• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വാട്സ്ആപ്പ് ഗ്രൂപ്പില്‍ കുട്ടികളുടെ അശ്ലീല ചിത്രം: ഗ്രൂപ്പ് അഡ്മിൻ അറസ്റ്റിൽ

ദില്ലി: വാട്സ്ആപ്പ് കേന്ദ്രീകരിച്ച് കുട്ടികളുടെ അശ്ലീല ചിത്രം കൈമാറിയ സംഭവത്തില്‍ വാട്സ്ആപ്പ് അഡ്മിൻ അറസ്റ്റിൽ. സംഭവത്തിൽ ഒരു അഡ്മിനെ അറസ്റ്റ് ചെയ്ത സിബിഐ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഞ്ച് അഡ്മിന്‍ മാര്‍ക്കെതിരെയും 114 അംഗങ്ങൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ലോകത്തെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായിട്ടുള്ളത്. നിഖിൽ‍ വർമ എന്ന 20കാരനാണ് അറസ്റ്റിലായിട്ടുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

വാട്ആപ്പില്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് നിഖിൽ വർമയാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ കനൗജില്‍ വച്ചാണ് 20 കാരന്‍ അറസ്റ്റിലായിട്ടുള്ളത്. ലാപ്ടോപ്പ്, മൊബൈൽ, മൊബൈൽ‍ഫോൺ, ഹാര്‍ഡ് ഡിസ്ക്, എന്നിവയും സിബിഐ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ദില്ലി, നോയിഡ എന്നിവിടങ്ങളിലാണ് സിബിഐ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്.

 എട്ട് രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങൾ

എട്ട് രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങൾ

രണ്ട് വർഷത്തോളമായി ഗ്രൂപ്പിലെ സജീവ അംഗങ്ങളായ 119 പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് സിബിഐ ഉദ്യോഗസ്ഥർ‍ വ്യക്തമാക്കിയിട്ടുണ്ട്. ചൈന, പാകിസ്താൻ, യുഎസ്, ബ്രസീൽ, അഫ്ഗാനിസ്താൻ, കെനിയ, രാജസ്ഥാൻ‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഗ്രൂപ്പിലെ അംഗങ്ങളായിട്ടുള്ളത്. ഗ്രൂപ്പിലെ അനധികൃതനീക്കങ്ങളെക്കുറിച്ച് അറിയിക്കുന്നതിനായി ദില്ലി പോലീസ് ഈ രാജ്യങ്ങളിലെ ലോ എൻഫോഴ്സ്മെന്റ് ഏജൻസികളെ സമീപിച്ചിട്ടുണ്ട്.

അഡ്മിൻമാരെ പിടികൂടും

അഡ്മിൻമാരെ പിടികൂടും

കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്ന ഗ്രൂപ്പിലെ അംഗങ്ങളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് സിബിഐ. ഗ്രൂപ്പ് അഡ്മിൻമാരെ കണ്ടെത്താനുള്ള നീക്കങ്ങളും സജീവമായി നടക്കുന്നുണ്ട്. വീഡിയോയില്‍ ഇരയാക്കപ്പെട്ട കുട്ടികളെക്കുറിച്ച് ഒരു വിവരവും കണ്ടെത്താൻ സിബിഐയ്ക്ക് കഴിഞ്ഞ‍ിട്ടില്ല.

 ഇന്റലിജൻസ് വിവരം

ഇന്റലിജൻസ് വിവരം

ചൈൽഡ് പോണോഗ്രാഫി സംബന്ധിച്ച വാട്സ്ആപ്പ് ഗ്രൂപ്പിനെക്കുറിച്ചുള്ള വിവരം ലഭിച്ചതോടെ സിബിഐ വാട്സ്ആപ്പ് ഗ്രൂപ്പിലേയ്ക്കുള്ള ട്രാഫിക് നിരീക്ഷിച്ചുവരികയായിരുന്നു. വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി ഇത്തരം വീഡിയോകള്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ടെന്ന രഹസ്യ വിവരവും സിബിഐയ്ക്ക് ലഭിച്ചിരുന്നു. തുടർന്ന് ഗ്രൂപ്പ് അംഗങ്ങളുടെ ഐപി ഉപയോഗിച്ചാണ് ഗ്രൂപ്പിലെ അംഗങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നത്. കുറ്റവാളികളെന്ന് സംശയിക്കപ്പെടുന്നവരുടെ ഫോട്ടോകൾ അയൽവാസികളെക്കൊണ്ട് പരിശോധിപ്പിച്ച് സ്ഥിരീകരിച്ച ശേഷമാണ് നടപടികൾ സ്വീകരിക്കുകയെന്ന് സിബിഐ വ്യക്തമാക്കിയിട്ടുണ്ട്.

പ്രവര്‍ത്തനം ഇന്ത്യ കേന്ദ്രീകരിച്ച്

പ്രവര്‍ത്തനം ഇന്ത്യ കേന്ദ്രീകരിച്ച്

ഉത്തർപ്രദേശിലെ കനൗജ് കേന്ദ്രമായി വാട്സ്ആപ്പ് ഗ്രൂപ്പ് കൈകാര്യം ചെയ്തിരുന്ന ഗ്രൂപ്പ് അഡ്മിന്‍മാരിൽ ഒരാളാണ് അറസ്റ്റിലായത്. കൊമേഴ്സ് ബിരുദധാരിയായ 20കാരൻ മറ്റ് തൊഴിലുകളില്ലെന്നാണ് സിബിഐ ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നത്. ജ്വല്ലറി ജീവനക്കരനാണ് നിഖിൽ‍ വർമയുടെ പിതാവ്. ഈസ്റ്റ് മുംബൈയിലെ കണ്ടീവലി സ്വദേശി സത്യേന്ദർ ഓംപ്രകാശ് ചൗഹാൻ, ദില്ലിയിലെ നിരാങ്കരി കോളനി നിവാസി നഫീസ് റസ, ദില്ലിയിലെ ഭെയ്റോണ്‍ റോഡ് സ്വദേശി സാഹിദ് എന്ന സക്കീർ, നോയിഡ സ്വദേശി ആദർ‍ശ് എന്നിവരാണ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ മറ്റ് അഡ്മിൻമാർ.

മടങ്ങിവരവ് പണം തിരിച്ചടയ്ക്കാനുള്ള പദ്ധതികളുമായി മതി: പിഎന്‍ബിയ്ക്ക് താക്കീതിന്റെ സ്വരം!! നീരവിന്റെ മെയിലിന് മറുപടി!

English summary
The CBI has arrested one person for being an administrator of a WhatsApp group dedicated to sharing child pornography. Cases have also been registered against five other administrators and 114 members of the group, which had members from seven other countries.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more