കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ പിന്‍സീറ്റ് യാത്രകാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കി!!

  • By Sruthi K M
Google Oneindia Malayalam News

ബെംഗളൂരു: സുപ്രീംകോടതിയുടെ ഉത്തരവ് ബെംഗളൂരു നഗരം പ്രാവര്‍ത്തികമാക്കുന്നു. പിന്‍ സീറ്റിലിരിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കാതെ ബെംഗളൂരു നഗരത്തില്‍ ഇനി ഇറങ്ങേണ്ട. ഹെല്‍മറ്റ് ഇടാതെ കണ്ടാല്‍ പണികിട്ടുമെന്നു ഉറപ്പായി. ഇരുചക്ര വാഹനക്കാര്‍ ഇനി ഒരു ഹെല്‍മറ്റ് കൂടി വാങ്ങിവെക്കേണ്ടി വരും. ബെംഗളൂരു ട്രാഫിക് പോലീസാണ് പിന്‍സീറ്റ് യാത്രകാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത്.

വെള്ളിയാഴ്ചയാണ് ട്രാഫിക് പോലീസ് ഇങ്ങനെയൊരു തീരുമാനം പുറത്തുവിട്ടത്. പുറകില്‍ കുട്ടികളാണ് ഇരിക്കുന്നതെങ്കിലും ഹെല്‍മറ്റ് ധരിച്ചിരിക്കണമെന്നാണ് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നിയമം ലംഘിച്ച് ബൈക്ക് റോഡില്‍ ഇറക്കണമെന്ന് കൗമാരക്കാര്‍ കരുതേണ്ട. 100 രൂപ പോകുമെന്ന് മാത്രമല്ല ലൈസന്‍സ് തന്നെ റദ്ദാക്കുമെന്നാണ് പറയുന്നത്.

helmet

ഹെല്‍മറ്റ് ഇടാതെ ആദ്യം പിടിക്കുകയാണെങ്കില്‍ 100 രൂപ പിഴ ഇടാക്കും. മൂന്നാമത്തെ തവണയും ഇതു ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് തന്നെ റദ്ദാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥര്‍ ഇരുചക്രവാഹന പരിശോധന ആരംഭിച്ചു കഴിഞ്ഞു.

പുതിയ നടപടിക്കെതിരെ ബെംഗളൂരിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. ഐഎസ്‌ഐ മാര്‍ക്കുള്ള ഹെല്‍മറ്റ് വാങ്ങിക്കാന്‍ 1000രൂപയ്ക്ക് മുകളില്‍ ചെലവാക്കണമെന്നും ഇതു വാങ്ങിച്ചാലും കുട്ടികള്‍ക്ക് ധരിക്കാന്‍ പറ്റില്ലെന്നുമാണ് ഇതിനെതിരെ രംഗത്തുവന്നവര്‍ പറയുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ സമയം നല്‍കണമെന്നും ആളുകള്‍ പറയുന്നു. എന്നാല്‍, ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഇതിനു മറുപടി നല്‍കിയിട്ടില്ല. എത്ര പേര്‍ നിയമം പാലിക്കുമെന്ന് കണ്ടറിയാം. ഓഗസ്ത് 19നായിരുന്നു പിന്‍സീറ്റ് യാത്രകാര്‍ക്കും ഹെല്‍മറ്റ് വേണമെന്ന ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.

English summary
If you own a two-wheeler, make sure you buy an additional helmet for the pillion straightaway. Starting today, the Bengaluru Traffic Police has implemented a rule making helmets compulsory for pillion riders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X