കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

23കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് മുംബൈ കോടതി വധശിക്ഷ വിധിച്ചുു

  • By Neethu
Google Oneindia Malayalam News

മുംബൈ: സോഫ്‌വെയര്‍ എഞ്ചിനിയര്‍ എസ്തര്‍ അനുഹ്യയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് മുംബൈ പ്രത്യേക വനിതാ കോടതി വധശിക്ഷ വിധിച്ചു. 2014 ജനുവരിയിലായിരുന്നു കാര്‍ ഡ്രൈവര്‍ ആയ ചന്ദ്രബാന്‍ സനപ്(28) പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് ആയി പരിഗണിച്ചു കൊണ്ടാണ് കോടതി ഇയാളെ തൂക്കി കൊലാന്‍ വിധിച്ചത്. കോടതി ഇയാളോട് സഹതാപം കാണിച്ചാല്‍ അത് പെണ്‍കുട്ടിയുടെ കുടുംബത്തിന് നൂതി നിഷേധിക്കലാവും എന്ന് ചൂണ്ടികാട്ടിയാണ് പ്രോസിക്യൂഷന്‍ വധശിക്ഷ ആവശ്യപ്പെട്ടത്.

suicide

അതേ സമയം പ്രതി ഭാഗം വക്കീല്‍ വധശിക്ഷയില്‍ നിന്നും മോചിപ്പിക്കണമെന്നും ജയിലില്‍ കഴിയുന്ന സമയത്ത് പ്രതിക്ക് മാനസാന്തരം വന്നെന്നും വാദിച്ചിരുന്നു. 39പേരുടെ സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്.

കൊലപാതകത്തിനു ശേഷം ഒളുവില്‍ പോയ പ്രതിയെ മുംബൈ ക്രൈം ബ്രാഞ്ച് ആണ് കണ്ടെത്തിയത്. റെയില്‍വെ സ്റ്റേഷനില്‍ സ്ഥാപിച്ച് 36 സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

റെയില്‍വെ സ്റ്റേഷനില്‍ തനിച്ചിരുന്ന പെണ്‍കുട്ടിക്ക് ബൈക്കില്‍ ലിഫ്റ്റ് വാഗ്ദാനം നല്‍കി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവശേഷം ജനുവരി 16നാണ് അഴുകിയ മൃതശരീരം കണ്ടെത്തിയത്.

English summary
Driver who killed TCS techie Esther Anuhya sentenced to death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X