ഭുവനേശ്വറിനെ ഇളക്കിമറിച്ച് മോദിയുടെ റോഡ് ഷോ, ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിന് തുടക്കം

  • By: Afeef
Subscribe to Oneindia Malayalam

ഭുവനേശ്വര്‍: ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ഭുവനേശ്വറില്‍ തുടക്കമായി. ശനി,ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ റോഡ് ഷോയും സംഘടിപ്പിച്ചിരുന്നു. ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരാണ് മോദിയുടെ റോഡ് ഷോയില്‍ പങ്കെടുത്തത്.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും, ഒഡീഷ നിയമസഭ തിരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. കേരളം, പശ്ചിമ ബംഗാള്‍ അടക്കമുള്ള സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ എങ്ങനെ പാര്‍ട്ടിയുടെ മേധാവിത്വം സ്ഥാപിക്കാനാകുമെന്നും യോഗത്തില്‍ ചര്‍ച്ച വിഷയമാകും.

narendramodi

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്രമോദി, മുതിര്‍ന്ന നേതാക്കളായ എല്‍കെ അധ്വാനി, മുരളി മനോഹര്‍ ജോഷി, ബിജെപിയുടെ കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, തുടങ്ങിയവര്‍ ഭുവനേശ്വറിലെ ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. യോഗം ഞായറാഴ്ച വൈകീട്ട് സമാപിക്കും.

English summary
BJP National executive meet starts in bhubaneswar.
Please Wait while comments are loading...