കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ കുതിപ്പില്‍ മഹാസഖ്യം; ചരിത്ര നേട്ടവുമായി ജെഎംഎം!! ജാര്‍ഖണ്ഡിനെ ഹേമന്ത് സോറന്‍ നയിക്കും

Google Oneindia Malayalam News

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഭരണകക്ഷിയായ ബിജെപിയെ പിന്നിലാക്കി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരിക്കുകയാണ്. ഒടുവിലെ വിവരം അനുസരിച്ച് ബിജെപി 26 സീറ്റുകളിലും ഹേമന്ദ് സോറന്‍ നയിക്കുന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച 27 സീറ്റുകളിലുമാണ് മുന്നേറുന്നത്. ഇതോടെ ജെഎംഎമ്മിന്‍റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കിയിരിക്കുകയാണ് പാര്‍ട്ടി.

 hemant-soren344

ബിഹാറിന്‍റെ തെക്കന്‍ പ്രദേശങ്ങള്‍ ചേര്‍ത്ത് 2000 നവംബര്‍ 15 നാണ് ജാര്‍ഖണ്ഡ് രൂപീകൃതമായത്. പ്രത്യേക സംസ്ഥാന എന്ന ആവശ്യവുമായിരുന്ന ജെഎംഎമ്മിന്‍റെ അടിത്തറ. 1962 വരെ അന്നത്തെ ബിഹാര്‍ നിയമസഭയില്‍ ശക്തമായ സ്വാധീനം ഉണ്ടായിരുന്ന പാര്‍ട്ടിയായിരുന്നു ജെഎംഎം. അന്ന് വരെ 23 മുതല്‍ 32 സീറ്റുകള്‍ വരെ ജെഎംഎമ്മിന് ബിഹാര്‍ നിയമസഭയില്‍ ലഭിച്ചിരുന്നു.

എന്നാല്‍ 62 ല്‍ ജെഎംഎം കോണ്‍ഗ്രസുമായി സഖ്യത്തില്‍ എത്തി. ഇത് പാര്‍ട്ടിക്കുള്ളില്‍ ശക്തമായ ഭിന്നതയ്ക്ക് കാരണമായി. തുടര്‍ന്ന് 1967 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടു. വെറും 8 സീറ്റുകളായിരുന്നു ജെഎംഎമ്മിന് ലഭിച്ചത്. അതിനിടെ ഭിന്നത ശക്തമായി.തങ്ങളാണ് യഥാര്‍ത്ഥ ജെഎംഎം എന്ന വാദവുമായി ചെറുകക്ഷികളായി പാര്‍ട്ടി പിരിഞ്ഞു.

ചെറുകക്ഷികള്‍്ക് നേതൃത്വം നല്‍കിയിരുന്ന ബിനോദ് ബിഹാരി മഹതോ, ഷിബു സോറന്‍ , ഇടതുപക്ഷ നേതാവായിരുന്ന ഡോ റോയ് എന്നിവര്‍ ചേര്‍ന്ന് 1972 നവംബര്‍ 15 ല്‍ ജെഎംഎം രൂപീകരിച്ചു. മഹതോ പാര്‍ട്ടി പ്രസിഡന്‍റും ഷിബു സോറന്‍ ജനറല്‍ സെക്രട്ടറിയുമായിട്ടായിരുന്നു പാര്‍ട്ടി രൂപീകൃതമായത്. അതിനിടെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും കോണ്‍ഗ്രസുമായി ഷിബു സോറന്‍ അടുത്തതോടെ പാര്‍ട്ടിയില്‍ യുവാക്കളുടെ നേതൃത്വത്തില്‍ കലാപം ഉടലെടുത്തു. കോണ്‍ഗ്രസ് ബന്ധത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ഒരു വിഭാഗം നേതാക്കള്‍ ജെഎംഎം വിട്ട് ആള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍സ് യൂണിയന്‍ രൂപീകരിച്ചു.അതേസമയം ജെഎംഎമ്മിന്‍റെ വളര്‍ച്ചയെ ഇത് ബാധിച്ചതേയില്ല. 91 ല്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ജെഎംഎം 6 സീറ്റുകള്‍ നേടി.

ജാര്‍ഖണ്ഡ് രൂപീകരണത്തിന് ശേഷം നടന്ന ആദ്യ നിയമസഭ തിരഞ്ഞെടുപ്പില്‍ ജെഎംഎമ്മിന് 12 സീറ്റുകളായിരുന്നു ലഭിച്ചത്. 2005 ല്‍ 17 സീറ്റുകളും 2009 ല്‍ 18 സീറ്റുകളും പാര്‍ട്ടി നേടി. 2014 ല്‍ രാജ്യം മുഴുവന്‍ മോദി തരംഗം അലയടിച്ചപ്പോള്‍ പോലും 19 സീറ്റുകള്‍ നിയമസഭയില്‍ നേടാന്‍ ജെഎംഎമ്മിന് സാധിച്ചിരുന്നു. 2013 വരെ എന്‍ഡിഎ സഖ്യത്തിലായിരുന്ന ജെഎംഎം പിന്നീട് യുപിഎ സഖ്യത്തിന്‍റെ ഭാഗമായും പ്രവര്‍ത്തിച്ചിരുന്നു.

ബിജെപിയെ ചുഴറ്റിയെറിഞ്ഞ് വിജയകുതിപ്പ് നടത്തിയ ജെഎംഎം നേതാവ് ഷിബു സോറനെ തന്നെ മുഖ്യമന്ത്രിയാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞാല്‍ ഉടന്‍ തന്നെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തിലാണ് മഹാസഖ്യം. 81 അംഗ നിയമസഭയില്‍ 44 സീറ്റുകളിലാണ് നിലവില്‍ മഹാസഖ്യം ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 14 സീറ്റിലും ആര്‍ജെഡി നാല് സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.

English summary
Historical win for JMM in Jharkhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X