ദില്ലി: ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ബിജെപിയ്ക്കു കിട്ടിയ ഏറ്റവും വലിയ തിരിച്ചടിയാണെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ മേൽ ഉണ്ടായിരുന്ന വിശ്വാസം നഷ്ടമായെന്നു തിരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാകുകയാണെന്നും രാഹുൽ പറഞ്ഞു. കഴിഞ്ഞ എതാനും നാളുകളായി നാം കണ്ട ചിത്രമല്ല ഗുജറാത്തിലേത്. ഗുജറാത്തിലെ ജനങ്ങൾക്ക് ഏറെ മാറ്റം വന്നു.
എംടിയും രണ്ടാമൂഴവും പിന്നെ വിവാദങ്ങളും
കഴിഞ്ഞ നാലു മാസം മുൻപ് തങ്ങൾ ഗുജറാത്ത് സന്ദർശിച്ചപ്പോൾ ബിജെപിയോട് ഏറ്റുമുട്ടാൻ പറ്റിയ സാഹചര്യമായിരുന്നില്ല. ഞാനും എഐസിസി ടീം കഠിനാധ്വനം ചെയ്തതാണ് ഇന്നത്തെ സ്ഥിതിയിലേയ്ക്ക് കൊണ്ടെത്തിച്ചതെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു ശേഷം രാഹുൽ നടത്തുന്ന ആദ്യത്തെ പ്രതികരണമാണിത്.
ദക്ഷിണേഷ്യയിൽ ആണവ യുദ്ധത്തിനുള്ള സാധ്യത; ഇന്ത്യ ആയുധങ്ങൾ സംഭരിക്കുന്നെന്നു പാകിസ്താൻ

മോദിയുടെ ഗുജറാത്ത് മോഡൽ
ഗുജറാത്തിലെ ജനങ്ങൾക്ക് ബിജെപി ഭരണത്തിന്മേലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. പാർട്ടിനയങ്ങളുമായി മോദി സഞ്ചരിക്കുന്നുണ്ടെങ്കിലും അത് അവിടത്തെ ജനങ്ങൾ പരിഗണിക്കുന്നില്ല. ഗുജറാത്തിൽ മോദി നടപ്പിലാക്കിയ വികസന മാതൃക ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുന്നു. അതിന്റെ മാര്‍ക്കറ്റിങ്ങും പ്രചാരണവുമെല്ലാം നന്നായിരുന്നു പക്ഷേ അതിന്റെ അകം പൊള്ളയായിരുന്നെന്നു. ഇത് ജനങ്ങൾക്ക് ഇപ്പോൾ മനസിലായിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.

ഗുജറാത്തിലെ ജനങ്ങൾ വേണ്ടത്
ഗുജറാത്തിൽ കോൺഗ്രസ് നേടിയത് സത്യത്തിന്റെ വിജയമാണ്. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ ഗുജറാത്തിലെ ജനങ്ങളിൽ നിന്ന് താൻ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. കളവും പണവും സ്നേഹത്തിനു മുന്നിൽ ഒന്നുമല്ലെന്നും അതു പരാജയപ്പെടുക തന്നെ ചെയ്യുമെന്നു തിരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാണെന്നു രാഹുൽ അഭിപ്രായപ്പെട്ടു. ഗുജറത്ത് തിരഞ്ഞെടുപ്പ് മോദിയ്ക്കും ബിജെപിയ്ക്കും വലിയ സന്ദേശമാണ് നൽകുന്നതെന്നും രാഹുൽ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ മേശം പ്രകടനം
ഗുജറാത്തിൽ ബിജെപി കാഴ്ചവെച്ചത് മോശം പ്രകടനം തന്നെയാണ്. കോൺഗ്രസ് ഉന്നയിച്ച പല ചോദ്യത്തിനും മോദിയുടെ കയ്യിൽ ഉത്തരമുണ്ടായിരുന്നില്ല. വികസനത്തിനു ലഭിച്ച വിജയമാണെന്നു തിരഞ്ഞെടുപ്പ് ഫല പുറത്തു വന്നതിനു ശേഷം പ്രധാനമന്ത്രി പറഞ്ഞതായി കേട്ടു. ഗുജറാത്തിൽ എന്തു വികസമാണ് ഉണ്ടായത്? പല ആവർത്തി തങ്ങൾ മോദിയോട് ചോദിച്ചിരുന്നു. എന്നാൽ ഇതിനു തങ്ങൾക്ക് ഉത്തരം ലഭിച്ചിട്ടില്ലെന്നും രാഹുൽ പറഞ്ഞു. കൂടാതെ പ്രചാരണ വേളയിൽ ഒരിക്കൽപ്പോലും ജിഎസ്ടിയെ കുറിച്ചോ, നോട്ടു നിരോധനത്തെ കുറിച്ചോ ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും രാഹുൽ പരിഹസിച്ചു.

ബിജെപിയുടെ വിജയത്തിന് തിളക്കമില്ല
182 അംഗ സംഖ്യയുള്ള ഗുജറാത്ത് നിയമസഭയിൽ 150 ഓളം സീറ്റ് പ്രതീക്ഷിച്ചാണ് ബിജെപി തിരഞ്ഞെടുപ്പിനിറങ്ങിയത്. എന്നാൽ വിജയം നേടിയെങ്കിലും 99 സീറ്റുകൾ മാത്രമേ ബിജെപിയ്ക്ക് നേടാൻ സാധിച്ചിരുന്നുള്ളു. എന്നാൽ കോൺഗ്രസിന്റേത് വൻ മുന്നേറ്റമായിരുന്നു . തുടർച്ചായായി ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് നിന്ന് 77 സീറ്റുകൾ നേടിയെടുത്തു.2014 ലെ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 10 ശതമാനം വോട്ടിൽ ഇടവ് വന്നിട്ടുണ്ട്. എന്നാൽ കോൺഗ്രസിന്റെ വോട്ട് നിലയിൽ 2.5% വർധനവ് വന്നിട്ടണ്ട്.
Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍. subscribe to Malayalam Oneindia.
ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!