മെഡലിനേക്കാള്‍ ആവശ്യം ജോലിയാണ്.. പിയു ചിത്രക്ക് പറയാനുള്ളത്..

Subscribe to Oneindia Malayalam

ഭുവനേശ്വര്‍: റെക്കോര്‍ഡ് പ്രകടനത്തോടെ ഏഷ്യന്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ സ്വര്‍ണ്ണമെഡല്‍ നേടിയിട്ടും ആഹ്ലാദത്തിന്റെ കൊടുമുടിയിലൊന്നുമല്ല കേരളത്തിന്റെ അഭിമാനതാരം പിയു ചിത്ര. മെഡലിനേക്കാളും ചിത്രക്കിപ്പോള്‍ അത്യാവശ്യം ഒരു ജോലിയാണ്.

ഒരു ജോലി വേണമെന്നും മാതാപിതാക്കളെ സഹായിക്കണമെന്നും കൃഷിയില്‍ പ്രതിസന്ധി നേരിടുകയാണെന്നും 22 കാരിയായ ഇന്ത്യയുടെ ദീര്‍ഘദൂര ഓട്ടക്കാരി പറയുന്നു.

ഒടുവിൽ എസ്എഫ്ഐ വാ തുറന്നു! സ്വാശ്രയ ഫീസ് കുറയ്ക്കണം, പിണറായി സർക്കാർ എല്ലാം അട്ടിമറിക്കുന്നു...

 photo-2017-07-10-1

മൂണ്ടൂരിലെ ചെറിയ വീട്ടില്‍ മാതാപിതാക്കള്‍ക്കും മുത്തച്ഛനും മൂന്ന് സഹോദരങ്ങള്‍ക്കുമൊപ്പമാണ് പിയു ചിത്രയുടെ താമസം. ജോലിയും നല്ല വീടുമില്ലാത്ത ചിത്രക്ക് ഏഷ്യന്‍ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പിലെ ട്രിപ്പിള്‍ മെഡല്‍ നേട്ടത്തിനു ശേഷം സര്‍ക്കാര്‍ സമ്മാനിച്ചത് ഒരു കാറാണ്. കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം പോലും വീടിനു മുന്നിലില്ല.

പിടി ഉഷയുടെ കടുത്ത ആരാധികയാണ് പിയു ചിത്ര.നേരിട്ടു പരിശീലിപ്പിച്ചിട്ടില്ലെങ്കിലും വീഡിയോകളിലൂടെയും ഫോട്ടോകളിലൂടെയും പിടി ഉഷയുടെ ശിഷ്യ തന്നെയാണ് താനെന്ന് ചിത്ര പറയുന്നു. മെഡല്‍ നേട്ടത്തിനു ശേഷം കുട്ടിക്കാലത്തെ പരിശീലകാനായ സിജിന്‍ എന്‍എസിനും പിടി ഉഷക്കുമാണ് ചിത്ര നന്ദി പറഞ്ഞത്. മാനസിക കരുത്ത് ഉള്ളവളായിരിക്കണമെന്നും നന്നായി അധ്വാനിക്കണമെന്നും തന്നെ ഉപദേശിച്ചത് പിടി ഉഷ ആണെന്ന് ചിത്ര പറയുന്നു.

English summary
Gold winner PU Chitra says she needs a job to help struggling parents
Please Wait while comments are loading...