ബിജെപി വിരിച്ച വലയില്‍ വീണത് കോണ്‍ഗ്രസിലെ പ്രമുഖന്‍!! അടിത്തറ ഇളക്കാന്‍ തന്നെ ഷാ- മോദി നീക്കം!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്തുടനീളം കാവിക്കൊടി പാറിപ്പിക്കാന്‍ ബിജെപി തന്ത്രം മെനയുന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസിലെയും മറ്റ് പാര്‍ട്ടികളിലെയും നേതാക്കളെ വലവീശി പിടിക്കുന്നതായും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ കോണ്‍ഗ്രസില്‍ നിന്നുള്ള ഒരു ഉന്നതന്‍ തന്നെ ബിജെപിയിലേക്ക് എത്തുന്നതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

മധ്യപ്രദേശില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന കമല്‍ നാഥ് ഇന്നു ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ കോണ്‍ഗ്രസ് നേതൃത്വമായി കല്‍നാഥിന് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. പാര്‍ട്ടി നേതൃത്വം തനിക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കാതിരുന്നതും കമല്‍നാഥില്‍ അതൃപ്തി ഉണ്ടാക്കിയിരുന്നു. ഈ സാഹചര്യം മുതലെടുത്ത് ബിജെപി കമല്‍നാഥിനെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയായിരുന്നു.

 രാഹുലിനെ തള്ളി

രാഹുലിനെ തള്ളി

നേരത്തെ ഒരു അഭിമുഖത്തില്‍ കമല്‍നാഥ് മോദിയെ പുകഴ്ത്തുകയും രാഹുലിനെ പരിഹസിക്കുകയും ചെയ്തിരുന്നു. മോദിയുടെ രാഷ്ട്രീയ അനുഭവ സമ്പത്തിനു മുന്നില്‍ രാഹുല്‍ തുടക്കക്കാരന്‍ മാത്രമാണെന്നാണ് കമല്‍നാഥ് പറഞ്ഞത്.മോദിക്ക് 42 വര്‍ഷത്തെ രാഷ്ട്രീയ പാരമ്പര്യം ഉണ്ടെന്നും രാഹുല്‍ പാര്‍ട്ടി ഉപാധ്യക്ഷനായിട്ട് രണ്ട് വര്‍ഷം ആയിട്ടേയുള്ളുവെന്നും കമല്‍നാഥ് പറഞ്ഞു.

മന്ത്രിയാകും

മന്ത്രിയാകും

കമല്‍നാഥ് മോദിയെ പുകഴ്ത്തിയതിനു പിന്നാലെ കമല്‍നാഥിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് മധ്യപ്രദേശ് ബിജെപി നേതൃത്വം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കമല്‍നാഥിന്റെ ബിജെപി പ്രവേശനം എന്നാണ് സൂചന. ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. കേന്ദ്രമന്ത്രി സഭ പുനഃസംഘടനയില്‍ കമല്‍നാഥിനെയും ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 ശിവരാജ് സിംഗ് ചൗഹാന്‍ ഷാ കൂടിക്കാഴ്ച

ശിവരാജ് സിംഗ് ചൗഹാന്‍ ഷാ കൂടിക്കാഴ്ച

കമല്‍നാഥിന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് ദില്ലിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നട്കുന്നുണ്ടെന്നാണ് സൂചനകള്‍. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വ്യാഴാഴ്ച ദില്ലിയിലെത്തി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുമായും മുതിര്‍ന്ന നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു.

കടുത്ത അവഗണന

കടുത്ത അവഗണന

മധ്യപ്രദേശില്‍ നിന്നുള്ള 29 എംപിമാരില്‍ രണ്ടു പേര്‍ മാത്രമാണ് കോണ്‍ഗ്രസില്‍ നിന്നുള്ളത്. ഇരില്‍ ഒരാളാണ് ബിജെപിയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നത്. ചിന്ദ്വാരയില്‍ നിന്നുള്ള എംപിയാണ് കമല്‍നാഥ്. ഗുണയില്‍ നിന്നുള്ള ജ്യോതിരാദിത്യ സിന്‍ഹയാണ് മറ്റൊരാള്‍. കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതൃത്വസ്ഥാനം പ്രതീക്ഷിച്ചിരുന്ന കമല്‍നാഥിനു പകരം മല്ലികാര്‍ജുന ഖാര്‍ഗെയാണ് ഹൈക്കമാന്‍ഡ് നിയോഗിച്ചത്.ഇതില്‍ കമല്‍നാഥിന് കടുത്ത അതൃപ്തി ഉണ്ടെന്നാണ് വിവരം.

 നിയമസഭ തിരഞ്ഞെടുപ്പ്

നിയമസഭ തിരഞ്ഞെടുപ്പ്

മധ്യപ്രദേശില്‍ ഭരണതുടര്‍ച്ച ഉറപ്പാക്കാന്‍ തന്നെയാണ് ബിജെപി ഇത്തരത്തിലൊരു നീക്കം നടത്തിയിരിക്കുന്നത്. മധ്യപ്രദേശില്‍ അടുത്ത വര്‍ഷമാണ് നിയമസഭ തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് പ്രമുഖനായ കമല്‍നാഥ് ബിജെപിയിലേക്ക് എത്തുന്നതോടെ ഭരണതുടര്‍ച്ച ഉണ്ടാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. കമല്‍നാഥിന്റെ ബിജെപി പ്രവേശം ആഘോഷമാക്കാന്‍ തന്നെയാണ് അണികളുടെ തീരുമാനമെന്നും വിവരങ്ങളുണ്ട്.

 യുവ നേതാവും

യുവ നേതാവും

മുന്‍ മന്ത്രിയും ദില്ലി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായ അരവിന്ദര്‍ സിംഗ് ലവ്‌ലി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചാണ് അദ്ദേഹം പാര്‍ട്ടി വിട്ടിരിക്കുന്നത്. നിലവിലെ നേതൃത്വത്തിന് കീഴില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ദില്ലി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ അമിത് മാലിക്കും ലവ്‌ലിക്കൊപ്പം ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. ദില്ലി മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കേയാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും, യുവനേതാവും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്

 കേരളവും പിടിച്ചടക്കുന്നു

കേരളവും പിടിച്ചടക്കുന്നു

കേരളത്തില്‍ ചുവടുറപ്പിക്കാന്‍ ബിജെപി കോണ്‍ഗ്രസില്‍ നിന്നുള്ള നേതാക്കളെ ചാക്കിട്ടു പിടിക്കുന്നതായി നേരത്തെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ബിജെപി കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിടുന്നതായി ബിജെപി തന്നെ സമ്മതിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ തന്ത്രങ്ങളാണിതെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. കേരളത്തില്‍ നിന്ന് നാലു പേര്‍ ബിജെപിയില്‍ ചേരുമെന്നാണ് വിവരം.

English summary
madhyapradesh congress leader kamalnath joins bjp :report.
Please Wait while comments are loading...