ക്വിസ് മത്സരം മുതല്‍ കടങ്കഥ വരെ!!! 3-ാം വാര്‍ഷികത്തില്‍ യുവജനങ്ങളെ ആകര്‍ഷിക്കാന്‍ മോദി സര്‍ക്കാര്‍..

Subscribe to Oneindia Malayalam

ദില്ലി: മൂന്നാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് യുവജനങ്ങള്‍ക്ക് അച്ഛാ ദിനങ്ങള്‍ സമ്മാനിക്കാന്‍ മോദി സര്‍ക്കാര്‍. കളിയും കാര്യവും ഒത്തിണക്കിയാണ് മോദി സര്‍ക്കാര്‍ യുവാക്കളെ ആകര്‍ഷിക്കാനൊരുങ്ങുന്നത്. ഇന്നു തുടങ്ങി മൂന്നു ദിവസം നീളുന്ന മോദി ഫെസ്റ്റ് പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത് യുവജനങ്ങളെയാണ്.

 കാര്യവും അല്‍പം കളിയും

കാര്യവും അല്‍പം കളിയും

യുവജനങ്ങള്‍ക്കായി ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതികളില്‍ ക്വിസ് മത്സരങ്ങള്‍ മുതല്‍ കടങ്കഥകള്‍ വരെയുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി സര്‍ക്കാര്‍ എത്ര ഗ്രാമങ്ങളെ വൈദ്യുതീകരിച്ചു?2014 നു ശേഷം എത്ര ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു? ഇത്തരത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളായിരിക്കും ക്വിസ് മത്സരത്തിലുണ്ടാകുക. കാര്യത്തിനിടെ അല്‍പം കളിയുമുണ്ട്. ക്വിസ് മത്സരത്തിനു പുറമേ ഡിബേറ്റുകള്‍,കുസൃതിച്ചോദ്യങ്ങള്‍,കടങ്കഥകള്‍ എന്നിവയെല്ലാം യുവജനങ്ങള്‍ക്കായി തയ്യാറാക്കിയിട്ടുണ്ട്.

എവിടെയൊക്കെ?

എവിടെയൊക്കെ?

എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലും യുവജനങ്ങള്‍ക്കായുള്ള സ്‌പെഷ്യല്‍ പരിപാടികള്‍ നടക്കും. ഇന്നാരംഭിച്ച് മൂന്ന് ദിവസം നീളുന്നതാണ് യുവജന- പരിപാടികള്‍. വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന പരിപാടികള്‍ പാര്‍ട്ടി പ്രസിഡന്റ് അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, മുഖ്യമന്ത്രിമാര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും.

900 നഗരങ്ങളില്‍ മോദി ഫെസ്റ്റ്

900 നഗരങ്ങളില്‍ മോദി ഫെസ്റ്റ്

തിരഞ്ഞെടുത്ത 900 നഗരങ്ങളില്‍ മോദി ഫെസ്റ്റ്(മേക്കിങ് ഓപ് ഡെവലപ്ഡ് ഇന്ത്യ) എന്ന പേരില്‍ മോദി ഫെസ്റ്റ് നടത്താനാണ് പാര്‍ട്ടി തീരുമാനം. എല്ലായിടത്തും പ്രധാനലക്ഷ്യം യുവജനങ്ങളായിരിക്കും. അസമില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഇവിടെ എയിംസിന്റെയും ഇന്ത്യന്‍ അഗ്രികള്‍ച്ചര്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ശിലാസ്ഥാപനം നിര്‍വ്വഹിക്കുന്നതൊടൊപ്പം രാജ്യത്തെ ഏറ്റവും നീളം കൂടിയ, അസമിലെ ദോല-സാദിയ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാലം രാജ്യത്തിന് സമര്‍പ്പിക്കും.

ബ്രാന്‍ഡ്‌നെയിം മോദി

ബ്രാന്‍ഡ്‌നെയിം മോദി

മോദി എന്ന ബ്രാന്‍ഡ്‌നെയിം ആയിരിക്കും ബിജെപി പ്രധാനമായും ഉയര്‍ത്തിക്കാണിക്കുന്നത്, ഒപ്പം സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും. 25 കോട് ജനങ്ങളെ ബാങ്കിങ് സംവിധാനവുമായി ബന്ധിപ്പിച്ച ജന്‍ ധന്‍ യോജനയും സൗജന്യപാചകവാതക കണക്ഷന്‍ എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ഉജ്ജ്വല യോജനയുമെല്ലാം സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളായി ബിജെപി ഉയര്‍ത്തിപ്പിടിക്കും.

 കേരളം,ബംഗാള്‍,ഒറീസ-പ്രധാന ടാര്‍ജറ്റുകള്‍

കേരളം,ബംഗാള്‍,ഒറീസ-പ്രധാന ടാര്‍ജറ്റുകള്‍

മൂന്നാം വാര്‍ഷികം കെങ്കേമമാക്കുമ്പോള്‍ ബിജെപി ഏറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മൂന്ന് സംസ്ഥാനങ്ങളിലാണ്- പാര്‍ട്ടിക്ക് അധികം വേരോട്ടമില്ലാത്ത കേരളവും പശ്ചിമബംഗാളും ഒഡീഷയുമാണവ.

 കേരളത്തില്‍ 27 പരിപാടികള്‍

കേരളത്തില്‍ 27 പരിപാടികള്‍

മോദി ഫെസ്റ്റുമായി ബന്ധപ്പെട്ട് 27 പരിപാടികളാണ് കേരളത്തില്‍ നട്കകുക. പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്,കേന്ദ്രമന്ത്രിമാരായ ജെപി നഡ്ഡ,പ്രകാശ് ജാവദേക്കര്‍,നിര്‍മ്മല സീതാരാമന്‍,രവിശങ്കര്‍ പ്രസാദ് എന്നിവര്‍ കേരളത്തില്‍ നടക്കുന്ന പരിപാടികളില്‍ സംബന്ധിക്കും.

English summary
BJP to woo youths to MODI fest with quiz, brain teasers
Please Wait while comments are loading...