കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പ്; രണ്ടാം ഘട്ടത്തിൽ 71.93 ശതമാനം പോളിംഗ്, വോട്ടെണ്ണൽ ഡിസംബർ 11ന്

  • By Goury Viswanathan
Google Oneindia Malayalam News

Recommended Video

cmsvideo
ഛത്തീസ്ഗഡിൽ ത്രികോണ മത്സരം | Oneindia Malayalam

റായ്പ്പൂർ: ഛത്തീസ്ഗഡ് നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ 71.93 ശതമാനം പോളിംഗ് രേഖപ്പെടുത്തി. നവംബർ പന്ത്രണ്ടിന് നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പിനിടെ പോളിംഗ് ബൂത്തുകൾക്ക് നേരെ ആക്രമണം നടന്നിരുന്നു. വോട്ടിംഗ് മെഷിനിലുണ്ടായ ചില തകരാറുകളൊഴിച്ചാൽ പൊതുവെ സമാധാനപരമായിരുന്നു രണ്ടാം ഘട്ട വോട്ടെടുപ്പ്. ഒന്നാം ഘട്ട വോട്ടെടുപ്പിൽ 76.28 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്.90 അംഗ നിയമസഭയിലേക്ക് ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

സംസ്ഥാനത്തെ കാര്യങ്ങൾ പ്രചവനാതീതമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. സംസ്ഥാനം രൂപം കൊണ്ടപ്പോൾ മുതൽ കോൺഗ്രസിനെ മുന്നിൽ നിന്ന് നയിച്ച അജിത് ജോഗി ജനതാ കോൺഗ്രസ് ഛത്തീസ്ഗഡ് എന്ന പുതിയ പാർട്ടിയുമാണ് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. കോൺഗ്രസിനും ബിജെപിക്കും ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട് അജിത് ജോഗി.

രണ്ടാം ഘട്ടം

രണ്ടാം ഘട്ടം

ഛത്തീസ്ഗഡിലെ 72 മണ്ഡലങ്ങളാണ് ചൊവ്വാഴ്ച രണ്ടാം ഘട്ടത്തിൽ ജനവിധിയെഴുതിയത്.അജിത് ജോഗി മാർവാഹിയിൽ നിന്നാണ് ജനവിധി തേടിയത്. 1079 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തിൽ മത്സരിച്ചത്. ഒന്നര ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയായിരുന്നു സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്. ഡിസംബർ 11നാണ് വോട്ടെണ്ണൽ. ശക്തമായ മാവോയിസ്റ്റ് ഭീഷണിയും സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്.

ഒന്നാം ഘട്ടം

ഒന്നാം ഘട്ടം

ഛത്തീസ്ഗഡിലെ 18 മണ്ഡലങ്ങളിലേക്കാണ് ഒന്നാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്നത്. മാവോയിസ്റ്റ്/ നക്സൽ ബാധിത മണ്ഡലങ്ങളിലായിരുന്നു ആദ്യഘട്ട വോട്ടിംഗ്. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്നതിനാൽ കനത്ത സുരക്ഷാ വലയത്തിലായിരുന്നു വോട്ടിംഗ് നടന്നത്.

വോട്ടിംഗ് മെഷിനിൽ ക്രമക്കേട്

വോട്ടിംഗ് മെഷിനിൽ ക്രമക്കേട്

രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ വ്യാപകമായി വോട്ടിംഗ് മെഷിനിൽ ക്രമക്കേട് നടന്നുവെന്ന ആരോപണവും ഉയർന്നിരുന്നു. തലസ്ഥാനമായ റായ്പൂരിൽ പല മെഷിനുകളും തകരാറിലായതിലും ദുരൂഹതയുണ്ടെന്ന് ആരോപണം ഉയർന്നു.പോളിംഗ് ഏജന്‌റുമാരുടെ പരാതിയെ തുടർന്ന് രണ്ട് ബൂത്തുകളിലായി പ്രിസൈഡിംഗ് ഓഫീസറേയും പോളിംഗ് ഉദ്യോഗസ്ഥനെയും മാറ്റി.

72 മണ്ഡലങ്ങൾ

72 മണ്ഡലങ്ങളിലായി 1,54,00,596 വോട്ടർമാരാണുണ്ടായിരുന്നത്. 1079 സ്ഥാനാർത്ഥികൾ ജനവിധി തേടി. 119 വനിതകളും ഇതിൽ ഉൾപ്പെടും. 19,336 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്. കനത്ത സുരക്ഷയാണ് വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് ഒരുക്കിയിരുന്നത്. ഒന്നാം ഘട്ട വോട്ടെടുപ്പ് സമയത്ത് പ്രശ്നബാധിത ബൂത്തുകളിലേച്ച് ഉദ്യോഗസ്ഥരെ ഹെലികോപ്റ്റർ മാർഗമാണ് എത്തിച്ചത്.

ഭരണ തുടർച്ച പ്രതീക്ഷിച്ച് ബിജെപി

15 വർഷമായി ബിജെപി ഭരണമാണ് ഛത്തീസ്ഗഡിൽ നടക്കുന്നത്. ഭരണത്തുടർച്ച പ്രതീക്ഷിച്ചാണ് മുഖ്യമന്ത്രി രമൺ സിംഗ് തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നത്. എന്നാൽ ശക്തമായ ഭരണ വിരുദ്ധ വികാരം വോട്ടാക്കാനാണ് കോൺഗ്രസ് ശ്രമം. ഇഞ്ചോടിഞ്ച് പോരാട്ടമാകും സംസ്ഥാനത്ത് നടക്കുകയെന്നാണ് അഭിപ്രായ സർവേകൾ പ്രചവിച്ചത്. മുഖ്യമന്ത്രി രമൺ സിംഗ് ആദ്യഘട്ടത്തിൽ ജനവിധി തേടിയിരുന്നു.

കോൺഗ്രസിന് മുന്നറിയിപ്പ്

കോൺഗ്രസിന് മുന്നറിയിപ്പ്

രണ്ട് വർഷത്തോളമായി കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു അജിത് ജോഗി. ജനതാ കോൺഗ്രസ് ഇത്തവണ ഛത്തീസ്ഗഡിൽ അധികാരത്തിലെത്തുമെന്നാണ് അജിത് ജോഗി പറയുന്നത്. ബിജെപിക്കെതിരെ ശക്തമായ ഭരണ വിരുദ്ധ വികാരമാണുള്ളത്, കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഇതിനൊരു പരിഹാരമാകുമെന്നുള്ള വിശ്വാസം ജനങ്ങൾക്കില്ല. ഇതാണ് ജനതാ കോൺഗ്രസിന്റെ പ്രധാന്യമെന്നാണ് ജോഗി പറയുന്നത്,

റിസർവ് ബാങ്കും കേന്ദ്രവും സമവായത്തിലേക്ക്; ധനലഭ്യത ഉറപ്പാക്കാൻ ധാരണറിസർവ് ബാങ്കും കേന്ദ്രവും സമവായത്തിലേക്ക്; ധനലഭ്യത ഉറപ്പാക്കാൻ ധാരണ

രാധാകൃഷ്ണാ അത്ര ശേഷിയൊന്നും ആ കാലിനില്ല, മോഹം മനസ്സില്‍ വെച്ചാല്‍ മതി; കിടിലന്‍ മറുപടിയുമായി പിണറായിരാധാകൃഷ്ണാ അത്ര ശേഷിയൊന്നും ആ കാലിനില്ല, മോഹം മനസ്സില്‍ വെച്ചാല്‍ മതി; കിടിലന്‍ മറുപടിയുമായി പിണറായി

English summary
second phase election in chathisgargh-crucial for mayawathi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X