Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ്-വിജയ് ചര്‍ച്ചയ്ക്ക് കളമൊരുങ്ങുന്നു; കേരളവും പുതുച്ചേരിയും ലക്ഷ്യമിട്ട് നീക്കം, നിര്‍ണായകം

ചെന്നൈ: നടന്‍ വിജയ് നേതൃത്വം നല്‍കുന്ന ടിവികെയും കോണ്‍ഗ്രസും തമ്മില്‍ സഖ്യം രൂപീകരിക്കുമോ എന്ന ചര്‍ച്ചകള്‍ സജീവം. തമിഴ്‌നാട്ടിലെ പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇതിനോട് യോജിപ്പുണ്ട്. ഹൈക്കമാന്റിനെ കാര്യങ്ങള്‍ ബോധിപ്പിക്കാനും ചില നീക്കങ്ങള്‍ നടക്കുന്നുണ്ടത്രെ. 5 മാസങ്ങള്‍ മാത്രമാണ് തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ളത്.

ഡിഎംകെയുടെ വല്യേട്ടന്‍ നിലപാടില്‍ കോണ്‍ഗ്രസിനുള്ളില്‍ അമര്‍ഷമുണ്ട്. ഓരോ തിരഞ്ഞെടുപ്പിലും സീറ്റുകള്‍ കുറയുന്നതിലും അതൃപ്തി പുകയുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ ടിവികെയുമായി സഖ്യം ചേര്‍ന്നാല്‍ കൂടുതല്‍ സീറ്റുകളില്‍ മല്‍സരിക്കാമെന്നാണ് സഖ്യത്തിനെ അനുകൂലിക്കുന്നവരുടെ വാദം. എന്നാല്‍ മറിച്ച് അഭിപ്രായമുള്ള നേതാക്കളും കോണ്‍ഗ്രസിലുണ്ട്.

vijay congress talks in tamil nadu-

ഡിഎംകെയുമായി പിരിഞ്ഞാല്‍ തമിഴകത്ത് വേരുറപ്പിക്കാന്‍ സാധിക്കില്ല എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. മാത്രമല്ല, ദേശീയ തലത്തില്‍ ഡിഎംകെയുടെ സ്വാധീനവും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ലമെന്റില്‍ ഡിഎംകെ നിര്‍ണായക ശക്തിയാണ് എന്ന കാര്യവും ഇവര്‍ പ്രധാന്യത്തോടെ പറയുന്നു. എന്നാല്‍ ഡിഎംകെയുമായുള്ള സഖ്യം തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കുന്നില്ല എന്നതാണ് മറുവിഭാഗത്തിന്റെ വാദം.

അതേസമയം, വിജയ്ക്ക് കേരളത്തിലും പുതുച്ചേരിയിലും നിരവധി ആരാധകരുണ്ട്. ടിവികെയുമായി സഖ്യം ചേര്‍ന്നാല്‍ രണ്ടിടത്തും നേട്ടമാകുമെന്നും വിജയുമായുള്ള കൂട്ടുചേരലിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. കോണ്‍ഗ്രസ് ടിവികെയുമായി അടുക്കുന്നു എന്ന് ഡിഎംകെ നേതാക്കളും മനസിലാക്കുന്നുണ്ട്. അടുത്തിടെ പൊതുപരിപാടിയില്‍ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ ചില സൂചനകള്‍ നല്‍കുകയും ചെയ്തുവത്രെ.

വിജയുടെ നിലപാടിനെ സ്വാഗതം ചെയ്തു

കരൂര്‍ ദുരന്തമുണ്ടായ വേളയില്‍ രാഹുല്‍ ഗാന്ധി വിജയുമായി ടെലിഫോണില്‍ സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു. വിജയ് രാഹുല്‍ ഗാന്ധിയുമായി നേരത്തെ ചര്‍ച്ചയ്ക്ക് സമയം ചോദിച്ചിരുന്നു എങ്കിലും പിന്നീട് നടന്നില്ല. ജനുവരിയില്‍ ടിവികെ സുപ്രധാന സഖ്യപ്രഖ്യാപനം നടത്തുമെന്നാണ് വിവരം. അതേസമയം, ഡിഎംകെയുമായി കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ച നടത്തുന്നുമുണ്ട്.

എഐഎഡിഎംകെ വിജയിച്ചുവരുന്ന ചില മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന് നല്‍കാമെന്നാണ് ഡിഎംകെ വാഗ്ദാനം നല്‍കിയിരിക്കുന്നതത്രെ. ആരുമായുള്ള സഖ്യത്തിനും സീറ്റ് വിഭജനത്തിനും ഹൈക്കമാന്റിന്റെ നിര്‍ദേശ പ്രകാരമാണ് പ്രവര്‍ത്തിക്കുക എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കുന്നു. വിജയുമായി സഖ്യം ചേരുന്നത് തള്ളാതെയാണ് അടുത്തിടെ കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ പ്രതികരിച്ചത്.

തമിഴ്‌നാട്ടിലെ ഇന്ത്യ സഖ്യത്തിന് എതിരാളിയായി വിജയ് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിജെപിയെയും ആര്‍എസ്എസിനെയും എതിര്‍ക്കുന്ന ആരെയും കോണ്‍ഗ്രസ് ബഹുമാനിക്കുന്നു എന്നാണ് മാണിക്കം ടാഗോറിന്റെ നിലപാട്. എസ്‌ഐആറിനെ തള്ളിയ വിജയുടെ നിലപാടിനെ അദ്ദേഹം സ്വാഗതം ചെയ്തു. വിജയുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ പ്രതികരിക്കാന്‍ അദ്ദേഹം മടിക്കുകയും ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+