കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫിന്റെ പേരിൽ കൊലനടത്തിയ പ്രതികൾക്ക് ജാമ്യം; പൂമാലയണിയിച്ച് കേന്ദ്രമന്ത്രിയുടെ വക സ്വീകരണം

  • By Desk
Google Oneindia Malayalam News

ദില്ലി: ബീഫ് കടത്തിയെന്നാരോപിച്ച് ജാർഖണ്ഡിലെ രാംഗഢിലുണ്ടായ ആൾക്കൂട്ട കൊലപാതകത്തിലെ പ്രതികൾക്ക് കേന്ദ്രമന്ത്രി ജയന്ത് സിൻഹയുടെ നേത്യത്വത്തിൽ സ്വീകരണം. കഴിഞ്ഞ ദിവസമായിരുന്നു ജാർഖണ്ഡ് ഹൈക്കോടതി പ്രതികളായ എട്ട് പേർക്ക് ജാമ്യം നൽകിയത്.

ഇവർക്ക് പ്രദേശത്തെ ബിജെപി നേതൃത്വം സ്വീകരണം ഏർപ്പെടുത്തുകയായിരുന്നു. ചടങ്ങിൽ പങ്കെടുത്ത ജയന്ത് സിൻഹ പ്രതികളെ മാലയിടിയിക്കുകയും മധുരം വിതരണം ചെയ്യുന്നതുമായ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

beef murder

കഴിഞ്ഞ വർഷം ജൂൺ 29-ാം തീയതിയാണ് കാറിൽ ബീഫ് കടത്തിയെന്നാരോപിച്ച് ആൾക്കൂട്ടം അലിമുദ്ദിൻ അൻസാരി എന്ന നാൽപ്പത് കാരനെ കൊലപ്പെടുത്തുന്നത്.
2018 മാർച്ചിൽ 11 പേരെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചിരുന്നു. എന്നാൽ ജാർഖണ്ഡ് ഹൈക്കോടതി ബിജെപി പ്രവർത്തകർ അടക്കം എട്ട് പേർക്ക് ജാമ്യം നൽകി. ഇവർക്കാണ് കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകിയത്.

കേസിലെ മുഖ്യ സാക്ഷിയായിരുന്ന ജലീലിന്റെ ഭാര്യയുടെ മരണവും വിവാദമായിരുന്നു. ഭാര്യയുടെ ദുരൂഹ അപകട മരണത്തെ തുടർന്ന് ജലീലിന് കോടതിയിൽ ഹാജരാകാൻ കഴിഞ്ഞിരുന്നില്ല. ഇതാണ് പ്രതികളുടെ ജാമ്യം ഉറപ്പാക്കിയത്.

പ്രതികളെ പൂമാലയണിയിക്കുന്ന കേന്ദ്രമന്ത്രിയുടെ ചിത്രങ്ങൾ വൈറലായതോടെ വലിയ രാഷ്ട്രീയ വിവാദങ്ങളും വഴി തുറന്നിട്ടുണ്ട്. മന്ത്രിയുടെ നടപടി നികൃഷ്ടമാണെന്ന് ജാർഖണ്ഡിലെ പ്രതിപക്ഷ നേതാവ് ഹേമന്ത് സോറൻ ട്വീറ്റ് ചെയ്തിട്ടുണ്ട്. കേന്ദ്ര മന്ത്രി പഠിച്ച ഹാർവാർഡ് സർവകലാശാലയേയും ടാഗ് ചെയ്താണ് ഹേമന്ത് സോറന്റെ വിമർശനം.

അതിനിടെ പ്രതികൾക്ക് ജാമ്യം നൽകിയ ജാർഖണ്ഡ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അൻസാരിയുടെ ഭാര്യ മറിയം കാത്തൂൻ പറഞ്ഞു.

English summary
central minister jayanth sinha welcomed 8 convicted for ramgargh mob lynching
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X