നീതി ആയോഗ് വഴി നിങ്ങള്‍ക്കും ഒരു മെന്ററാകാം, ആഴ്ചയില്‍ രണ്ട് മണിക്കൂര്‍, എന്തു ചെയ്യണം..?

Subscribe to Oneindia Malayalam

ഭാവിയിലേക്ക് നല്ല നേതാക്കന്‍മാരെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നീതി ആയോഗ് വഴി നടപ്പിലാക്കുന്ന മെന്ററിങ്ങ് പദ്ധതിയില്‍ നിങ്ങള്‍ക്കും അംഗങ്ങളാകാം. എന്താണ് മെന്റര്‍ ഓഫ് ചേഞ്ച് പദ്ധതി..?

900 Atal Tinkering Lab കള്‍ സര്‍ക്കാര്‍ ഇന്ത്യയുടെ വിവധ ഭാഗങ്ങളില്‍ രൂപീകരിച്ചിട്ടുണ്ട്. മെന്ററാകാന്‍ താത്പര്യമുള്ളവര്‍ ആഴ്ചയില്‍ രണ്ട് മണിക്കൂറാണ് നീക്കി വെയ്‌ക്കേണ്ടത്. ഡിസൈന്‍, കംപ്യൂട്ടേഷണല്‍ തിങ്കിങ്ങ് എന്നിവ വികസിപ്പിക്കലാണ് മെന്ററിങ്ങ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ് മെന്റര്‍ ചെയ്യേണ്ടത്.

aim

മെന്ററാകാന്‍ ആഗ്രഹിക്കുന്നവര്‍ വെറുതെ പറഞ്ഞു കൊടുക്കുക എന്നതില്‍ കവിഞ്ഞ് നേതൃത്വ ഗുണങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കുകയാണ് വേണ്ടത്. കൂടുതല്‍ വിവരങ്ങളറിയാന്‍ Atal Innovation Mission ന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാനുള്ള സൗകര്യം ഹോം പേജില്‍ തന്നെ കാണാം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Read in English: 'Mentor India' initiative
English summary
Everything about Mentor of Change projcet

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്