കിലും ഇപ്പോഴാണ് പോസ്റ്റ് ചെയ്തതതെന്ന വിശദീകരണമാണ് സിംഗ് നല്‍കിയത്.
2015ലെ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആപ് സ്ഥാനാര്‍ത്ഥി ജഗ്ദീപ് സിംഗാണ് ഹരിനഗര്‍ സീറ്റില്‍ നിന്ന് മത്സരിച്ച് വിജയിച്ചത്. 65, 814 വോട്ടുകളാണ് ആപ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ഫെബ്രുവരി എട്ടിന് ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചത്. ഇത്തവണ 1,46,92,136 വോട്ടര്‍മാരാണ് ദില്ലിയിലുള്ളതെന്നാണ് തിരഞ്ഞെ
ടുപ്പ് കമ്മീഷന്റെ കണക്ക്. 13,750 പോളിംഗ് സ്റ്റേഷനുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 11നാണ് ഫലപ്രഖ്യാപനം.