കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക്ഡൗണിന് ശേഷവും കടുത്ത നിയന്ത്രണങ്ങള്‍; വ്യവസായ ശാലകള്‍ക്കുള്ള മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം

  • By News Desk
Google Oneindia Malayalam News

ദില്ലി: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തേര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളുമായി കേന്ദ്രം. മെയ് 17 വരെയാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നത്. ഇത് കഴിഞ്ഞും നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നത് സംബന്ധിച്ച് ഉത്തരവൊന്നും പുറത്തിറക്കിയിട്ടില്ല.

ലോക്ക്ഡൗണിന് ശേഷം വ്യവസായ സ്ഥാപങ്ങളില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമ്പോള്‍ ആദ്യത്തെ ഒരാഴ്ച്ച ട്രെയലോ ടെസ്റ്റ് റണ്‍ പിരീഡോ ആയിരിക്കുമെന്ന് കേന്ദ്രം പുറത്ത് വിട്ട മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

factory

വിശാഖപട്ടണം വാതക ചോര്‍ച്ചയ്ക്ക് ശേഷം ശനിയാഴ്്ച്ചയാണ് കേന്ദ്രം പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കുന്നത്. വിശാഖപട്ടം ദുരന്തത്തില്‍ 11 പേരായിരുന്നു മരണപ്പെട്ടത്. ആയിരത്തിലധികം പേരെ ഇത് ഗുരുതരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്.

ദേശിയ ദുരന്തനിവാരണ അതോറിറ്റിയാണ് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇത് പ്രകാരം പ്രവര്‍ത്തനം ആരംഭിച്ച് ആദ്യ ഘട്ടങ്ങളില്‍ തന്നെ ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമം നടത്തരുടെന്നും പകരം സുരക്ഷക്കായിരിക്കണം മുന്‍തൂക്കം നല്‍കേണ്ടതെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.

മുഴുന്‍ സമയവും ഫാക്ടറിയും ചുറ്റുപാടും ശുചിയായി സൂക്ഷിക്കണം. ഓരോ 2-3 മണിക്കൂര്‍ ഇടവേളയിലും ശുചീകരണ പ്രവര്‍ത്തികള്‍ നടത്തണം. ഓരോ ഉപയോഗത്തിലും ഭക്ഷണം കഴിക്കുന്ന മേശകള്‍ ഉള്‍പ്പെടെ സ്ഥലങ്ങള്‍ അണുവിമുക്തമാക്കണം, അപകട സാധ്യത കുറക്കുന്നതിനായി ചില പ്രത്യേക ഉപകരണങ്ങളില്‍ ജേലി ചെയ്യുന്നവര്‍ അസാധാരണ ശബ്ദങ്ങള്‍, മണം, ചോര്‍ച്ച, പുക തുടങ്ങിയ കാര്യങ്ങള്‍ തിരിച്ചറിയേണ്ടതിനെക്കുറിച്ച് ബോധവാന്മാരാക്കേണ്ടതുണ്ടെന്നും മാര്‍ഗ രേഖയില്‍ സൂചിപ്പിക്കുന്നു.

കൊറോണയുടെ പശ്ചാത്തലത്തില്‍ ഫാക്ടറികളിലെത്തുന്ന എല്ലാ തൊഴിലാളികളുടേയും ശരീര താപനില പരിശോധിക്കണമെന്നും ഒരു ദിവസം രണ്ട് തവണയെങ്കിലും ഇത് ആവര്‍ത്തിക്കണമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ഐസൊലേഷനിലാക്കേണ്ടതുണ്ടെന്നും അതില്‍ പറയുന്നു.തൊഴിലാളികള്‍ക്ക് നിരീക്ഷണം ആവശ്യമായി വന്നാല്‍ അതിനുള്ള സൗകര്യം ഫാക്ടറി തന്നെ ഒരുക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

24*7 എന്ന തോതില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഷിഫ്റ്റുകള്‍ക്കിടയില്‍ ഒരു മണിക്കൂര്‍ ഇടവേള അനുവദിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ഒരു ഷിഫ്റ്റില്‍ മാനേജറും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫും അടക്കം 33 ശതമാനം പേര്‍ക്ക് പ്രര്‍ത്തിക്കാമെന്നാണ് നിര്‍ദേശം.

രാജ്യത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട കണക്ക് പ്രകാരം 62939 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യയും ഉയരുകയാണ്. 2109 പേര്‍ക്കാണ് ഇതുവരേയും കൊറോണ സ്ഥിരീകരിച്ചത്.

English summary
Government Issued Guidelines For Industries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X