കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വെ പോലീസ് 650 കുട്ടികളെ പുനരധിവസിപ്പിച്ചു

  • By Anwar Sadath
Google Oneindia Malayalam News

കൊല്‍ക്കത്ത: ഈസ്റ്റേണ്‍ റെയില്‍വെ സോണ്‍ പോലീസ് 650 കുട്ടികളെ വിവിധ സ്‌റ്റേഷനുകളില്‍ നിന്നായി കണ്ടെടുത്ത് പുനരധിവസിപ്പിച്ചതായി അറിയിച്ചു. ഇതില്‍ 251 കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പമാണ് മാറ്റിപാര്‍പ്പിച്ചത്. റെയില്‍വെ സ്റ്റേഷന്‍ പരിസരത്തും മറ്റും അലഞ്ഞുതിരിഞ്ഞുനടക്കുന്ന കുട്ടികളെയാണ് റെയില്‍വെ പോലീസ് സംരക്ഷിച്ചത്.

വിഷയത്തില്‍ ആര്‍പിഎഫ് മികച്ച സേവനമാണ് കാഴ്ചവെച്ചതെന്ന് റെയില്‍വെ വക്താവ് ആര്‍ എന്‍ മഹാപാത്ര പറഞ്ഞു. കുട്ടികളെ പുനസംഘടിപ്പിക്കാനായി ഏപ്രില്‍ 2016 മുതല്‍ പ്രത്യേക പ്രവര്‍ത്തനം നടത്തിവരികയായിരുന്നു റെയില്‍വെ. രക്ഷിതാക്കളില്ലാത്ത കുട്ടികളെ എന്‍ജിഒയ്ക്ക് കീഴിലാക്കിയതായും റെയില്‍വെ അറിയിച്ചു.

rpf

ഓപ്പറേഷന്‍ മുസ്‌കാന്‍ എന്ന പേരിലായിരുന്നു കുട്ടികളെ പുനരധിവസിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. ഇതുകൂടാതെ റെയില്‍വേയുടെ സെക്യൂരിറ്റി ഹെല്‍പ് ലൈനായ 182 നമ്പര്‍ വഴി 397 പരാതികള്‍ ലഭിച്ചെന്നും അവയെല്ലാം പരിഹരിച്ചെന്നും റെയില്‍വെ പറയുന്നു. സ്‌കൂളുകളിലും കോളേജുകളിലും സ്ഥരമായി സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുണ്ടെന്നും മികച്ച പ്രവര്‍ത്തനമാണ് ഇക്കാര്യത്തില്‍ റെയില്‍വെയുടെതെന്നും വെസ്റ്റേണ്‍ റെയില്‍വെ അധികൃതര്‍ അവകാശപ്പെട്ടു.
English summary
Kolkata: RPF, Eastern Railway rescues 650 children
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X