മനുഷ്യ തലയുള്ള പശുക്കുട്ടി; കാണാന്‍ ആയിരങ്ങള്‍, ദൈവമെന്ന് നാട്ടുകാര്‍, പ്രാര്‍ഥന തുടങ്ങി!!
സംസ്കാര ചടങ്ങുകള്‍ മൂന്ന് ദിവസം നീളുന്ന ആഘോഷമാക്കാനാണ് തീരുമാനം. കൂടാതെ പശുക്കുട്ടിയുടെ പേരില്‍ ഒരു ക്ഷേത്രം പണിയാനും കന്നുകാലി വളര്‍ത്തല്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.
ലഖ്നൗ: മനുഷ്യ തലയുള്ള പശുക്കുട്ടി പിറന്നെന്ന് വാര്‍ത്ത. ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറില്‍ നിന്നാണ് ആശ്ചര്യപ്പെടുത്തുന്ന റിപ്പോര്‍ട്ട്. മനുഷ്യന്റെതെന്ന് തോന്നുന്ന തലയുമായാണ് പശുക്കുട്ടി പിറന്നത്. ഇതിന്റെ വീഡിയോ നിമഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
മനുഷ്യന്റേത് പോലുള്ള കണ്ണും മൂക്കും ചെവിയുമെല്ലാം ഉണ്ട്. എന്നാല്‍ തലയ്ക്ക് താഴെ പശുവിന്റെത് പോലെ തന്നെ. പിറന്ന് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തന്നെ കിടാവ് ചത്തു.

വിചിത്രമായ രൂപത്തില്‍ പശുക്കുട്ടി പിറന്നെന്ന വാര്‍ത്ത പ്രചരിച്ചതോടെ അയല്‍ഗ്രാമങ്ങളില്‍ നിന്നു വരെ ആളുകള്‍ എത്താന്‍ തുടങ്ങി. ആയിരങ്ങളാണ് നിമിഷ നേരം കൊണ്ട് തടിച്ചുകൂടിയത്. എന്നാല്‍ വന്നവരെല്ലാം പശുക്കുട്ടിയുടെ അനുഗ്രഹം വാങ്ങാന്‍ തിടുക്കം കൂട്ടുകയായിരുന്നു.

ഹൈന്ദവ ദൈവം
ഹൈന്ദവ ദൈവമായ വിഷ്ണുവിന്റെ അവതാരമാണിതെന്ന് നാട്ടുകാര്‍ പറയുന്നു. ചിലര്‍ പൂക്കളുമായാണ് കാണാന്‍ വന്നത്. മറ്റു ചിലര്‍ കൈ നിറയെ പണവുമായും. ഏറെ നേരം കഴിഞ്ഞില്ല പശുക്കുട്ടി ചത്തു. പിന്നീട് എംബാം ചെയ്തു സൂക്ഷിച്ച പശുക്കുട്ടിയുടെ ജഡത്തിന് മുന്നില്‍ ആളുകള്‍ തല കുനിക്കാനും തുടങ്ങി.

ക്ഷേത്രം പണിയും
ഇനി പശുക്കുട്ടിയുടെ പേരില്‍ ക്ഷേത്രം പണിയാന്‍ ഒരുങ്ങുകയാണ് നാട്ടിലെ ഒരു വിഭാഗം ആളുകള്‍. പശുവില്‍ ദൈവം പിറന്നതാണെന്നാണ് വ്യാപാരിയായ മഹേഷ് കത്തുരിയ പറഞ്ഞത്. ഞങ്ങള്‍ അനുഗ്രഹം വാങ്ങാനെത്തിയതാണെന്നും ഇയാള്‍ പറഞ്ഞു.

സമാനമായ ജന്മം
സമാനമായ ജന്മത്തെ കുറിച്ച് പുരാണത്തില്‍ പറയുന്നുണ്ടെന്ന് ഗ്രാമീണര്‍ പറയുന്നു. പശുക്കുട്ടി മുസാഫര്‍ നഗറിലെ ഒരു കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലാണ് പിറന്നത്. ഈ കേന്ദ്രത്തില്‍ തന്നെ പിറന്നത് തങ്ങളുടെ ഭാഗ്യമാണെന്ന് മാനേജര്‍ രാജ ഭയ്യ മിശ്ര പറയുന്നു.

മൂന്ന് ദിവസം നീളുന്ന ആഘോഷം
സംസ്കാര ചടങ്ങുകള്‍ മൂന്ന് ദിവസം നീളുന്ന ആഘോഷമാക്കാനാണ് തീരുമാനം. കൂടാതെ പശുക്കുട്ടിയുടെ പേരില്‍ ഒരു ക്ഷേത്രം പണിയാനും കന്നുകാലി വളര്‍ത്തല്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ജനങ്ങളുടെ വിശ്വാസത്തിന് ഇപ്പോള്‍ ബലം ലഭിച്ചിരിക്കുകയാണെന്നും മിശ്ര പറഞ്ഞു.

പ്രസവിച്ച പശു
പ്രസവിച്ച പശുവിനെയും ഇപ്പോള്‍ ആരാധിക്കുന്നുണ്ട്. ഈ പശു കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെത്തിയത് പുണ്യമാണെന്ന് നാട്ടുകാരും കേന്ദ്രത്തിലുള്ളവരും പറയുന്നു. അറവുകാരന്റെ അടുക്കല്‍ നിന്നും രക്ഷപ്പെടുത്തി കൊണ്ടുവന്നതായിരുന്നു ഈ പശുവിനെ.

ആറ് മാസം മുമ്പ്
ആറ് മാസം മുമ്പാണ് ഈ പശു വളര്‍ത്തല്‍ കേന്ദ്രത്തില്‍ എത്തിയത്. എന്നാല്‍ മൃഗഡോക്ടര്‍ വ്യത്യസ്തമായ വീക്ഷണമാണ് പങ്കുവച്ചത്. ഏതെങ്കിലും ജീന്‍ മതിയായ രീതിയില്‍ വളര്‍ന്നിട്ടില്ലെങ്കിലും ഈ സാഹചര്യം ഉണ്ടാകാമെന്ന് ഡോക്ടര്‍ അജയ് ദേശ്മുഖ് പറയുന്നു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ മറ്റു കാര്യങ്ങള്‍ പറയാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications