
ദയവായി എല്‍പിജി നിരക്ക് കുറയ്ക്കൂ; സ്മൃതി ഇറാനിയോട് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തക
ദില്ലി: എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ നേരിട്ട് ബിജെപി പ്രവര്‍ത്തക. ഇവര്‍ മന്ത്രിയോട് എല്‍പിജി വില കുറയ്ക്കാന്‍ പറയുന്നതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. കോണ്‍ഗ്രസ് ഈ വീഡിയോ ട്വീറ്റ് ചെയ്ത് സ്മൃതിയെ പരിഹസിച്ചിരിക്കുകയാണ്. വീഡിയോയില്‍ കാണുന്ന യുവതി ബിജെപി പ്രവര്‍ത്തകയാണെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു.
ഇവര്‍ സ്മൃതി ഇറാനിയോട് ഗ്യാസ് വില കുറയ്ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. എനിക്ക് മൂന്ന് പെണ്‍കുട്ടികളാണ് ഉള്ളത്. വിലക്കയറ്റം ഇപ്പോള്‍ വളരെ കൂടുതലാണ്. അതിലൂടെ എല്‍പിജി വിലയും കൂടുകയാണ്. അതൊന്ന് കുറച്ചാല്‍ വലിയ ആശ്വാസമായിരിക്കുമെന്നും ഇവര്‍ പറയുന്നുണ്ട്.
അതേസമയം ഈ വീഡിയോ പ്രതിപക്ഷം ആയുധമാക്കുകയായിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ കൂടി വിലക്കയറ്റത്തില്‍ നട്ടം തിരിയുകയാണ്. ഗുജറാത്തില്‍ ഒരു സ്ത്രീ സ്മൃതി ഇറാനിയോട് ഗ്യാസ് വില കുറയ്ക്കാന്‍ പറയുകയാണ്. അത് പറയുമ്പോള്‍ ചിരിക്കുക മാത്രമാണ് സ്മൃതി ചെയ്യുന്നത്.
ലോട്ടറി വില്‍പ്പനക്കാരനെ സഹായിക്കാന്‍ ടിക്കറ്റെടുത്തു, 4 കോടി ബംപറടിച്ച് തായ് സന്ന്യാസി, വൈറല്‍
സിലിണ്ടര്‍ വില 400 രൂപ മാത്രമുണ്ടായിരുന്നപ്പോള്‍ ഇതേ സ്മൃതി ഇറാനി തെരുവില്‍ സമരവുമായി ഇറങ്ങിയിട്ടുണ്ട്. ഇന്ന് അതേ വ്യക്തി നിശബ്ദയായി ഇരിക്കുകയാണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. എന്നാല്‍ ബിജെപിയും ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. മിക്ക സംസ്ഥാനങ്ങളിലും വിലക്കയറ്റം കാരണം ബിജെപി കടുത്ത വിമര്‍ശനം നേരിടുന്നുണ്ട്.
Hair: മുടി കൊഴിച്ചിലിനോട് ഇനി പോയി പണി നോക്കാന്‍ പറ; ഇക്കാര്യങ്ങള്‍ മുടിയെ സംരക്ഷിക്കും, ട്രൈ ചെയ്യൂ
അതേസമയം സ്മൃതി ഇറാനി മറ്റൊരു വിഷയത്തിലും രൂക്ഷ വിമര്‍ശനം നേരിടുകയാണ്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയെന്നായിരുന്നു സ്മൃതിയുടെ ആരോപണം. എന്നാല്‍ ബിജെപിയുടെ വ്യാജ പ്രചാരണമാണെന്ന് കോണ്‍ഗ്രസ് ഇതിനെ വിമര്‍ശിച്ചു.
ഈ വീഡിയോ വ്യാജമാണെന്നും കോണ്‍ഗ്രസ് പറഞ്ഞു. നേരത്തെ ആരതി പൂജ നടത്തിയ രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ മോശമായി ഉപയോഗിച്ചതിലും സ്മൃതി വിമര്‍ശനം നേരിട്ടിരുന്നു. ചിത്രം തലകീഴായി കാണിച്ചായിരുന്നു സ്മൃതി രാഹുലിനെ വിമര്‍ശിച്ചത്. മധ്യപ്രദേശിലെ ഓകാരേശ്വര്‍ ക്ഷേത്രത്തിലായിരുന്നു മാനര്‍മദ ആരതി പൂജ രാഹുല്‍ കഴിപ്പിച്ചത്.
ലോട്ടറിയെന്ന് കേട്ടാല്‍ കലിപ്പ്, 4 വര്‍ഷത്തിനിടെ എടുത്ത ആദ്യ ടിക്കറ്റില്‍ യുവാവിന് 40 ലക്ഷം; വൈറല്‍
അതേസമയം ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി സ്മൃതി ഇറാനിക്കെതിരെ രംഗത്തെത്തി. ഹിന്ദു മന്ത്രോചാരണങ്ങളെയാണ് സ്മൃതി പരിഹസിക്കുന്നത്. അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മയെ മറികടന്ന് ട്രോളിംഗില്‍ മുന്നിലെത്താന്‍ സ്മൃതിയുടെ ശ്രമമെന്ന് പ്രിയങ്ക പരിഹസിച്ചു.
സ്മൃതിക്ക് രാഹുലിനെ സ്ഥിരമായി എന്തെങ്കിലും പറയണം. അദ്ദേഹത്തിനെതിരെ വിദ്വേഷം മന്ത്രിയുടെ സ്ഥിരം പരിപാടികളിലൊന്നാണ്. അത് പറഞ്ഞറിയിക്കാനാവാത്ത ഉയരങ്ങളിലെത്തിയിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് ലാവണ്യ ബലാല്‍ പറഞ്ഞു.