കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്ക് അക്കൗണ്ടിന് ആധാര്‍ നിര്‍ബന്ധമാക്കാമെന്ന് സുപ്രീം കോടതി, നിര്‍ദേശം കേന്ദ്രത്തിന്!!

Google Oneindia Malayalam News

ദില്ലി: ബാങ്ക് അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി. ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിനുള്ള സുപ്രധാന തിരിച്ചറിയല്‍ രേഖയായി ആധാര്‍ പരിഗണിക്കുന്നതില്‍ തെറ്റില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇതിന് പുറമേ മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനും പാസ്‌പോര്‍ട്ട് എടുക്കുന്നതിനും തിരിച്ചറിയല്‍ രേഖയായി ആധാര്‍ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ ഓപ്ഷണല്‍ ആക്കുന്നത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേ തിങ്കളാഴ്ചയായിരുന്നു സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഗ്യാസ് സബ്‌സിഡി, ദേശീയ തൊഴിലുറപ്പ് പദ്ധതി, പിഡിഎസ് റേഷന്‍, ജന്‍ ധന്‍ യോജന തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനാണ് ഇതോടെ തിരിച്ചടിയായിട്ടുള്ളത്. മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനും ആദായ നികുതി സമര്‍പ്പിക്കുന്നതിനും ഡ്രൈവിംഗ് ലൈസന്‍സിനും കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതി വിധി വരുന്നത്.

aadhar1

ആധാര്‍ കാര്‍ഡ് വ്യക്തികളുടെ സ്വകാര്യയ്ക്കുള്ള അവകാശത്തെ ഹനിക്കുന്നുവെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ ശ്യാം ധിവാന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിബന്ധമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന് മുമ്പാകെ വ്യക്തമാക്കിയിരുന്നു.

English summary
The Centre's plan to make Aadhaar a basic identity document got a shot in the arm when the Supreme Court on Monday said it would not be wrong on the part of the government to make the unique ID mandatory for opening bank accounts, getting mobile connections or passports.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X