കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒപിഎസിനെതിരെയുള്ള ആരോപണം ആർകെ നഗറിൽ ടിടിവിക്ക് തുണ? സിബിഐ അന്വേഷണം വേണമെന്ന് ദിനകരൻ

ശേഖർ റെഡ്ഡിയുടെ ഡയറിയിൽ പ്രമുഖരുടെ പേരുൾപ്പെട്ടതടക്കം അന്വേഷിക്കണമെന്നും ദിനകരൻ ആവശ്യപ്പെട്ടിട്ടുണ്ട്

  • By Ankitha
Google Oneindia Malayalam News

ചെന്നൈ: അണ്ണാഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ച വിമത നേതാവ് ടിടിവി ദിനകരൻ. തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീർശെൽവത്തിന്റെ അനധികൃത സ്വത്തുക്കളെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ടിടിവി അറിയിച്ചു. കൂടാതെ പ്രമുഖ വ്യവസായി ശേഖർ റെഡ്ഡിയുടെ ഡയറിയിൽ പ്രമുഖരുടെ പേരുൾപ്പെട്ടതടക്കം അന്വേഷിക്കണമെന്നും ദിനകരൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ആർകെ നഗറിൽ നിന്ന് ഉയർന്നു വരുന്ന ഭരണവിരുദ്ധ വികാരം തനിക്ക് തുണയാകുമെന്നും ദിനകരൻ കൂട്ടിച്ചേർത്തു.

കുമ്പസാരിക്കാനെത്തിയ സൗന്ദര്യറാണിയെ കൊലപ്പെടുത്തി; 57 വർഷത്തിനു ശേഷം ശിക്ഷ, പിന്നിലെ കാരണം...കുമ്പസാരിക്കാനെത്തിയ സൗന്ദര്യറാണിയെ കൊലപ്പെടുത്തി; 57 വർഷത്തിനു ശേഷം ശിക്ഷ, പിന്നിലെ കാരണം...

dinakaran

തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ പനീർശെൽവം ഭരണത്തിലിരിക്കുമ്പോൾ കോടികൾ സമ്പാദിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. 20000 രൂപ വായ്പ എടുത്ത് തേനിയിലെ പെരിയാം ജംങ്ഷനിൽ ചായക്കട തുടങ്ങിയ ഒപിഎസിന്റെ ഇന്നത്തെ ആസ്തി 2200 കോടി രൂപയാണ്. കൂടാതെ തേനിയിലെ വിവിധ ഭാഗങ്ങളിൽ നിന്നു മറ്റും ഭൂമി വാങ്ങിയ വിവരം ഒപിഎസ് തിരഞ്ഞെടുപ്പ് കമ്മീഷനിന് നൽകി സത്യാവാങ് മൂലത്തിൽ നിന്ന് മറച്ചു,ച്ചിരുന്നു. ഇതു കൂടാതെ ഒപിഎസിനെതിരെ കൂടുതൽ ആരോപണങ്ങൾ പുറത്തു വരുകയാണ്.

ഒപിഎസിന്റെ വളർച്ച ഇങ്ങനെ

ഒപിഎസിന്റെ വളർച്ച ഇങ്ങനെ

ചായക്കടക്കാരനിൽ നിന്ന് തുടങ്ങി റിയൽ എസ്റ്റേറ്റ് ഇടനിലക്കരൻ , പിന്നീട് മുൻസിപ്പൽ ചെയർമാൻ, എംഎൽഎ , മുഖ്യമന്ത്രി എന്നീങ്ങനെ മറ്റുള്ളവരെ ഞെട്ടിക്കും വിധത്തിലായിരുന്നു ഒപിഎസിന്റെ വളർച്ച. 20,000 രൂപ ലോണെടുത്തു ചായക്കട തുടങ്ങിയ ഒപിഎസിന്റെ ഇന്നത്തെ സമ്പാദ്യം 2200 കോടിയാണ്. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കമ്മീഷനു നല്‍കിയ സത്യവാങ്മൂലത്തില്‍ 1.5 കോടിയോളം രൂപയുടെ ആസ്തി മാത്രമാണു രേഖപ്പെടുത്തിയത്.

ബിനാമി സ്വത്തുകൾ

ബിനാമി സ്വത്തുകൾ

തേനി, പെരിയകുളം, ആണ്ടിപ്പെട്ടി, കമ്പം, കുമിളി, എന്നിവിടങ്ങളിലടക്കം ബിനാമികളുടെ പേരിലും ഒപിഎസ് സ്വത്ത് വാങ്ങിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കൂടാതെ ഒപിഎസിന്റെ കുടുംബാംഗങ്ങളുടെ പേരിലുള്ള സ്വത്തിലും വൻ വർധനയുണ്ട്. തെങ്കരെ എന്ന പ്രദേശത്തു മാത്രം ഇരുടെ പേരിൽ നിരവധി വീടുകളുണ്ട്. കൂടാതെ 11 വൻകിട കമ്പനികളിൽ നിക്ഷേപവുമുണ്ട്.

ശേഖർ റെഡ്ഡിയിൽ നിന്ന് പണം വാങ്ങി

ശേഖർ റെഡ്ഡിയിൽ നിന്ന് പണം വാങ്ങി

വിവാദ വ്യവസായിയായ ശേഖർ റെഡ്ഡിയിൽ നിന്നും തമിഴ്നാട് ഉപമുഖ്യമന്ത്രിയായ ഒ പനീർശെൽവവും മന്ത്രിമാരും വൻ തോതിൽ പണം കൈപ്പറ്റിയെന്ന് തരത്തിലുള്ള ആരോപണം ഉയർന്നു വന്നിരുന്നു. ജയലളിത ആശുപത്രിയിൽ ആയിരുന്നപ്പോൾ കാവൽ മുഖ്യമന്ത്രിയായിരുന്ന ഒപിഎസ് റെഡ്ഡിയുടെ കയ്യിൽ നിന്ന് പണം വാങ്ങിയെന്നാണ് ആരോപണം. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ റെഡ്ഡിയുടെ ഡയറിയിൽ നിന്ന് നേതാക്കൾക്ക് പണം നൽകിയതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ട്

ഡയറിയിലെ രേഖകൾ തെറ്റ്

ഡയറിയിലെ രേഖകൾ തെറ്റ്

ഉപ മുഖ്യമന്ത്രി പനീർ ശെൽവത്തിനും മന്ത്രിമാർക്കും പണം കൊടുത്തുവെന്നുള്ള ആരോപണത്തെ തള്ളി റെഡ്ഡി രംഗത്തെത്തിയിട്ടുണ്ട്. അധികൃതർ ഉന്നയിക്കുന്ന ആരോപണം വ്യാജമാണെന്നാണ് റെഡ്ഡിയുടെ വാദം. തന്റെ വീട്ടിൽ നിന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയെന്നു പറയുന്ന ഡയറിയെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും , ഡയറിയെഴുതുന്ന ശീലം തനിക്കില്ലെന്നും റെഡ്ഡി പറയുന്നു. കൂടാതെ തന്റേതു പറയുന്ന ഡയറിയിലെ കൈ അക്ഷരം തന്റേതല്ലെന്നും റെഡ്ഡി വ്യക്തമാക്കിയിട്ടുണ്ട്.

സിബിഐ അന്വേഷണം

സിബിഐ അന്വേഷണം

ഉപമുഖ്യമന്ത്രി ഒപിഎസിനെതിരേയും മന്ത്രിമാർക്കെതിരേയും ഉയർന്ന ആരോപണത്തിനെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദിനകരനെ കൂടാതെ പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിനും രംഗത്തെത്തിയിരുന്നു. കൂടാതെ ആരോപണ വിധേയരായ മന്ത്രിമാർ ഭരണത്തിൽ നിന്ന് മാറി നിൽക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കാൻ ഇതുവരെ അണ്ണാഡിഎംകെ നേതാക്കന്മാർ തയ്യാറായിട്ടില്ല.

English summary
dinakaran demands to cbi probe in deputy chief minister o panneerselvam illegal assets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X