• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇനി എല്ലാം അവരുടെ കൈയ്യില്‍... സഖ്യം തുടരുമോ, ദേവഗൗഡ പറയുന്നത് ഇങ്ങനെ

ബംഗളൂരു: കര്‍ണാടകത്തില്‍ സഖ്യം പൊളിഞ്ഞ് പാളീസായി ജെഡിഎസ്, കോണ്‍ഗ്രസ് സര്‍ക്കാര്‍ മൂക്കും കുത്തി വീണ് കഴിഞ്ഞു. ഇനി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് സംബന്ധിച്ച് ഇരുപാര്‍ട്ടികള്‍ക്കും വലിയ ആശയങ്ങളുമില്ല. യെഡ്ഡിയൂരപ്പയുടെ സത്യപ്രതിജ്ഞ ബഹിഷ്‌കരിച്ച് ഇരുപാര്‍ട്ടികളും ആദ്യം തന്നെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസുമായുള്ള സഖ്യം മുന്നോട്ട് പോകില്ലെന്നാണ് ജെഡിഎസ്സ് നേതാക്കള്‍ പറഞ്ഞിരിക്കുന്നത്.

ബിജെപി സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കാന്‍ ചിലര്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതെല്ലാം ദേഗൗഡ തള്ളുന്നു. ബിജെപിയുമായി ബന്ധമില്ലെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം സഖ്യം തുടരുന്നതിന് ജെഡിഎസ് അല്ല കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് തീരുമാനമെടുക്കേണ്ടതെന്നാണ് ദേവഗൗഡ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്കിടയില്‍ അസ്വാരസ്യങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

സഖ്യം തുടരുമോ

സഖ്യം തുടരുമോ

കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാവി തന്റെ കൈയ്യിലല്ലെന്ന് ദേവഗൗഡ പറയുന്നു. പക്ഷേ അതില്‍ കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡിന് തീരുമാനമമെടുക്കാം. കര്‍ണാടക സംസ്ഥാന സമിതിയുമായി ചേര്‍ന്ന് ആലോച്ചിക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറാവണമെന്നും ദേവഗൗഡ പറയുന്നു. അതേസമയം അദ്ദേഹം ചര്‍ച്ചകള്‍ക്കായി മുന്നിട്ടിറങ്ങുമോ എന്ന കാര്യവും വ്യക്തമാക്കിയിട്ടില്ല. സര്‍ക്കാര്‍ വീണതോടെ ഇരു പാര്‍ട്ടികള്‍ക്കും ഇടയില്‍ വിള്ളല്‍ വീണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിപക്ഷ നേതാവ് ആരാകും

പ്രതിപക്ഷ നേതാവ് ആരാകും

ജെഡിഎസ്സില്‍ നിന്ന് പ്രതിപക്ഷ നേതാവ് ഉണ്ടാകില്ലെന്നും ദേവഗൗഡ പറയുന്നു. കോണ്‍ഗ്രസില്‍ നിന്നാണ് പ്രതിപക്ഷ നേതാവുണ്ടാകുക. അത് സിദ്ധരാമയ്യ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കുമാരസ്വാമിക്ക് പ്രതിപക്ഷ നേതാവാകാന്‍ താല്‍പര്യമില്ലെന്നും ദേഗവൗഡ പറഞ്ഞു. കോണ്‍ഗ്രസിന്റെ അധ്യക്ഷനായി രാഹുല്‍ ഗാന്ധി ഇപ്പോഴില്ല. സോണിയാ ഗാന്ധിയും ആക്ടീവല്ല. അതുകൊണ്ട് സഖ്യത്തെ കുറിച്ച് ഒന്നും പറയാനായിട്ടില്ലെന്നും ദേവഗൗഡ വ്യക്തമാക്കി.

കാരണം ഇതാണ്

കാരണം ഇതാണ്

സഖ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ പുതിയതായി വരുന്ന അധ്യക്ഷനാണ് മുന്‍കൈ എടുക്കേണ്ടത്. രാഹുലിന്റെ നിര്‍ദേശപ്രകാരമാണ് മുഖ്യമന്ത്രിയാവാന്‍ കുമാരസ്വാമി തീരുമാനിച്ചത്. അതുകൊണ്ട് സഖ്യത്തിന്റെ ഭാവി ഹൈക്കമാന്‍ഡിനെ ആശ്രയിച്ചാണ് ഉള്ളത്. സംസ്ഥാന നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കളുമായി യാതൊരു വിധ പ്രശ്‌നങ്ങളുമില്ല. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാവില്ലെന്നും ദേവഗൗഡ പറഞ്ഞു.

എന്തുകൊണ്ട് സിദ്ധരാമയ്യ

എന്തുകൊണ്ട് സിദ്ധരാമയ്യ

കുമാരസ്വാമി ഔദ്യോഗികമായി പ്രതിപക്ഷ നേതാവല്ല. അദ്ദേഹം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സഭാനേതാവ് മാത്രമാണ്. മൂന്ന് വര്‍ഷത്തിലേറെ യെഡ്ഡിയൂരപ്പ സര്‍ക്കാരില്‍ പ്രതിപക്ഷ നേതാവായിരുന്നു സിദ്ധരാമയ്യ. അതുകൊണ്ട് തന്നെ പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് അദ്ദേഹമാണ് വരേണ്ടതെന്നും, അദ്ദേഹത്തിനാണ് യോഗ്യതയെന്നും ദേവഗൗഡ വ്യക്തമാക്കി. നേരത്തെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും ഹൈക്കമാന്‍ഡാണ് സഖ്യത്തില്‍ തീരുമാനമെടുക്കുകയെന്ന് വ്യക്തമാക്കിയിരുന്നു.

സഖ്യം വാഴില്ല

സഖ്യം വാഴില്ല

കര്‍ണാടകത്തില്‍ കോണ്‍ഗ്രസുമായുള്ള ജെഡിഎസ് സഖ്യം വാഴില്ലെന്നാണ് സൂചന. പ്രാദേശിക തലത്തില്‍ പ്രവര്‍ത്തകരെല്ലാം കടുത്ത അമര്‍ഷത്തിലാണ്. മൈസൂരു മേഖലയില്‍ ഈ പാര്‍ട്ടികള്‍ തമ്മില്‍ ചിരവൈരികളാണ്. എന്നിട്ടും കോണ്‍ഗ്രസ് ജെഡിഎസുമായി സഖ്യമുണ്ടാക്കിയത് നേതാക്കളെ ചൊടിപ്പിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമായി പറയുന്നതും ഇത് തന്നെയാണ്. അതേസമയം വിമത എംഎല്‍എമാര്‍ക്കെതിരെ തനിക്ക് കുറച്ച് കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന് ദേവഗൗഡ പറയുന്നു. അവര്‍ മടങ്ങിയെത്തിയാല്‍ എല്ലാ തുറന്നു പറയുമെന്നും ഗൗഡ വ്യക്തമാക്കി.

ആ ബ്രിട്ടീഷ് പാര്‍ട്ടിയെ പോലെയാവണം കോണ്‍ഗ്രസ്, അതിന് പ്രിയങ്ക വരണമെന്ന് ശശി തരൂര്‍

English summary
dewegowda on congress alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X