കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ 'ഗോമാതാ'വിനും ഹെല്‍പ്പ് ലൈന്‍; ഹരിയാനയില്‍ പശുവിന് 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു

  • By Pratheeksha
Google Oneindia Malayalam News

ചണ്ഡിഗഡ്:ഒടുവില്‍ ഗോമാതാവിനും ഹെല്‍പ്പ് ലൈന്‍. ഗോവധം, പശുക്കളെ കടത്തിക്കൊണ്ടു പോകല്‍ തുടങ്ങി പശുക്കളുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിനായി ഹരിയാനയില്‍ 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈന്‍ ആരഭിച്ചതായി പ്രമുഖമാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.

പശുക്കളുമായി ബന്ധപ്പെട്ട ഏത് അതിക്രമങ്ങളും ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം. പിടിക്കപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപ പിഴയും പത്തു വര്‍ഷം വരെ തടവുശിക്ഷയും ലഭിച്ചേക്കാം.

വേശ്യാവൃത്തിയ്ക്ക് തയ്യാറായില്ല; നൈജീരിയന്‍ യുവതിയെ മൂന്നാം നിലയില്‍ നിന്നും താഴേക്കെറിഞ്ഞുവേശ്യാവൃത്തിയ്ക്ക് തയ്യാറായില്ല; നൈജീരിയന്‍ യുവതിയെ മൂന്നാം നിലയില്‍ നിന്നും താഴേക്കെറിഞ്ഞു

06-1438866141-cow

ഹരിയാനയില്‍ പശുക്കളെ കടത്തുന്നതും ഗോവധവും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുളളതെന്ന് പോലീസ് പറഞ്ഞു. പശുവിനെ കടത്തിയെന്നാരോപിച്ച് ഹരിയാനയില്‍ രണ്ടു ദിവസം മുന്‍പ് രണ്ട് യുവാക്കളെ ചിലര്‍ ചേര്‍ന്ന് ചാണകം തീറ്റിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

English summary
Residents of Haryana can now dial into a 24-hour helpline to report incidents of cow smuggling and slaughter,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X