കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറാംഘട്ട വോട്ടെടുപ്പ് പൂര്‍ണം: പോളിങ് വര്‍ധിച്ചു

  • By Aswathi
Google Oneindia Malayalam News

ദില്ലി: ലോക്‌സഭയിലേക്ക് 12 സംസ്ഥാനങ്ങളിലെ 117 മണ്ഡലങ്ങളില്‍ വ്യാഴാഴ്ച നടന്ന ആറാംഘട്ട വോട്ടെടുപ്പിലും കനത്ത പോളിങ് രേഖപ്പെടുത്തി. 2009നെ അപേക്ഷിച്ച് എല്ലാ സംസ്ഥാനങ്ങളിലും പോളിങ് ശതമാനം കൂടിയിട്ടുണ്ട്. 82ശതമാനംപേര്‍ വോട്ട് രേഖപ്പെടുത്തിയ ബംഗാളിലാണ് പോളിങ് ശതമാനം ഏറ്റവും കൂടുതല്‍. മഹാരാഷ്ട്രയിലാണ് ഏറ്റവും കുറഞ്ഞ പോളിങ്- 55.33 ശതമാനം.

എല്ലാ സീറ്റിലേക്കും വോട്ടെടുപ്പ് നടന്ന തമിഴ് നാട്ടില്‍ പ്രാഥമിക കണക്കനുസരിച്ച 72.83 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. പുതുച്ചേരിയില്‍ റെക്കോര്‍ഡ് പോളിങ് (82.18%) ആണ് രേഖപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ ധര്‍മപുരിയിലാണ് ഏറ്റവും കൂടുതല്‍ (80.99%) പോളിങ്. കുറവ് ചെന്നൈ സൗത്തിലും-57.86%. അഞ്ച് പോളിങ് സ്‌റ്റേഷനില്‍ വോട്ടര്‍മ്മാര്‍ തിരഞ്ഞെടുപ്പ് ബഹഷ്‌കരിച്ചു.

polling

മഹാരാഷ്ട്രയില്‍ 19 മണ്ഡലങ്ങളില്‍ നടന്ന വോട്ടെടുപ്പില്‍ 56.20 ശതമാനം പേരും മുംബൈയിലെ ആറു മണ്ഡലങ്ങളില്‍ നടന്ന വോട്ടെടുപ്പില്‍ 53 ശതമാനം പേരും തങ്ങളുടെ പൗരാവകാശം രേഖപ്പെടുത്തി. 1991ന് ശേഷം മുംബൈയില്‍ ആദ്യമായാണ് പോളിങ് ശതമാനം 50 കടക്കുന്നത്. കഴിഞ്ഞ തവണത്തെക്കാള്‍ 12 ശതമാനം വര്‍ധനവുണ്ട്. ചേരികളിലെ വോട്ടിങ് ശതമാനവും കൂടി. മുംബൈ നോര്‍ത്ത് ഈസ്റ്റില്‍ 53% ആണു പോളിങ്. പത്ത് ശതമാനത്തിലേറെ വര്‍ധിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷ്ന്‍ ഒടുവില്‍ നല്‍കിയ കണക്കനുസരിച്ച് ഛത്തീസ്ഖണ്ഡില്‍ 62.5% (2009-ല്‍- 55.29%), ജാര്‍ഗണ്ഡില്‍ 63.4% (2009-ല്‍ 53%), മധ്യപ്രദേശില്‍ 64.4 % (2009-ല്‍ 53.84%), ഉത്തര്‍പ്രദേശില്‍ 60.12% (2009-ല്‍ 46.83%), രാജസ്ഥാനില്‍ 59.2 % (2009-ല്‍ 49.8%), ബീഹാറില്‍ 60% (2009-ല്‍ 52.22%) എന്നിങ്ങയാണ് മറ്റ് സംസ്ഥാനങ്ങളിലെ പോളിങ് നിരക്ക്. ജാര്‍ഖണ്ഡിലും ആസാമിലും ജമ്മുകാശ്മീരിലും നടന്ന ഒറ്റപ്പെട്ട അക്രമങ്ങള്‍ ഒഴിച്ചാല്‍ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.

പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, സമാജ് വാദിപാര്‍ട്ടി തലവന്‍ മുലായം സിങ് യാദവ്, രാഷ്ട്രപതിയുടെ മകന്‍ അഭിജിത്ത് മുഖര്‍ജി, കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, പ്രിയ ദത്ത്, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍, മുന്‍ കേന്ദ്രമന്ത്രി എ രാജ, കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി, ബോളിവുഡ് താരം ഹേമ മാലിനി തുടങ്ങിയവരാണ് ആറാം ഘട്ട വോട്ടെടുപ്പില്‍ മത്സരിച്ച പ്രമുഖര്‍

English summary
Heavy turnout in 6th phase adds to saffron excitement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X