ജയലളിതയുടെ യഥാര്‍ഥ പിന്‍ഗാമിയെന്ന് ദിനകരന്‍; എഐഎഡിഎംകെ കുഴപ്പത്തില്‍

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: ജയലളിതയുടെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന ആര്‍കെ നഗറില്‍ പാര്‍ട്ടിയില്‍നിന്നും പനീര്‍സെല്‍വവും പളനിസ്വാമിയും പുറത്താക്കിയ ടിടിവി ദിനകരന്‍ വലിയ വിജയം നേടുമ്പോള്‍ കുഴപ്പത്തിലാകുന്നത് എഐഎഡിഎംകെ. ഭരണ കക്ഷിയെ അധികാരത്തില്‍ നിന്നും ഉടന്‍ പുറത്താക്കുമെന്നാണ് ദിനകരന്റെ പ്രഖ്യാപനം.

വിജയം ഉറപ്പിച്ചതോടെ ദിനകരന്‍ പല അവകാശ വാദങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. അതില്‍ പ്രധാനമായത് ജയലളിയുടെ യഥാര്‍ഥ പിന്‍ഗാമി താനാണെന്നതാണ്. ഇത് കുറച്ചൊന്നുമല്ല എഐഎഡിഎംകെ കുഴപ്പത്തിലാക്കുക. ജയലളിതയുടെ മണ്ഡലത്തില്‍ ജയിച്ചു കയറിയതിനാല്‍ ദിനകരന്റെ വാദം ജനങ്ങള്‍ അംഗീകരിച്ചേക്കുമെന്നാണ് പാര്‍ട്ടിയുടെ ഭയം.

dinakaran

കൂടാതെ, വിജയ ലഹരിയില്‍ കൂടുതല്‍ എംഎല്‍എമാര്‍ ദിനകരന്റെ പക്ഷത്തേക്ക് മാറിയാല്‍ ഭരണം അട്ടിമറിക്കപ്പെടും. എങ്ങിനെയായാലും ഇപ്പോഴത്തെ സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികച്ചു ഭരിക്കില്ലെന്നാണ് സൂചന. ദിനകരന്‍ ശക്തി പ്രകടിപ്പിച്ചതോടെ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പുണ്ടായാല്‍ തൂക്കുസഭയുണ്ടാകാനും സാധ്യതയേറി.

തമിഴ്‌നാട്ടിലെ ജനങ്ങളുടെ ആകെയുള്ള പ്രതികരണമാണ് ആര്‍കെ നഗറിലെന്ന് ദിനകരന്‍ പറയുന്നു. ജനങ്ങള്‍ക്ക് അമ്മയുടെ പിന്‍ഗാമിയെയാണ് വേണ്ടത്. അത് തന്നിലൂടെ കണ്ടെത്തിയിരിക്കുന്നു. മൂന്നുമാസത്തിനുള്ളില്‍ ഈ സര്‍ക്കാരിനെ താഴെയിറക്കുമെന്നും ദിനകരന്‍ പ്രവചിച്ചിട്ടുണ്ട്. ഇതോടെ വലിയ രാഷ്ട്രീയ നീക്കങ്ങള്‍ക്കാണ് തമിഴ്‌നാട് സാക്ഷിയാകാന്‍ പോകുന്നതെന്നാണ് വിവരം.

തമിഴ്‌നാട്ടില്‍ ബിജെപി ഇനി എന്തുചെയ്യും?; അമിത് ഷായുടെ തന്ത്രങ്ങള്‍ പാളി

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
‘I’m the real successor of Amma,’ claims Dhinakaran after taking lead in RK Nagar bypoll

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്