കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ശിവസേനയെ കൈവിടില്ല:പാല്‍ഘര്‍ നല്‍കിയത് ഗുണപാഠം! ബന്ധം മെച്ചപ്പെടുത്താന്‍ ഫഡ്നാവിസ്

Google Oneindia Malayalam News

ദില്ലി: ലോക്സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടിയോടെ മധ്യസ്ത ശ്രമങ്ങക്ക് ബിജെപി. നേരത്തെ ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന ശിവസേനയുമായുള്ള ബന്ധം മെച്ചപ്പെടുന്നതിനുള്ള ചര്‍ച്ചകള്‍ക്കാണ് ബിജെപി സന്നദ്ധത അറിയിച്ചിട്ടുള്ളത്. പത്ത് നിയമസഭാ സീറ്റുകളിലേക്കും നാല് ലോക്സഭാ സീറ്റുകളിലേക്കുമായി നടന്ന തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് ബിജെപിക്ക് സീറ്റ് നിലനിര്‍ത്താന്‍ കഴിഞ്ഞത്. ഇതോടെയാണ് ബിജെപി- ശിവസേന സഖ്യം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചൂണ്ടിക്കാണിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തിയിട്ടുള്ളത്.

തങ്ങള്‍ സഖ്യത്തിന് എതിരല്ലെന്നും, സഖ്യം തകരുമെന്ന് വിശ്വസിക്കുന്നില്ലെന്നും ഫഡ്നാവിസ് വ്യക്കമാക്കി. അതേസമയം രണ്ട് പാര്‍ട്ടികളടെ ഭാഗത്തുനിന്നും ശ്രമമുണ്ടാകണമെന്ന് ചൂണ്ടിക്കാണിച്ച മഹരാഷ്ട്ര മുഖ്യമന്ത്രി ശിവസേനയുമായി സന്ധി സംഭാഷണങ്ങള്‍ക്ക് തയ്യാറാണെന്നും ഫഡ്നാവിസ് ചൂണ്ടിക്കാണിക്കുന്നു. മെയ് 28 ഉപതിര‍ഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലെ പാല്‍ഘാറില്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ രാജേന്ദ്ര ഗാവിത്താണ് ബിജെപിയെ ഈ സീറ്റ് നിലനിര്‍ത്താന്‍ സഹായിച്ചത്. ബിജെപി എംപി ചിന്താമന്‍ വന്‍ഗയുടെ മരണത്തോടെ ഒഴിവ് വന്ന ലോക്സഭാ സീറ്റിലേക്കാണ് മെയ് 28ന് തിര‍ഞ്ഞെടുപ്പ് നടന്നത്. വന്‍ഗയുടെ മകന്‍ ശ്രീനിവാസാണ് ഈ മണ്ഡലത്തില്‍ നിന്ന് ശിവസേനക്ക് വേണ്ടി മത്സരിച്ചത്. ഇതോടെ എന്‍ഡിഎ സഖ്യത്തിലെ കക്ഷികള്‍ തമ്മിലുള്ള പോരാട്ടമാണ് പാല്‍ഘാറില്‍ അരങ്ങേറിയത്.

shivsena

ഭണ്ഡാര- ഗോണ്ടിയയിലും ബിജെപിയുടെ സിറ്റിംഗ് സീറ്റാണ് എന്‍സിപി പിടിച്ചെടുത്തത്. ശരദ് പവാറിന്റെ നാഷണലിസ്റ്റ് മധുകര്‍ കുക്ഡേയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിന്തുണയോടെ ബിജെപിയെ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസും എന്‍സിപി സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചിരുന്നു. 2014ലെ തിരഞ്ഞെടുപ്പില്‍ സീറ്റ് പങ്കുവെക്കുന്നത് സംബന്ധിച്ച് കുക്ഡേയ്ക്ക് തിരിച്ചടിയേറ്റിരുന്നു. മഹാരാഷ്ട്ര നിയമസഭയിലെ 288 സീറ്റുകളില്‍ 81 സീറ്റുകളാണ് എന്‍സിപിക്ക് ലഭിച്ചത്. 2019ല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിര്‍ണായക തിരിച്ചടിയാണ് മഹാരാഷ്ട്രയില്‍ ബിജെപിക്ക് ഏറ്റിട്ടുള്ളത്. ബിജെപി എംപി നാനാ പടോള്‍ കഴിഞ്ഞ വര്‍ഷം പാര്‍ട്ടി വിട്ടതോടെയാണ് ഈ സീറ്റ് ഒഴിവ് വന്നിട്ടുള്ളത്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പരാജയപ്പെട്ടെന്ന് കാണിച്ചായിരുന്നു പട്ടോളിന്റെ രാജി. പിന്നീട് ഇദ്ദേഹം കോണ്‍ഗ്രസിനൊപ്പം ചേരുകയായിരുന്നു. മധ്യപ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന ഭണ്ഡാരാ- ഗോണ്ടിയ എന്‍സിപി നേതാവും രാജ്യസഭാംഗവുമായ പ്രഫുല്‍ പട്ടേലിന് സ്വാധീനമുള്ള പ്രദേശമാണ്. ഭണ്ഡാര- ഗോണ്ടിയയില്‍ നാല് തവണ മത്സരിച്ച് വിജയിച്ചിട്ടുള്ള ആളാണ് പ്രഫുല്‍ പട്ടേല്‍.

English summary
With opposition votes getting divided, BJP has managed to retain Palghar Lok Sabha seat in Maharashtra. But in the process, it has badly hurt its oldest ally Shiv Sena.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X