ദാദ്രി കേസിലെ പ്രതി പുറത്തിറങ്ങി,അഖ്‌ലാഖിന്റെ നാട്ടില്‍ ഗംഭീര സ്വീകരണവും ആഘോഷങ്ങളും

  • Written By:
Subscribe to Oneindia Malayalam

ലഖ്‌നൗ: വിവാദമായ ദാദ്രി കൊലക്കേസിലെ പ്രതി ജാമ്യത്തിലിറങ്ങി. ദാദ്രിയില്‍ പശുവിറച്ചി സൂക്ഷിച്ചുവെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖ് എന്ന മദ്ധ്യവയസ്‌ക്കനെ ക്രൂരമായി തല്ലിക്കൊന്ന കേസിലെ പ്രതികളിലൊരാളായ പുനിതാണ് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് നാട്ടിലെത്തിയത്. ദാദ്രിയിലെത്തിയ പുനിതിന് നാട്ടുകാര്‍ ഗംഭീര സ്വീകരണമാണ് നല്‍കിയത്.

പുനിത് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത് ദാദ്രി ഗ്രാമവാസികള്‍ ശരിക്കും ആഘോഷിക്കുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഗ്രേറ്റര്‍ നോയിഡയിലെ ജയിലില്‍ കഴിയുകയായിരുന്ന പുനിതിനും അരുണിനും ഏപ്രില്‍ ആറിനാണ് അലഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

തല്ലിക്കൊന്നു...

തല്ലിക്കൊന്നു...

2015 സെപ്റ്റംബര്‍ 28നാണ് ഉത്തര്‍പ്രദേശിലെ ദാദ്രി ഗ്രാമത്തില്‍ പശുവിനെ കൊലപ്പെടുത്തി ഇറച്ചി സൂക്ഷിച്ചുവെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖ് എന്ന മദ്ധ്യവയസ്‌ക്കനെ ജനക്കൂട്ടം തല്ലിക്കൊന്നത്. മര്‍ദ്ദനത്തില്‍ ഇദ്ദേഹത്തില്‍ മകന്‍ ഡാനിഷിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബിജെപി സംഘപരിവാര്‍ ആഹ്വാനത്തെ തുടര്‍ന്നാണ് ദാദ്രിയില്‍ കൊലപാതകം നടന്നതെന്ന ആരോപണവുമുയര്‍ന്നു. സംഭവം അന്താരാഷ്ട്ര തലത്തില്‍ വരെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. ദാദ്രി കൊലപാതകത്തിനെതിരെ രാജ്യവ്യാപകമായി നിരവധി പ്രക്ഷോഭങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്.

ബിജെപി നേതാവും മകനും...

ബിജെപി നേതാവും മകനും...

ദാദ്രി സംഭവത്തില്‍ ബിജെപി പ്രാദേശിക നേതാവും മകനും ഉള്‍പ്പെടെയുള്ള 15 പേര്‍ക്കെതിരെയാണ് പോലീസ് കുറ്റപ്പത്രം സമര്‍പ്പിച്ചത്. കേസിലെ പ്രതികളായ പുനിതിനും അരുണിനുമാണ് ഏപ്രില്‍ 6ന് അലഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിലെ മറ്റൊരു പ്രതിയായ രവി കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടിരുന്നു.

നാട്ടില്‍ ഗംഭീര വരവേല്‍പ്പ്...

നാട്ടില്‍ ഗംഭീര വരവേല്‍പ്പ്...

ദാദ്രി കേസിലെ പ്രതിയായ പുനിതാണ് ആദ്യം ജാമ്യത്തിലിറങ്ങിയത്. തുടര്‍ന്ന് ദാദ്രിയിലെത്തിയ പ്രതിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. രാജ്യത്തിന് നാണക്കേടുണ്ടാക്കിയ സംഭവത്തിലെ പ്രതിയ്ക്ക് ജാമ്യം ലഭിച്ചത് ഗ്രാമവാസികള്‍ ആഘോഷിക്കുകായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കേസ് ദുര്‍ബലമാകുന്നു?

കേസ് ദുര്‍ബലമാകുന്നു?

ദാദ്രി കൊലക്കേസില്‍ പ്രതിയായ അരുണിനും അലഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ജാമ്യവുമായി ബന്ധപ്പെട്ട രേഖകള്‍ നോയിഡയിലെ ജയിലിലെത്താന്‍ വൈകുന്നതിനാല്‍ രണ്ട് ദിവസത്തിന് ശേഷം മാത്രമേ അരുണിന് പുറത്തിറങ്ങാന്‍ കഴിയുകയുള്ളു. ഇതിനിടെ, ഏറെ വിവാദമുണ്ടാക്കിയ ദാദ്രി കൊലപാതകക്കേസ് ദുര്‍ബലമാകുന്നുവെന്ന ആരോപണവുമുയരുന്നുണ്ട്.

English summary
Dadri lynching accused released on bail, celebrations in village on his arrival.
Please Wait while comments are loading...