കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴില്‍-വിദ്യഭ്യാസം സംവരണം ഇനിയും എത്ര കാലം തുടരേണ്ടി വരും? ഞെട്ടിച്ച ചോദ്യവുമായി സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: തൊഴില്‍-വിദ്യാഭ്യാസ മേഖലയിലെ സംവരണങ്ങള്‍ ഇനിയും ഇങ്ങനെ എത്ര കാലം തുടരേണ്ടി വരുമെന്ന് ചോദിച്ച് സുപ്രീം കോടതി. ഇപ്പോഴത്തെ സംവരണ നയത്തില്‍ മാറ്റം വേണമെന്ന ആവശ്യമാണ് സുപ്രീം കോടതി മുന്നോട്ട് വെച്ചത്. മറാത്ത സംവരണ നയവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കവെയാണ് ഇത്തരമൊരു ചോദ്യം സുപ്രീം കോടതി ഉന്നയിച്ചത്. 50 ശതമാനം എന്ന പരിധി എടുത്തുമാറ്റിയാല്‍ വലിയ തുല്യതയില്ലായ്മ സമൂഹത്തിലുണ്ടാവുമെന്ന ആശങ്കയില്‍ വാദം നടക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണമുണ്ടായത്.

1

മാറിയ സാഹചര്‌യത്തില്‍ മണ്ഡലം കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമുള്ള സംവരണം പുനപ്പരിശോധിക്കണമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് മഹാരാഷ്ട്രയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയോട് പറഞ്ഞു. സംവരണ ക്വാട്ടകള്‍ കണക്കാക്കാനുള്ള അവകാശം കോടതി സംസ്ഥാനങ്ങള്‍ക്ക് കൈമാറണമെന്നും 1931ലെ സെന്‍സസിനെ അടിസ്ഥാനമാക്കിയാണ് മണ്ഡല കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ ഉള്ളതെന്നും മുകുള്‍ റോത്തഗി പറഞ്ഞു. മറാത്തകള്‍ക്ക് സംവരണം നല്‍കണമെന്ന് വാദിച്ച റോത്തഗി, നിരവധി കാര്യങ്ങള്‍ ഇതിനൊപ്പം ചേര്‍ക്കാനുണ്ടെന്ന് പറഞ്ഞു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം 50 ശതമാനം പരിധി ലംഘിക്കപ്പെട്ടതാണെന്നും റോത്തഗി പറഞ്ഞു. നിങ്ങള്‍ പറയുന്നത് പോലെ 50 ശതമാനമോ അതല്ലെങ്കില്‍ പരിധിയില്ലാതിരിക്കലോ ആണ് വേണ്ടതെങ്കില്‍, തുല്യതയുടെ സങ്കല്‍പ്പം എന്താണ്. അക്കാര്യം നമ്മള്‍ പരിഗണിക്കേണ്ടതുണ്ട്. എത്ര തലമുറകളോളം നിങ്ങളീ സംവരണം തുടരുമെന്നും ഭരണഘടനാ ബെഞ്ച് ചോദിച്ചു. സംവരണവുമായി ബന്ധപ്പെട്ട മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് 1931ലെ സംവരണം അടിസ്ഥാനമാക്കിയുള്ളതാണ്. അതിന് ശേഷം ജനസംഖ്യ എത്രയോ മടങ്ങായി വര്‍ധിച്ചു. നിലവില്‍ അത് 135 കോടിയാണ്. ഈ സാഹചര്യത്തില്‍ സംവരണ തത്വം തന്നെ മാറേണ്ടതുണ്ടെന്നും റോത്തഗി പറഞ്ഞു.

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ ഇന്ത്യയില്‍

സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം പിന്നിട്ടു. പല സംസ്ഥാനങ്ങളിലും ക്ഷേമ പദ്ധതികള്‍ ധാരാളമുണ്ട്. ഒരു വികസനവും ഈ കാലയളവില്‍ നടന്നിട്ടില്ലെന്ന് പറയാനാവുമോ, ഒരു പിന്നോക്ക വിഭാഗക്കാര്‍ പോലും പുരോഗതി നേടിയിട്ടില്ലെന്ന് പറയാന്‍ സാധിക്കുമോ എന്നും കോടതി ചോദിച്ചു. മണ്ഡല്‍ കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം തന്നെ പിന്നോക്ക വിഭാഗക്കാരെ മുന്‍നിരയിലേക്ക് കൊണ്ടുവന്ന് പിന്നോക്കാവസ്ഥ ഇല്ലാതാക്കുകയാണ്. പക്ഷേ പിന്നോക്കാവസ്ഥയിലുള്ളവര്‍ അന്‍പത് ശതമാനത്തില്‍ നിന്ന് 20 ശതമാനത്തിലെത്തിയിട്ടില്ല. പട്ടിണി മരണങ്ങള്‍ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്. ജനസംഖ്യ വര്‍ധിച്ചത് കൊണ്ട് പിന്നോക്കവിഭാഗക്കാരുടെ എണ്ണത്തിലും വര്‍ധനയ്ക്ക് കാരണമായിട്ടുണ്ടെന്ന് റോത്തഗി പറഞ്ഞു.

അമൃത ഖാന്‍വില്‍ക്കറുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
ഇടത് വലത് മുന്നണികളെ മാറി മാറി പരീക്ഷിക്കുന്ന കൊല്ലം

English summary
for how many generation will reservation continue, supreme court asks a shocking question
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X