കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോരക്ഷരെ കൊണ്ട് രക്ഷയില്ല, രണ്ടിലൊന്ന് അറിഞ്ഞിട്ട് മതി ഇനി കച്ചവടമെന്ന് ഗോവയിലെ ബീഫ് വ്യാപാരികള്‍

ഗോരക്ഷരുടെ അക്രമത്തില്‍ പ്രതിഷേധിച്ച് ബീഫ് വ്യാപാരികള്‍ അനിശ്ചിതകാല സമരത്തില്‍

  • By Vaisakhan
Google Oneindia Malayalam News

പനാജി: രണ്ടിലൊന്നറിഞ്ഞിട്ട് മതി ഇനി കച്ചവടം എന്ന അവസ്ഥയിലാണ് ഗോവയിലെ ബീഫ് വ്യാപാരികള്‍. ഒന്നുകില്‍ ഗോരക്ഷര്‍ അല്ലെങ്കില്‍ തങ്ങള്‍ എന്നാണ് വ്യാപാരികള്‍ പറയുന്നത്. ഗോവയില്‍ തങ്ങള്‍ക്ക് സ്വസ്ഥമായി കച്ചവടം നടത്താനാവുന്നില്ലെന്നും ഗോരക്ഷരുടെ വിളയാട്ടം ജീവന് വരെ ഭീഷണിയാവുന്നുണ്ടെന്നുമാണ് വ്യാപാരികള്‍ പറഞ്ഞു വരുന്നത്.
ഇനി ഇത് തുടര്‍ന്ന് പോകാനാകില്ലെന്ന് വ്യാപാരികള്‍ ഒന്നടങ്കം അറിയിച്ചു. ഗോരക്ഷാ പ്രവര്‍ത്തകര്‍ക്ക് മൂക്കുകയറിട്ടില്ലെങ്കില്‍ കടകള്‍ പൂട്ടി വീട്ടിലിരിക്കുമെന്ന് കച്ചവടക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ അനിശ്ചിതകാല സമരവും നടക്കും. സര്‍ക്കാര്‍ കൈയ്യും കെട്ടി നോക്കിയിരിക്കുകയാണെന്ന് ബീഫ് വ്യാപാരികളുടെ അസോസിയേഷന്‍ പറഞ്ഞു.

1

ഗോവയുടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബീഫ് കൊണ്ടുവരാന്‍ ഗോരക്ഷകര്‍ സമ്മതിക്കുന്നില്ല. ഗുണ്ടകളെ പോലെയാണവര്‍. മാരകായുധങ്ങളുമായി ആക്രമിച്ചാല്‍ വ്യാപാരികള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്ന് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബീഫ് കൊണ്ടുവരാനുള്ള നടപടികള്‍ സര്‍ക്കാര്‍ ലഘൂകരിക്കണമെന്നും ബീഫ് വ്യാപാരികളുടെ സംഘടന ആവശ്യപ്പെട്ടു.
മതിയായി ഇവരെകൊണ്ട്. കര്‍ണാടകയില്‍ നിന്ന് കഷ്ടപ്പെട്ടാണ് ബീഫ് ഗോവയിലേക്ക് കൊണ്ടുവരുന്നത്. എന്നാല്‍ ഗോരക്ഷകര്‍ പോലീസിനെ പോലെ എല്ലാ വാഹനവും ചെക്ക് പോസ്റ്റില്‍ വച്ച് റെയ്ഡ് ചെയ്ത് തങ്ങളുടെ വണ്ടികളിലെ ബീഫ് നശിപ്പിക്കുകയാണ്. സര്‍ക്കാരും അവര്‍ക്കൊപ്പം ചേര്‍ന്ന് വ്യാപാരികളെ പരിഹസിക്കുകയാണെന്നും ബീഫ് വ്യാപാരികളുടെ സംഘടന പ്രസിഡന്റ് മന്ന ബേപാരി പറഞ്ഞു.

2

അതേസമയം വ്യാപാരികളുടെ പ്രതിഷേധം ഉണ്ടായിട്ടും കുലുങ്ങാത്ത അവസ്ഥയിലാണ് ഗോവ സര്‍ക്കാര്‍. ഗോവ മീറ്റ് കോംപ്ലക്‌സ് പ്രവര്‍ത്തക്ഷമമാണെന്നും പ്രശ്‌നങ്ങളെ അതിന്റെ വഴിക്ക് വിടൂ എന്നായിരുന്നു മൃഗസംരക്ഷണ വകുപ്പ് മന്ത്രി മൗവിന്‍ ഗോഡിനോ നിയമസഭയില്‍ പറഞ്ഞു. പ്രതിഷേധം കനത്ത സാഹചര്യത്തില്‍ മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വ്യാപാരികളെ ഒന്നുകൂടു കഷ്ടത്തിലാക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തേക്കുള്ള ട്രാന്‍സ്‌പോര്‍ട്ട് പെര്‍മിറ്റ് ഒന്നുകൂടി കടുപ്പിച്ചിട്ടുണ്ട്.

വരും ദിവസങ്ങളില്‍ സര്‍ക്കാരിന് കൂടുതല്‍ തലവേനയാവാന്‍ ബീഫ് വ്യാപാരികളുടെ സമരം കാരണമാകുമെന്ന് ഉറപ്പാണ്. ദിവസം 30 ടണ്‍ ബീഫാണ് ഗോവക്കാര്‍ ദിവസവും അകത്താക്കുന്നത്. പോരാത്തത്തിന് വിനോദ സഞ്ചാരികള്‍ വേറെയും. ഇതിനിടയില്‍ സമരം കൂടി വന്നാല്‍ സര്‍ക്കാരിന്റെ വരുമാനത്തിന്റെ കാര്യം പോക്കാവും. അതുകൊണ്ട് ഗോരക്ഷകര്‍ തല്‍ക്കാലം അടങ്ങിയിരിക്കാനും സാധ്യതയുണ്ട്.

English summary
Goa meat traders on strike from today demands a check on vigilantism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X