തകര്‍ന്ന് വീണ സുഖോയ് യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, പൈലറ്റുമാര്‍ക്ക് വേണ്ടി തിരച്ചില്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കഴിഞ്ഞ ദിവസം കാണാതായ ഇന്ത്യന്‍ സുഖോയ് 30എംകെഐ ജെറ്റിന്റെ തകര്‍ന്ന് വീണ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മെയ് 23 ചൊവ്വാഴ്ചയാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ സുഖോയ് 30എംകെഐ കാണാതാകുന്നത്. അരുണാചല്‍ പ്രദേശില്‍ അതിര്‍ത്തിക്ക് സമീപം തകര്‍ന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

കാണാതായ പ്രദേശത്ത് നിന്ന് തന്നെയാണ് വിമാനം തകര്‍ന്നതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ കാണാതായ പൈലറ്റുമാരെ കുറിച്ച് ഇതുവരെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.പൈലറ്റുമാര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.ചൊവ്വാഴ്ചയാണ് പരിശീലന പറപ്പിക്കലിനിടെ വിമാനം കാണാതായത്.

sukhoi-30

ഒരു മലയാളി പൈലറ്റടക്കം രണ്ടു പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. പതിനൊന്നരയോടെയാണ് വിമാനം തെസാപ്പൂര്‍ എയര്‍ സ്റ്റേഷനില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ വെച്ചാണ് അവസാനമായി ആശയ വിനിമയം നടത്തിയത്.

വിമാനം കാണാതായതിനെ തുടര്‍ന്ന് അസം, അരുണാചല്‍, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളുടെ വനമേഖലകളില്‍ ശക്തമായ തിരച്ചില്‍ നടത്തിയിരുന്നു.

English summary
Black box of the crashed Sukhoi fighter found, search for pilots on.
Please Wait while comments are loading...