കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരത്തിന്റെ മകന്‍ കോണ്‍ഗ്രസിന് പുറത്തേക്ക്?

Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയില്‍ തുടങ്ങിയതാണ് കോണ്‍ഗ്രസിലെ അസ്വാരസ്യങ്ങള്‍. തുടര്‍ന്ന് മഹാരാഷ്ട്രയിലും ഹരിയാനയിലും ഭരണവും കൂടി നഷ്ടമായതോടെ പാര്‍ട്ടിക്ക് ശരിക്കും അടിതെറ്റി. നേതൃത്വത്തിനെതിരെ വിവിധ കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നുതുടങ്ങി. സീനിയര്‍ നേതാക്കളായ പി ചിദംബരം, ജയന്തി നടരാജന്‍, മനീഷ് തിവാരി തുടങ്ങിയവര്‍ക്കെല്ലാം തങ്ങള്‍ മൂലയ്ക്കായ തോന്നലാണ്. മുന്‍മന്ത്രി കമല്‍നാഥിനുമുണ്ട് ഇതേ അഭിപ്രായം.

പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ഇക്കാര്യം പരസ്യമായി പറഞ്ഞതാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ പുതിയ പ്രതിസന്ധി. തമിഴ്‌നാട്ടിലെ സീനിയര്‍ നേതാവും കേന്ദ്രമന്ത്രിയുമായ ജി കെ വാസന്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെയാണ് കാര്‍ത്തി ചിദംബരം പാര്‍ട്ടി നേതൃത്വത്തെ തള്ളി രംഗത്തെത്തിയത്. ദില്ലിയില്‍ നിന്നും അല്ല സംസ്ഥാനത്ത് നിന്നും വേണം പ്രശ്‌നപരിഹാരം ഉണ്ടാക്കാന്‍ എന്ന് കാര്‍ത്തി തുറന്നടിച്ചു.

karthi-chidamabram

തമിഴ്‌നാട്ടിലെ പാര്‍ട്ടിക്ക് കൂടുതല്‍ സ്വാതന്ത്ര്യം വേണമെന്നും കേരള മോഡലില്‍ പ്രവര്‍ത്തിക്കാന്‍ തങ്ങളെയും അനുവദിക്കണമെന്നും കാര്‍ത്തി പറഞ്ഞു. ദില്ലിയില്‍ നിന്നുള്ള റിമോട്ട് ഭരണം തമിഴ്‌നാട്ടിലേക്ക് വേണ്ട - ഹൈക്കമാന്‍ഡിനെ പ്രതിസന്ധിയിലാക്കി കാര്‍ത്തി പറഞ്ഞു. പക്ഷേ കാര്‍ത്തി പറഞ്ഞതിന്റെ സ്പിരിറ്റൊന്നും കോണ്‍ഗ്രസിലാരും ഉള്‍ക്കൊണ്ട മട്ടില്ല. വാസന് പിന്നാലെ കാര്‍ത്തിയും പാര്‍ട്ടി വിട്ടാല്‍ അത്ഭുതപ്പെടാനില്ല.

കോണ്‍ഗ്രസിന്റെ ആശയങ്ങളുമായി ഒത്തുപോകാന്‍ പറ്റാത്തവര്‍ക്ക് പാര്‍ട്ടി വിട്ടുപോകാം എന്ന നിലപാടാണ് കോണ്‍ഗ്രസ് എടുത്തത്. പാര്‍ട്ടിയെ വേണ്ടാത്തവര്‍ക്ക് പാര്‍ട്ടി വിട്ട് പോകാം - എ ഐ സി സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് കാര്‍ത്തിയെ പേരെടുത്ത് പറയാതെ പറഞ്ഞു. കാര്‍ത്തിക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ട്. നേതൃത്വത്തെ ചോദ്യം ചെയ്യേണ്ട പകരം എ കെ ആന്റണി, ജയറാം രമേശ്, മോഹന്‍ ഗോപാല്‍ തുടങ്ങിയവരെപ്പോലെ നേതൃത്വത്തെ അനുസരിച്ച് കഴിയാന്‍ പറ്റുന്നവര്‍ മാത്രം മതി എന്നാണോ ഇത് നല്‍കുന്ന സൂചന?

English summary
Discontent grows within Congress, senior leaders feel sidelined
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X