കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ധ ചുഴലിക്കാറ്റ്; ആന്ധ്രപ്രദേശില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി; തിരച്ചില്‍ തുടരുന്നു

തമിഴ്‌നാട്ടില്‍ വര്‍ധ ശക്തിപ്രാപിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് 2.30 അകപുമ്പോഴേക്കും 568 മരങ്ങളാണ് കടപുഴകി വീണത്

  • By Akshay
Google Oneindia Malayalam News

ഹൈദരാബാദ്: തമിഴ്‌നാട്ടില്‍ ശക്തിപ്രാപിച്ച് വര്‍ധ ചുഴലക്കാറ്റ് ആന്ധ്രയിലുമെത്തുന്നു. ആന്ധ്ര പ്രദേശിലെ കാക്കിനടയില്‍ രണ്ട് മത്സ്യബന്ധന തൊഴിലാളികളെ കടലില്‍ കാണാതായി. സുരക്ഷ സേന തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. പുതുച്ചേരി തമിഴ്‌നാട് തീരങ്ങളില്‍ രണ്ട് ദിവസത്തേക്ക് മത്സ്യബന്ധനത്തിന് ഇറങ്ങരുതെന്ന് നിര്‍ദേശമുണ്ട്.

അതേസമയം തമിഴ്‌നാട്ടില്‍ വര്‍ധ ശക്തിപ്രാപിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് 2.30 അകപുമ്പോഴേക്കും 568 മരങ്ങളാണ് കടപുഴകി വീണത്. നിലവില്‍ 130-140 കിലോമീറ്റര്‍ വേഗതയിലാണ് വര്‍ധ തീരപ്രദേശത്തിലൂടെ കടന്നു പോകുന്നത്. വൈദ്യുത ബന്ധം തകരാറിലായി. കടല്‍ പ്രക്ഷുബ്ധമായി തുടരുന്നതിനാല്‍ തീരപ്രദേശവാസികളോട് ജാഗ്രത നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആന്ധ്രാ, പുതുച്ചേരി എന്നിവിടങ്ങളിലും കനത്ത ജാഗ്രത സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Heavy Rain

കൊടുങ്കാറ്റിന്റെ വരവറിയിച്ച് രാവിലെ മുതല്‍ തന്നെ തമിഴ്‌നാട് തീരങ്ങളില്‍ കനത്ത കാറ്റും മഴയും ശക്തമായിരുന്നു. 140 കിലോമീറ്റര്‍ വേഗതയിലാണ് തീരത്തേക്ക് വര്‍ദാ വീശിയടിച്ചത്. കരയിലേക്ക് പ്രവേശിച്ച കൊടുങ്കാറ്റിന് 150 കിലോമീറ്റര്‍ വേഗത വരെ കൈവരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം കരുതുന്നത്.

English summary
Ship that was sent to rescue two fishermen off Kakinada (AP) couldn't reach them due to rough sea, ANI quotes AP Coast guard DIG Haribola as saying.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X