കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-പാക് യുദ്ധം ഉണ്ടായാല്‍ ചൈന ആര്‍ക്കൊപ്പം? പാകിസ്താനെ പിന്തുണക്കാന്‍ ചൈനയ്ക്ക്‌ ഭ്രാന്തുണ്ടോ

  • By Desk
Google Oneindia Malayalam News

ബീജിങ്: ഉറി ഭീകരാക്രമണം ഇന്ത്യ-പാക് യുദ്ധത്തിലേക്ക് പോലും നയിച്ചേക്കും എന്ന രീതിയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഒരു യുദ്ധത്തെ നേരിടാന്‍ ഇന്ത്യയും പാകിസ്താനും തയ്യാറാണോ എന്നതൊക്കെ വേറെ വിഷയം. യുദ്ധമുണ്ടായാല്‍ അമേരിക്കയും ചൈനയും ആരുടെ ഭാഗത്ത് നില്‍ക്കും എന്ന് പോലും ചിലര്‍ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിരുന്നു.

അത് 'പുളുവടിച്ചതല്ല'... പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം പണി കൊടുത്തിട്ടുണ്ട്...? പക്ഷേ പറയില്ല

വിദേശത്ത് നിന്ന് ആക്രമണമുണ്ടായാല്‍ തങ്ങളെ പിന്തുണയ്ക്കുമെന്ന് ചൈന ഉറപ്പ് നല്‍കിയിട്ടുണ്ട് എന്നാണ് കഴിഞ്ഞ ദിവസം പാകിസ്താന്‍ പറഞ്ഞത്. അങ്ങനെയൊരു കാര്യം ചൈന പറഞ്ഞിട്ടുണ്ടോ? ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെട്ട് ചൈന കൂടുതല്‍ പ്രശ്‌നങ്ങള്‍ തലയിലെടുത്ത് വയ്ക്കുമോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.

എന്തായാലും തങ്ങള്‍ പാകിസ്താന് അങ്ങനെ ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് ഇപ്പോള്‍ ചൈനീസ് അധികൃതര്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. അപ്പോള്‍ പിന്നെ പാകിസ്താന്‍ പറയുന്നത് എന്താണ്? ആരാണ് നുണ പറയുന്നത്?

ചൈനയും പാകിസ്താനും

ചൈനയും പാകിസ്താനും

പുറത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാല്‍ ചെനയുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് ലാഹോറിലെ ചൈനീസ് സ്ഥാനപതി അറിയിച്ചിട്ടുണ്ടെന്നാണ് പാകിസ്താന്റെ അവകാശവാദം. എന്നാല്‍ ചൈന അങ്ങനെ പറഞ്ഞിട്ടുണ്ടോ?

അങ്ങനെ പറഞ്ഞിട്ടില്ല

അങ്ങനെ പറഞ്ഞിട്ടില്ല

ഇന്ത്യ-പാകിസ്താന്‍ യുദ്ധമുണ്ടായാല്‍ പാകിസ്താനെ പിന്തുണയ്ക്കുമെന്ന് തങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്.

ചര്‍ച്ച

ചര്‍ച്ച

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവര്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കണം എന്നാണ് ഇപ്പോള്‍ ചൈന നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അതില്‍ ഇടപെടാന്‍ ചൈന ആഗ്രഹിക്കുന്നില്ലത്രെ.

കശ്മീര്‍ പ്രശ്‌നം

കശ്മീര്‍ പ്രശ്‌നം

കശ്മീര്‍ പ്രശ്‌നത്തിലും ഇടപെടാന്‍ താത്പര്യമില്ലെന്ന നിലപാടിലാണ് ചൈന. കശ്മീര്‍ പ്രശ്‌നവും നിലവിലെ സാഹചര്യത്തില്‍ രണ്ട് രാജ്യങ്ങള്‍ക്കും ചര്‍ച്ച ചെയ്ത് തന്നെ പരിഹരിക്കാനാകും എന്ന ശുഭാപ്തി വിശ്വാസമാണ് ചൈന പ്രകടിപ്പിക്കുന്നത്

 ഭീകരവിരുദ്ധ നിലപാട്

ഭീകരവിരുദ്ധ നിലപാട്

ചൈന തങ്ങളെ പിന്തുണയ്ക്കും എന്ന് പാകിസ്താന്‍ അവകാശപ്പെടുമ്പോഴും കാര്യങ്ങള്‍ അവര്‍ക്ക് തന്നെ തിരിച്ചടിയാവുകയാണ്. ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായിട്ടുണ്ട്.

ചൈനയ്ക്ക് ദോഷം

ചൈനയ്ക്ക് ദോഷം

ചൈന ഇപ്പോള്‍ നേരിടുന്ന പുതിയ വെല്ലുവിളിയാണ് ഇസ്ലാമിക തീവ്രവാദം. പാകിസ്താനെ കൂടുതല്‍ അടുപ്പിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകുമെന്ന ഭയം ചൈനയ്ക്കും ഉണ്ട്.

ദക്ഷിണ ചൈന കടല്‍

ദക്ഷിണ ചൈന കടല്‍

ദക്ഷിണ ചൈന കടലിന്റെ അധികാരം സംബന്ധിച്ച് അന്താരാഷ്ട്ര ട്രൈബ്യൂണലില്‍ നിന്ന് പ്രതികൂല വിധി വന്നത് ചൈനയെ ശരിക്കും തളര്‍ത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ പാകിസ്താനാക്കാളേറെ ഇന്ത്യയുടെ പിന്തുണ ചൈന ആഗ്രഹിക്കുന്നുണ്ട്.

ചൈന പിന്തുണച്ചാല്‍

ചൈന പിന്തുണച്ചാല്‍

ചൈന പാകിസ്താനെ പിന്തുണച്ചാല്‍ സ്വാഭാവികമായും അമേരിക്ക ഇന്ത്യയെ പിന്തുണക്കാനെത്തും. അമേരിക്കയുടെ ലക്ഷ്യം ഒരിക്കലും പാകിസ്താന്‍ അല്ലെന്ന് ചൈനയ്ക്ക് വ്യക്തമായി അറിയാം. ദക്ഷിണ ചൈന കടലില്‍ അമേരിക്കയ്ക്കും കണ്ണുണ്ട്. അതുകൊണ്ട് തന്നെ ദക്ഷിണേഷ്യയില്‍ അമേരിക്കയ്ക്ക് കാലുറപ്പിക്കാനുള്ള ഒരു നടപടിയും ചൈന എടുക്കാന്‍ സാധ്യതയില്ല

English summary
For the second time in less than a week, China on Monday snubbed Pakistan by declining to back reports in Pakistani media claiming Beijing's support for the country in the event of any aggression and backing it on the Kashmir issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X