• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പുറത്താക്കും മുമ്പ് കോണ്‍ഗ്രസിനെ ഞെട്ടിക്കാന്‍ സിദ്ദു, പുറത്തുപോയേക്കും, രണ്ട് ഓപ്ഷന്‍ മുന്നില്‍

Google Oneindia Malayalam News

ദില്ലി: പഞ്ചാബില്‍ പുതിയ ഭരണസമിതിയുടെ കീഴില്‍ അടിമുടി മാറി കോണ്‍ഗ്രസ്. നവജ്യോത് സിംഗ് സിദ്ദുവിനെതിരെ കടുത്ത നടപടിക്കാണ് സമിതി ഒരുങ്ങുന്നത്. സിദ്ദുവിനെതിരെ നേരത്തെ തന്നെ ഹൈക്കമാന്‍ഡിന് പരാതി ലഭിച്ചിരുന്നു. എന്നാല്‍ സിദ്ദു ചെയ്ത തെറ്റുകള്‍ക്കൊന്നും മാപ്പു ചോദിക്കാന്‍ തയ്യാറല്ല. അതുകൊണ്ട് തന്നെ നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

സ്ഫടികം ജോര്‍ജ് ജീവിച്ചിരിക്കുന്നത് സുരേഷ് ഗോപിയുടെ സഹായത്താല്‍; വെളിപ്പെടുത്തി ടിനി ടോംസ്ഫടികം ജോര്‍ജ് ജീവിച്ചിരിക്കുന്നത് സുരേഷ് ഗോപിയുടെ സഹായത്താല്‍; വെളിപ്പെടുത്തി ടിനി ടോം

എന്നാല്‍ കോണ്‍ഗ്രസിനെ ഞെട്ടിക്കാനാണ് സിദ്ദു ഒരുങ്ങുന്നതെന്നാണ് സൂചന. പാര്‍ട്ടി വിടുന്നത് അടക്കമുള്ള ഓപ്ഷന്‍ സിദ്ദുവിന് മുന്നിലുണ്ട്. അമരീന്ദര്‍ സിംഗ് പ്രവചിച്ച കാര്യങ്ങള്‍ സത്യമായി എന്നാല്‍ കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കള്‍ പറയുന്നത്. സിദ്ദു കാരണം കോണ്‍ഗ്രസ് തകരുമെന്നായിരുന്നു അമരീന്ദറിന്റെ പ്രവചനം.

1

അച്ചടക്ക നടപടിയെ കുറിച്ച് ഒരക്ഷരം ഇതുവരെ സിദ്ദു സംസാരിച്ചിട്ടില്ല. തനിക്കെതിരെ നടപടിയെടുക്കണമെന്നുള്ള ശുപാര്‍ശയെ കണ്ടില്ലെന്ന് നടിക്കുകയാണ് സിദ്ദു. പകരം സംസ്ഥാനത്തെ ഒരു ബദല്‍ നേതൃത്വമായി മാറാനാണ് സിദ്ദു പ്ലാന്‍ ചെയ്യുന്നത്. പഞ്ചാബില്‍ മണലിന് ഏക്കാലത്തെയും ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത്. ഇത് വീടുണ്ടാക്കുന്നവരുടെ ഏറ്റവും വലിയ പ്രശ്‌നമാണിത്. അതിലാണ് സിദ്ദു ഇപ്പോള്‍ തിരിച്ചുവരവ് കാണുന്നത്. സംസ്ഥാനത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം മണലിന് വന്‍ വില ഈടാക്കുന്നതോടെ നിലച്ചിരിക്കുകയാണെന്ന് സിദ്ദു ആരോപിക്കുന്നു. എഎപിയുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനെയാണ് സിദ്ദു കുറ്റപ്പെടുത്തുന്നത്.

2

അതേസമയം സംസ്ഥാനത്തെ ജനകീയ വിഷയങ്ങളെല്ലാം ഏറ്റെടുത്ത് ഒറ്റയ്ക്ക് നില്‍ക്കാന്‍ സാധിക്കുന്ന ബ്രാന്‍ഡാവാനാണ് സിദ്ദുവിന്റെ ശ്രമം. ഭഗവന്ത് മന്‍ നേതാവായി വളര്‍ന്ന രീതിയാണ് സിദ്ദുവിന് മുന്നിലുള്ളത്. ഇത്തരമൊരു സ്വാധീനം ജനങ്ങള്‍ക്കിടയിലുണ്ടാക്കിയാല്‍ സിദ്ദുവിനെ പുറത്താക്കുക കോണ്‍ഗ്രസിന് അസാധ്യമായിരിക്കും. എന്നാല്‍ കോണ്‍ഗ്രസ് പുതിയ അധ്യക്ഷനായി നിയമിച്ച അമരീന്ദര്‍ സിംഗ് രാജാ വാറിംഗ് ജനകീയനായ നേതാവാണ്. എഎപി തരംഗത്തിനിടയിലും തോല്‍ക്കാതെ പിടിച്ച നിന്ന ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. സിദ്ദുവിന് മുഖ്യമന്ത്രി പദം സ്വപ്‌നം കണ്ട് ഇനി മുന്നോട്ട് പോകാനാവില്ലെന്ന കാര്യം വ്യക്തമാണ്.

3

മുഖ്യമന്ത്രി പദമില്ലെങ്കിലും കോണ്‍ഗ്രസിനെ നയിക്കുന്ന ചാലക ശക്തിയായി മാറുക എന്നതാണ് സിദ്ദുവിന്റെ മുന്നിലുള്ള ലക്ഷ്യം. കോണ്‍ഗ്രസ് പുറത്താക്കും മുമ്പ് തന്നെ സിദ്ദു പല ഓപ്ഷനുകളും പരിശോധിക്കുന്നുണ്ട്. എഎപി, ബിജെപി, എന്നീ പാര്‍ട്ടികളുമായി സിദ്ദു ബന്ധപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ രണ്ട് പാര്‍ട്ടികളും സിദ്ദുവിനെ അംഗീകരിക്കില്ലെന്ന് ഉറപ്പാണ്. കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ അവസാന അത്താണിയാണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ പുറത്താക്കും മുമ്പ് സിദ്ദു പാര്‍ട്ടി വിട്ടാല്‍ അത് സംസ്ഥാന നേതൃത്വത്തിന് ആശ്വാസമാണ്. സിദ്ദുവിനെ വന്‍ ശക്തിയായി പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും കാണുന്നുണ്ട്. അതാണ് പ്രധാന പ്രശ്‌നം.

4

പ്രിയങ്കയുടെയും രാഹുലിന്റെയും മുന്നിലുള്ള ഓപ്ഷന്‍ ദില്ലിയിലേക്ക് സിദ്ദുവിനെ കൊണ്ടുവരികയാണ്. 2024 മുന്നില്‍ കണ്ട് അദ്ദേഹത്തെ ഉപയോഗിക്കുകയും ചെയ്യാം. ഒരു വര്‍ഷം കഴിഞ്ഞാല്‍ പഞ്ചാബിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി അദ്ദേഹത്തെ നിയമിക്കുകയും ചെയ്യാം. ഇതോടെ പഞ്ചാബില്‍ നിയന്ത്രണം അദ്ദേഹത്തിന്റെ കൈകളിലും എത്തും. സിദ്ദു ഈ തന്ത്രം സ്വീകരിക്കുമോ എന്ന് വ്യക്തമല്ല. സിദ്ദുവിനെ പുറത്താക്കുന്ന കാര്യം സംസ്ഥാന സമിതിയില്‍ ഒറ്റക്കെട്ടാണ്. അമൃത്സര്‍ ഈസ്റ്റില്‍ പോലും സിദ്ദുവിന് വലിയ സ്വീകാര്യതയില്ലെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ അദ്ദേഹത്തെ തുടരാന്‍ അനുവദിക്കേണ്ടതില്ലെന്നാണ് നേതാക്കളുടെ നിലപാട്.

5

സിദ്ദു കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരിന്‍രെ കാലത്ത് ക്യൂബിക് അടിക്ക് 900 രൂപയായിരുന്നു മണലിന്റെ നിരക്ക്. ട്രോളിക്ക് 3600 രൂപയും വിലവരുമായിരുന്നു. എന്നാല്‍ ഇന്നത് 16000 രൂപയാണെന്നും സിദ്ദു ചൂണ്ടിക്കാണിക്കുന്നു. ഇതെല്ലാം സിദ്ദുവിന്റെ അമ്പരപ്പിക്കുന്ന നീക്കമാണ്. അതേസമയം കോണ്‍ഗ്രസിന്റെ സംസ്ഥാന സമിതി സിദ്ദുവിന്റെ ഈ നീക്കത്തില്‍ അമ്പരപ്പിലാണ്. ഇത്തരം കാര്യങ്ങള്‍ ഇതുവരെ സംസ്ഥാന നേതൃത്വം അവതരിപ്പിക്കാന്‍ തുടങ്ങിയിട്ട് പോലുമില്ല. പഞ്ചാബിലെ മണല്‍ മാഫിയ, മയക്കുമരുന്ന് വിതരണം എന്നിവ സജീവമായി സിദ്ദു ഉയര്‍ത്തി കാണിക്കുന്നുണ്ട്. ഇതെല്ലാം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.

കോണ്‍ഗ്രസിന് ഇതാ പുതു മോഡല്‍; ഒറ്റക്കെട്ടായി ഡികെയും സിദ്ധരാമയ്യയും, പിന്നില്‍ സുനില്‍കോണ്‍ഗ്രസിന് ഇതാ പുതു മോഡല്‍; ഒറ്റക്കെട്ടായി ഡികെയും സിദ്ധരാമയ്യയും, പിന്നില്‍ സുനില്‍

English summary
congress considering to fire navjot singh sidhu, he thinking about new options
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X