മക്കള്‍ 'വല'യിലാണെന്ന് നിങ്ങള്‍ക്കറിയുമോ? അറിയാതെ പോകരുത് ഇതൊന്നും!!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഇന്റര്‍നെറ്റിന്റെയും സ്മാര്‍ട്ട് ഫോണിന്റെയും അതിപ്രസരം മൂലം കുട്ടികള്‍ വന്‍തോതിലുള്ള ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നു. യുനിസെഫിന്റെ ആഭിമുഖ്യത്തില്‍ നടന്ന മാധ്യമ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍. ഓണ്‍ലൈന്‍ വഴി കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നത് തടയാന്‍ നിയമങ്ങളില്ലെന്നത് തിരിച്ചടിയാണെന്നും ചര്‍ച്ചയില്‍ വ്യക്തമായി. യുനിസെഫ് കമ്യൂണിക്കേഷന്‍ സ്‌പെഷ്യലിസ്റ്റ് സുഗത റോയ് പറയുന്നു.

യുനിസെഫും, ചൈല്‍ഡ് റൈറ്റ് ഒബ്‌സര്‍വേറ്ററിയും സംയുക്തമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. ഡിജിറ്റല്‍ സാക്ഷരതയുടെ അഭാവവും ഇത്തരം കേസുകള്‍ തടയാന്‍ നിയമങ്ങളില്ലാത്തതും കേസുകള്‍ വന്‍ തോതില്‍ പെരുകുന്നതിന് കാരണമാകുന്നുവെന്നാണ് കണ്ടെത്തല്‍. ഇത്തരം കേസുകള്‍ക്ക് തെളിവില്ലാത്തത് മറ്റൊരു പ്രശ്‌നമാണെന്നും സുഗത റോയ് വ്യക്തമാക്കി.

child abuse in online

സൈബര്‍ ബുള്ളിയിങ്, സൈബര്‍ തീവ്രവാദം, ലൈവ് സ്ട്രീമിങ്, ഡിജിറ്റല്‍ ഡ്രഗ്, സെക്‌സ്റ്റിങ് എന്നിങ്ങനെയാണ് ഓണ്‍ലൈന്‍ വഴി കുട്ടികള്‍ ചൂഷണത്തിനിരയായിക്കൊണ്ടിരിക്കുന്നതെന്ന് സുഗറോയ് വ്യക്തമാക്കുന്നു. ഇത്തരം കേസുകള്‍ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് ചൂഷങ്ങളെ കുറിച്ച് പുറം ലോകം അറിയാതെ പോകുന്നതിന് കാരണമാകുന്നുണ്ടെന്നും സുഗത റോയ്. നിലവിലുള്ള നിയമങ്ങള്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രാപ്തമല്ലെന്നും അതിനാല്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ സാഹചര്യത്തില്‍ മാധ്യമങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന കാര്യത്തില്‍ ചര്‍ച്ചയും നടന്നു. കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളെ കുറിച്ചും ചൂഷണത്തെ കുറിച്ചും റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഒരു പ്രത്യേക ദിവസം ഉണ്ടാകണമെന്ന ആവശ്യം ചര്‍ച്ചയില്‍ ഉയര്‍ന്നു. ഇത്തരം ചൂഷണങ്ങള്‍ക്ക് കുട്ടികള്‍ വിധേയരാകാതിരിക്കാന്‍ അധ്യാപകരും മാതാപിതാക്കളും വേണ്ട മുന്‍ കരുതല്‍ എടുക്കണമെന്നും സുഗത റോയ് പറയുന്നു.

English summary
The rapid development and expansion of internet and smart phone have generated significant challenges for the protection of children from abuse and violence.
Please Wait while comments are loading...