രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മീരാ കുമാര്‍ കോണ്‍ഗ്രസിന്റെ ബലിയാട്.!! വിവാദമുയർത്തി ബിജെപി നേതാവ്..!!

  • By: Anamika
Subscribe to Oneindia Malayalam

ദില്ലി: വരുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് ജയിക്കുമെന്നുറപ്പാണ്. വിജയിക്കാനുള്ള വോട്ടുകള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഉറപ്പിച്ച ശേഷമാണ് കോണ്‍ഗ്രസ്സ് പേരിനെന്നോണം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതും. മുന്‍ ലോകസഭാ സ്പീക്കര്‍ കൂടിയായ മീരാ കുമാര്‍ ആണ് രാംനാഥ് കോവിന്ദിനെ നേരിടുക.മീരാ കുമാര്‍ കോണ്‍ഗ്രസ് കൊല്ലാന്‍ വിട്ടിരിക്കുന്ന ബലിയാട് ആണെന്നാണ് ബിജെപി നേതാവ് എസ് പ്രകാശ് ആരോപിക്കുന്നത്. പ്രകാശിന്റെ പ്രസ്താവന ഇതിനകം തന്നെ വിവാദത്തിലായിരിക്കുകയാണ്.

നടിയെ തട്ടിക്കൊണ്ടുപോയ ശേഷം ചെയ്യേണ്ടത് !! പ്രമുഖ നടന്‍ സുനിക്ക് നല്‍കിയ കൊട്ടേഷന്‍ ഇത് !!!

bjp

ബിജെപി വന്‍ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നുറപ്പുള്ള രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മീരാകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തി അവരെ അപമാനിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് എസ് പ്രകാശ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ലോകസഭയുടെ സ്പീക്കര്‍ പദവിയില്‍ വരെ ഇരുന്ന വ്യക്തിയെ തോല്‍ക്കുമെന്നുറപ്പുള്ള തിരഞ്ഞെടുപ്പിലേക്ക് നിര്‍ദേശിക്കരുതായിരുന്നുവെന്നും എസ് പ്രകാശ് പറഞ്ഞു. ദളിത് നേതാവിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കി സമൂഹത്തെ ഭിന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ബിജെപി നേതാവ് ആരോപിച്ചു.

English summary
Congress using Meira Kumar as 'sacrificial goat' says BJP leader
Please Wait while comments are loading...