കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശ് വിഷമദ്യ ദുരന്തം: മരിച്ചവരുടെ എണ്ണം 90 ആയി, 30 പേര്‍ കസ്റ്റഡിയില്‍

Google Oneindia Malayalam News

ലഖ്നൗ: വിഷമദ്യദുരന്തത്തില്‍ ഉത്തര്‍പ്രദേശിലും ഉത്തരാഘണ്ഡിലും മരിച്ചവരുടെ എണ്ണം 90 ആയി. സഹ്റാന്‍പൂരില്‍ 38 ഉം, മീററ്റില്‍ 18 ഉം, കുശിനഗറില്‍ 10 പേരുമാണ് മരിച്ചത്. ഉത്തരഖണ്ഡില്‍ 26 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിഷമദ്യ ദുരന്തം ഏറ്റവും ആഘാതം സൃഷ്ടിച്ച സഹ്റാന്‍പൂരില്‍ മരണസഖ്യ ഇനിയും ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ട്. 22 പേര്‍ ഇവിടെ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. ജില്ലയിലെ വിവിധയിടങ്ങളിലായി 36 പേര്‍ മരിച്ചെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ട്.

സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വകുപ്പ്തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സഹ്റാന്‍പൂരില്‍ മാത്രം ഇതിനോടകം 30 ഓളം പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തുകഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട് മൂന്ന് പോലീസ് ഇന്‍‌സ്പെക്ടര്‍മാരെയും രണ്ട് കോണ്‍സ്റ്റബിള്‍മാരെയും എസ്എസ്പി ദിനേഷ് കുമാര്‍ സസ്പെന്‍ഡ് ചെയ്തു. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 2 ലക്ഷം രൂപം വീതവും ചികിത്സയിലുള്ളവര്‍ക്ക് 50000 രൂപ വീതവും സഹായ ധനം അനുവദിച്ചിട്ടുണ്ട്.

liquor

ഉത്തര്‍പ്രദേശിന്‍റെയും ഉത്തരാഖണ്ഡിന്‍റെ അതിര്‍ത്തി ജില്ലകള്‍ വ്യാജമദ്യം വന്‍‌തോതില്‍ വിറ്റഴിക്കുന്ന മേഖലകളാണ്. മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ഉത്തരാഖണ്ഡിലേക്ക് പോയ ആളുകള്‍ക്കാണ് ദുരന്തം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ഒരു വീട്ടില്‍ നിന്ന് മദ്യം വാങ്ങിയ ഇവര്‍ മദ്യം കുടിച്ചതിന് ശേഷം ബാക്കിവന്ന മദ്യം സഹന്‍പൂരില്‍ വില്‍പ്പന നടത്തുകയായിരുന്നെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം

English summary
90 People Dead After Consuming Spurious Liquor in Uttar Pradesh And Uttarakhand; 30 Arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X