കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീമായ എക്സിക്യൂട്ടീവിന്റെ വർക്ക് എത്തിക്സിൽ വിശ്വാസമില്ലെന്ന് ഉപഭോക്താവ്, പിന്തുണച്ച് എയര്‍ടെല്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഉപഭോക്താവിനെ പിന്തുണച്ച എയര്‍ടെല്ലിന് പരസ്യ വിമർശനം | Oneindia Malayalam

ഹിന്ദുവായ കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവിനോട് സംസാരിക്കാന്‍ താത്പര്യമില്ലെന്ന ഉപഭോക്താവിന്‍റെ പരാതിയില്‍ എയര്‍ടെല്‍ സ്വീകരിച്ച നടപടി വിവാദമാകുന്നു. ഉപയോക്താവിന്റെ ആവശ്യത്തിനനുസരിച്ച് മുസ്ലിം പ്രതിനിധിയെ എയര്‍ടെല്‍ മാറ്റിയതാണ് വിവാദമായിരിക്കുന്നത്. എയര്‍ടെല്‍ ഡിടിഎച്ച് സര്‍വ്വീസില്‍ ഉണ്ടായ അപാകതകള്‍ പരിഹരിക്കാന്‍ ആവശ്യപ്പെട്ടാണ് പൂജ സിങ്ങ് എന്ന ഉപഭോക്താവ് എയര്‍ടെല്ലിന്‍റെ കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവിനെ വിളിച്ചത്.

ഷുഹൈബ് എന്ന എക്സിക്യൂട്ടീവാണ് പൂജയ്ക്ക് മറുപടി നല്‍കിയത്. താങ്കളുടെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഉടന്‍ പരിഹരിക്കാമെന്നുമായിരുന്നു ഷുഹൈബ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. എന്നാല്‍ ഹിന്ദുവായ ഒരാളുടെ സേവനം മാത്രമേ താന്‍ സ്വീകരിക്കൂവെന്നായിരുന്നു പൂജയുടെ മറുപടി. ഇതായിരുന്നു വിവാദങ്ങളുടെ തുടക്കം.

സര്‍വ്വീസിന്

സര്‍വ്വീസിന്

ഡിടിഎച്ച് സര്‍വ്വീസ് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും അത് മാറ്റി നല്‍കണമെന്നുമായിരുന്നു പൂജ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ എയര്‍ടെല്ലിന് സന്ദേശം അയച്ചത്. മുമ്പ് തന്‍റെ പരാതി ഉന്നയിച്ചപ്പോള്‍ മറുപടി തന്ന കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ് വളരെ മോശമായിട്ടാണ് തന്നോട് പെരുമാറിയതെന്നും അവര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. ഉടന്‍ തന്നെ എയര്‍ടെല്ലിലെ ഷുഹൈബ് എന്ന എക്സിക്യൂട്ടീവ് പൂജയ്ക്ക് മറുപടിയുമായി എത്തി.

പരിഹരിക്കും

പരിഹരിക്കും

പരാതി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഉടന്‍ പരിഹരിക്കാമെന്നുമായിരുന്നു ഷുഹൈബിന്‍റെ മറുപടി. എന്നാല്‍ മുസ്ലീമായ ഒരാളുടെ സേവനം തനിക്ക് ആവശ്യമില്ലെന്നും ഹിന്ദുവായ ഒരു കസ്റ്റമര്‍ കെയര്‍ ഉദ്യോഗസ്ഥനോട് മാത്രമേ താന്‍ സംസാരിക്കുകയുള്ളൂവെന്നുമായിരുന്നു പൂജയുടെ മറുപടി. പൂജയുടെ വര്‍ഗീയ ചുവയുള്ള ആവശ്യം എയര്‍ടെല്‍ പരിഗണിക്കുകയും ഷോയബിന് പകരം ഗഗന്‍ജോത് എന്ന ഹിന്ദു പ്രതിനിധിയെ പ്രശ്ന പരിഹാരത്തിനായി നിയമിക്കുകയും ചെയ്തു.

പ്രതിഷേധം

പൂജയുടെ വര്‍ഗീയ ചുവയുള്ള പരാമര്‍ശത്തേക്കാള്‍ വിവാദമായത് എയര്‍ടെല്‍ സ്വീകരിച്ച നടപടിയാണ്. ഒരു ഉപഭോക്താവിന്‍റെ വര്‍ഗീയത വമിക്കുന്ന ആവശ്യത്തെ ഒരു തരത്തിലും എതിര്‍ക്കാതെ വഴങ്ങിക്കൊടുക്കുകയാണ് എയര്‍ടെല്‍ ചെയ്തതെന്ന വിമര്‍ശനമാണ് പരക്കെ ഉയര്‍ന്നത്. നിരവധി പേര്‍ എയര്‍ടെല്ലിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.

ഒമര്‍ അബ്ദുള്ളയും

പല പ്രമുഖരും എയര്‍ടെല്ലിന്‍റെ നടപടിയെ പരസ്യമായി തന്നെ വിമര്‍ശിച്ചു. ഇത്രയധികം മതഭ്രാന്ത് വെച്ച് പുലര്‍ത്തുന്ന കമ്പനിക്കായി ഒരു ചില്ലികാശ് പോലും ചിലവാക്കില്ലെന്നായിരുന്നു ജമ്മു മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രതികരിച്ചത്. താന്‍ എയര്‍ടെല്ലിന്‍ നിന്ന് മറ്റൊരു സര്‍വ്വീസ് പ്രൊവൈഡറിലേക്ക് നമ്പര്‍ പോര്‍ട്ട് ചെയ്യുകയാണ്. മാത്രമല്ല തന്‍റെ എയര്‍ടെല്‍ ഡിടിഎച്ചും ബ്രോഡ്ബാന്‍റും പിന്‍വലിക്കുകയാണെന്നും അദ്ദേഹം തന്‍റെ അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്തു.

പോര്‍ട്ട് ചെയ്യുമെന്ന്

പോര്‍ട്ട് ചെയ്യുമെന്ന്

എയര്‍ടെല്ലിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് തങ്ങള്‍ എയര്‍ടെല്‍ നമ്പര്‍ പോര്‍ട്ടു ചെയ്യുകയാണെന്നാണ് പലരും കുറിച്ചത്. പ്രതിഷേധം കനത്തതോടെ തങ്ങള്‍ ജാതിയുടേയോ മതത്തിന്‍റേയോ പേരില്‍ ജീവനക്കാരോട് വേര്‍തിരിവ് കാണിക്കാറില്ലെന്നും ഷുഹൈബും ഗഗന്‍ജോതും തങ്ങളുടെ വിലപ്പെട്ട പ്രതിനിധികള്‍ തന്നെയാണെന്നും ഇനി ഇത്തരത്തിലൊരു ആവശ്യവുമായി കമ്പനിയെ സമീപിക്കരുത് എന്നും എയര്‍ടെല്‍ പിന്നീട് വിശദീകരണകുറിപ്പ് ഇറക്കി.

English summary
Customer Refuses Help From Muslim Representative, Airtel Obliges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X