കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡാ കണ്ണാടി...സോഡാകുപ്പി എന്നൊന്നും വിളിക്കല്ലേ...കണ്ണട വെച്ചവരെ കളിയാക്കിയാല്‍ പുലിവാലാകും....

ഉത്തര്‍പ്രദേശിലെ എസ്എന്‍ മെഡിക്കല്‍ കോളേജാണ് ഇതുസംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

  • By Afeef Musthafa
Google Oneindia Malayalam News

ആഗ്ര: കണ്ണട ധരിക്കുന്ന ഭൂരിപക്ഷം പേരെയും തമാശയ്‌ക്കെങ്കിലും കണ്ണാടി, സോഡാകുപ്പി എന്നെല്ലാം വിളിക്കുന്നത് പതിവാണ്. പക്ഷേ ഇനി അങ്ങനെ വിളിച്ചാല്‍ പോലീസ് കേസിന് വരെ സാധ്യതയുണ്ട്. ഉത്തര്‍പ്രദേശിലെ എസ്എന്‍ മെഡിക്കല്‍ കോളേജിലാണ് കണ്ണട വെച്ചവരെ കളിയാക്കുന്നതും ഇരട്ടപ്പേര് വിളിക്കുന്നതും റാഗിംഗിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇതുസംബന്ധിച്ച മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്. കണ്ണട വെച്ചതിന്റെ പേരില്‍ ഇരട്ടപ്പേര് വിളിക്കുന്നതിന് പുറമേ, ഇരുണ്ട നിറമുള്ളവരെ അതിന്റെ പേരില്‍ കളിയാക്കിയാലും റാഗിംഗ് കുറ്റത്തിന് ശിക്ഷിക്കപ്പെടാം. ഒരു വിദ്യാര്‍ത്ഥിയെ ശാരീരകമായോ മാനസികമായോ ഏതെങ്കിലും തരത്തില്‍ വേദനിപ്പിക്കുന്ന നടപടികളുണ്ടായാലും റാഗ് ചെയ്തതായി കണക്കാക്കുമെന്നാണ് കോളേജ് അധികൃതര്‍ വ്യക്തമാക്കുന്നത്.

specs

ഏതെങ്കിലും വിദ്യാര്‍ത്ഥി ഇത്തരത്തില്‍ മറ്റുള്ളവരെ റാഗ് ചെയ്തതായി കണ്ടെത്തിയാല്‍ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യും. ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുന്നതിന് പുറമേ അവരുടെ ഫലം തടഞ്ഞുവെയ്ക്കുകയും 25000 രൂപ പിഴ ഈടാക്കാനും നിയമമുണ്ടെന്നാണ് കോളേജ് ആന്റി റാഗിംഗ് സെല്‍ പ്രസിഡന്റ് ഡോക്ടര്‍ എസ്‌കെ കഥാറിയ പറഞ്ഞു.

കോളേജിലെ വിദ്യാര്‍ത്ഥികളോട് പ്രത്യേക രീതിയിലുള്ള ഡ്രസ് ധരിക്കണമെന്നോ മുടി വെട്ടണമെന്നോ കോളേജ് അധികൃതര്‍ നിര്‍ദേശിച്ചിട്ടില്ലെന്നും, എന്നാല്‍ ചില സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതെല്ലാം റാഗിംഗിന്റെ പരിധിയില്‍ വരുന്നതാണ്. ഇവര്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്നും കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സരോജ് സിംഗ് അറിയിച്ചു.

English summary
S N Medical College officials here have warned senior students that strict action would be taken in cases related to ragging.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X