കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3 മാസത്തെ തിരിച്ചടവ് ഒഴിവാക്കിയോ? ഏതെല്ലാം ലോണുകള്‍ക്കാണ് ആനുകൂല്യം: മൊറട്ടോറിയം-അറിയേണ്ടതെല്ലാം

Google Oneindia Malayalam News

ദില്ലി: 21 ദിവസത്തെ ലോക്ക് ഡൗണ്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ മറികടക്കാനുള്ള ആശ്വാസ പ്രഖ്യാപനങ്ങളാണ് റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ ശക്തികാന്ത ദാസ് ഇന്ന് നടത്തിയത്. പലിശ നിരക്കുകള്‍ കുറച്ചതും എല്ലാ വായ്പ തിരിച്ചടവുകള്‍ക്കും മൊറട്ടോറിയം ഏര്‍പ്പെടുത്തിയതുമാണ് ആര്‍ബിഐയുടെ ഭാഗത്ത് നിന്നും ഉണ്ടായ പ്രധാന പ്രഖ്യാപനം. റീപ്പോ നിരക്ക് 0.75 ശതമാനമാണ് കുറച്ചത്. പുതിയ റീപ്പോ നിരക്ക് 4.4 ശതമാനമാണ്. റിവേഴ്സ് റിപ്പോ നിരക്ക് 4.9 ശതമാനത്തില്‍ നിന്ന് 4 ശതമാനമായാണ് കുറച്ചത്.

മൂന്ന് മാസത്തേക്കാണ് വായ്പ തിരിച്ചടവുകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. എല്ലാ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമായിരിക്കുമെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം തന്നെ മൊറട്ടോറിയം സംബന്ധിച്ച് നിരവധി സംശയങ്ങളും ഇതിനോടകം തന്നെ ഉയര്‍ന്ന് വന്നിട്ടുണ്ട്. അത്തരം ചില സംശയങ്ങളില്‍ വ്യക്ത വരുത്തുകയാണ് ഇവിടെ..

ഇന്ന് മുതല്‍ അക്കൗണ്ടില്‍ നിന്നും ഇഎംഐ പിടിക്കില്ലേ?

ഇന്ന് മുതല്‍ അക്കൗണ്ടില്‍ നിന്നും ഇഎംഐ പിടിക്കില്ലേ?

ആര്‍ബിഐ പ്രഖ്യാപിച്ച മൂന്ന് മാസത്തെ മൊറട്ടോറിയം നടപ്പാക്കേണ്ടത് ബാങ്കുകളാണ്. ബാങ്കുകള്‍ അവരുടെ ബോര്‍ഡ് തലത്തില്‍ തീരുമാനമെടുത്തിന് ശേഷം കൃത്യമായ വിവരം നിങ്ങളെ അറിയിക്കും. മൊറട്ടോറിയും അംഗീകരിക്കുന്നതിനുള്ളില്‍ നിങ്ങളുടെ അക്കൗണ്ടില്‍ പണമുണ്ടെങ്കില്‍ ഇഐഐ ഈടാക്കിയേക്കാം.

മൊറട്ടോറിയം കാലയളവില്‍ ഇഎംഐ അടച്ചില്ലെങ്കില്‍ എന്‍റെ ക്രെഡിറ്റ് സ്കോറിനെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ?

മൊറട്ടോറിയം കാലയളവില്‍ പണം തിരിച്ചടയ്ക്കാത്തത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കില്ല

ഏതെല്ലാം ധനകാര്യ സ്ഥാപനങ്ങളാണ് മൊറട്ടോറിയത്തിന്‍റെ പരിധിയില്‍ വരിക

ഏതെല്ലാം ധനകാര്യ സ്ഥാപനങ്ങളാണ് മൊറട്ടോറിയത്തിന്‍റെ പരിധിയില്‍ വരിക

വാണിജ്യ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, ലോക്കൽ ഏരിയ ബാങ്കുകൾ, ചെറുകിട ധനകാര്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, എൻ‌ബി‌എഫ്‌സികളായ ഹൗസിങ് സിംഗ് ഫിനാൻസ് കമ്പനികൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന എല്ലാ ധനകാര്യ സ്ഥാപനങ്ങളും മൊറട്ടോറിയത്തിന്‍റെ പരിധിയില്‍ വരും.

ഈ മൂന്ന് മാസത്തെ ഇ​​എംഐ ഒഴിവാക്കിയതാണോ? അതോ നീട്ടിവെച്ചതാണോ?

ഈ മൂന്ന് മാസത്തെ ഇ​​എംഐ ഒഴിവാക്കിയതാണോ? അതോ നീട്ടിവെച്ചതാണോ?

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിരിച്ചടവുകളില്‍ 3 മാസത്തെ ആശ്വാസം മാത്രമാണ് മൊറട്ടോറിയം കൊണ്ട് ഉദ്ദേശിക്കുന്നത്. അതായാത് ഈ മൂന്ന് മാസത്തെ തിരിച്ചടവ് അതിനപ്പുറമുള്ള തിയതികളിലേക്ക് മാറ്റിവെക്കുകയാണ് ചെയ്യുന്നത്. ഈ കാലയളവ് അവസാനിക്കുന്നതോടെ മുന്‍ നിശ്ചയപ്രകാരം പലിശയടക്കമുള്ള തുകയും തിരിച്ചടക്കേണ്ടി വരും.

ഏതൊക്കെ വായ്പകള്‍ക്കാണ് മൊറട്ടോറിയത്തിന്‍റെ ആനൂകൂല്യം ലഭിക്കുക

ഏതൊക്കെ വായ്പകള്‍ക്കാണ് മൊറട്ടോറിയത്തിന്‍റെ ആനൂകൂല്യം ലഭിക്കുക

വ്യക്തിഗത വായ്പകൾ, ഭവനവായ്പകൾ, വാഹന വായ്പകൾ, വിദ്യാഭ്യാസ വായ്പകൾ എന്നിവ ഉൾപ്പെടുന്ന ടേം ലോണുകള്‍ക്ക് പുറമെ കൂടാതെ, എസി, ഫ്രിഡ്ജ്, മൊബൈൽ ഫോണുകൾ എന്നിവയുൾപ്പെടെയുള്ള ഉപഭോക്തൃ വസ്തുക്കള്‍ വാങ്ങുന്നതിനായി എടുത്ത വായ്പകൾക്കും മൊറട്ടോറിയം പരിരക്ഷ ലഭിക്കും

മുതലിന്‍റെ പലിശയുടെയും കാര്യത്തില്‍ മൊറട്ടോറിയം ബാധകമാണോ.

മുതലിന്‍റെ പലിശയുടെയും കാര്യത്തില്‍ മൊറട്ടോറിയം ബാധകമാണോ.

2020 മാർച്ച് 1 വരെ കുടിശ്ശികയുള്ള എല്ലാ വായ്പകളിലും, നിങ്ങളുടെ ബാങ്ക് അനുവദിക്കുകയാണെങ്കിൽ, 3 മാസത്തേക്ക് മൂലധനവും പലിശയും ഉൾപ്പെടുന്ന മുഴുവൻ ഇഎംഐയും അടയ്ക്കുന്നതിൽ നിന്ന് നിങ്ങളെ ഒഴിവാക്കും.

ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകള്‍ക്ക് മൊറട്ടോറിയത്തിന്‍റെ ആനുകൂല്യം ലഭിക്കുമോ?

ക്രഡിറ്റ് കാര്‍ഡ് വായ്പ ടേം ലോണല്ലാത്തതിനാല്‍ മൊറട്ടോറിയത്തിന്റെ പരിധിയില്‍ വരില്ല.

ബിസിനസ് വായ്പകള്‍ക്ക് ഏതുതരത്തിലുള്ള ആശ്വാസമാണ് ലഭിക്കുക

ബിസിനസ് വായ്പകള്‍ക്ക് ഏതുതരത്തിലുള്ള ആശ്വാസമാണ് ലഭിക്കുക

ബിസിനസുകൾ എടുക്കുന്ന പ്രവർത്തന മൂലധന വായ്പകളെ സംബന്ധിച്ച്, പലിശയടവ് ഒഴിവാക്കാൻ റിസർവ് ബാങ്ക് അനുവദിച്ചിട്ടുണ്ട്. 2020 മാർച്ച് 1 വരെ കുടിശ്ശികയുള്ള അത്തരം എല്ലാ വായ്പകൾക്കും ഇത് ബാധകമാണ്. എന്നാല്‍ മോറട്ടോറിയം കാലയളവിലെ പലിശകൂടി മൂന്നുമാസംകഴിയുമ്പോള്‍ തിരിച്ചടയ്‌ക്കേണ്ടിവരും. കൂടാതെ, വായ്പയുടെ നിബന്ധനകളിലും വ്യവസ്ഥകളിലുമുള്ള മാറ്റം ഉണ്ടാവുകയുമില്ല.

 കൊറോണക്ക് കീഴടങ്ങുന്ന യുഎസ്, പക്ഷെ ട്രംപിനെ കൈവിടാതെ ജനം; അഭിപ്രായ സര്‍വെ ഫലം പുറത്ത് കൊറോണക്ക് കീഴടങ്ങുന്ന യുഎസ്, പക്ഷെ ട്രംപിനെ കൈവിടാതെ ജനം; അഭിപ്രായ സര്‍വെ ഫലം പുറത്ത്

 രാജ്യത്ത് വീണ്ടും കൊറോണ മരണം; ദില്ലിയില്‍ ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 39 പേര്‍ക്ക് രാജ്യത്ത് വീണ്ടും കൊറോണ മരണം; ദില്ലിയില്‍ ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 39 പേര്‍ക്ക്

English summary
How will RBI's EMI Moratorium For 3 Months will help Borrowers?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X