മരിച്ചെങ്കിലും മറന്നിട്ടില്ല, വീരമൃത്യു വരിച്ച ജവാന്റെ സഹോദരിയുടെ വിവാഹം നടത്തി സൈനികർ
ലഖ്‌നൗ: രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ജവാന്റെ സഹോദരിയുടെ വിവാഹം സഹോദരന്മാരുടെ സ്ഥാനത്ത് നിന്ന് നടത്തി അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ സിആര്‍പിഎഫ് ജവാന്മാര്‍. കഴിഞ്ഞ വര്‍ഷം പുല്‍വാമയിലുണ്ടായ തീവ്രവാദ ആക്രമണത്തിലാണ് സിആര്‍പിഎഫ് ജവാനായ കോണ്‍സ്റ്റബിള്‍ ശൈലേന്ദ്ര പ്രതാപ് സിംഗ് കൊല്ലപ്പെട്ടത്. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സിന്റെ 110ാം ബറ്റാലിയനില്‍ ആയിരുന്നു ശൈലേന്ദ്ര പ്രതാപ് സിംഗ് സേവനം അനുഷ്ടിച്ചിരുന്നത്.
എന്തിന് വേറൊരു സൂര്യോദയം.. മമ്മൂട്ടിയെ കാണാനെത്തി ശോഭന, സെൽഫി വൈറൽ
ശൈലേന്ദ്ര പ്രതാപ് സിംഗിന്റെ സഹോദരിജ്യോതിയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. വിവാഹത്തിന് മുന്‍പ് ഒരു സംഘം സൈനികര്‍ ഉത്തര്‍ പ്രദേശിലെ ശൈലേന്ദ്ര പ്രതാപ് സിംഗിന്റെ വീട്ടിലെത്തി. വിവാഹത്തിന് വധുവിന്റെ സഹോദരന്‍ ചെയ്യേണ്ട കടമകളും ചടങ്ങുകളുമെല്ലാം ആങ്ങളമാരുടെ സ്ഥാനത്ത് നിന്ന് ഒരു കുറവും വരുത്താതെ നടത്തി.
സിആര്‍പിഎഫിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ വിവാഹത്തെ കുറിച്ചുളള വിവരങ്ങളും ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. മുതിര്‍ന്ന സഹോദരന്മാര്‍ എന്ന നിലയ്ക്ക് സിആര്‍പിഎഫ് ജവാന്മാര്‍ കോണ്‍സ്റ്റബിള്‍ ശൈലേന്ദ്ര പ്രതാപ് സിംഗിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുത്തു എന്നാണ് സിആര്‍പിഎഫ് ട്വീറ്റ് ചെയ്തിരിക്കുന്നത്. #GoneButNotForgotten എന്ന ഹാഷ്ടാഗും ഉപയോഗിച്ചിട്ടുണ്ട്. വിവാഹത്തിന് വധുവിനെ വേദിയിലേക്ക് ആനയിക്കേണ്ടത് സഹോദരനാണ്. സൈനിക യൂണിഫോം ധരിച്ച ശൈലേന്ദ്ര പ്രതാപ് സിംഗിന്റെ സഹപ്രവര്‍ത്തകരായ സൈനികരാണ് വധുവിനെ മണ്ഡപത്തിലേക്ക് ആനയിച്ചത്. വധുവിനെ സൈനികര്‍ ആശംസകള്‍ അറിയിക്കുകയും വിവാഹ സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു.
ഇഷ്ടമുള്ളത് ധരിക്കുക; ലൈംഗിക ദാരിദ്ര്യം പിടിച്ചവർ ചിന്തിക്കുന്നത് ഓർത്ത് ആശങ്കപ്പെടാൻ സമയമില്ല: റിമ
എന്റെ മകന്‍ ഈ ലോകത്ത് നിന്ന് വിട പറഞ്ഞ് പോയിക്കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ക്ക് നിരവധി മക്കളുണ്ട്. ഈ സിആര്‍പിഎഫ് ജവാന്മാര്‍ തങ്ങളുടെ സന്തോഷത്തിലും ദുഖത്തിലും ഒപ്പമുണ്ടെന്നാണ് ശൈലേന്ദ്ര പ്രതാപ് സിംഗിന്റെ അച്ഛന്‍ പ്രതികരിച്ചത്. 2020 ഒക്ടോബറിലാണ് ശ്രീനഗറിന്റെ പ്രാന്തപ്രദേശത്ത് വെച്ച് സിആര്‍പിഎഫ് സൈനികരെ തീവ്രവാദികള്‍ ആക്രമിച്ചത്. സൈനികര്‍ക്ക് നേരെ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഒക്ടോബര്‍ 5ന് ആയിരുന്നു സംഭവം.ശൈലേന്ദ്ര പ്രതാപ് സിംഗ് അടക്കമുളള സൈനികര്‍ ജമ്മു കശ്മീര്‍ പോലീസിനൊപ്പം പാംപോര്‍ ബൈപ്പാസിലെ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലിയിലായിരിക്കെ ആയിരുന്നു തീവ്രവാദ ആക്രമണം. ആക്രമണം നടത്തിയത് ഏത് തീവ്രവാദ സംഘടന ആണെന്ന് വ്യക്തമായിരുന്നില്ല.