കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സര്‍ക്കാര്‍ വേട്ടയാടുന്നു'; ഫണ്ടുകള്‍ മരവിപ്പിച്ചു;ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ആംനസ്റ്റി

Google Oneindia Malayalam News

ദില്ലി: മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തി. സെപ്തംബര്‍ ആദ്യം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെയാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. സെപ്തംബര്‍ 10 നായിരുന്നു ഇവരുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത്. പിന്നാലെ ജീവനക്കാരെ പിരിച്ച് വിടുകയും പ്രവര്‍ത്തനം നിര്‍ത്തിയതായി അറിയിക്കുകയുമായിരുന്നു. സംഘടന അനധികൃതമായി വിദേശഷ ഫണ്ടുകള്‍ സ്വീകരിക്കുന്നുവെന്നും ഇത് ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നുമാണ് ആംനസ്റ്റിക്കെതിരായ ആരോപണം.

 ആരോപണം അടിസ്ഥാന രഹിതം

ആരോപണം അടിസ്ഥാന രഹിതം

കേന്ദ്രസര്‍ക്കാര്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ സംഘടന ജീവനക്കാരെ പിരിച്ചുവിടുന്നതിനൊപ്പം ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്ന് സംഘടന പ്രസ് മീറ്റിലൂടെ അറിയിക്കുകയായിരുന്നു. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍ മനുഷ്യാവകാശ സംഘടനകളെ വേട്ടയാടുന്ന ഏറ്റവും പുതിയ ഉദാഹരണമാണിതെന്നും ആംനസ്റ്റി വ്യക്തമാക്കി.

മനുഷ്യാവകാശ ലംഘനം

മനുഷ്യാവകാശ ലംഘനം

ദില്ലി കലാപം, ജമ്മുകശ്മീരിന് പ്രത്യേകം പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സംഭവം അടക്കമുള്ള മനുഷ്യാവകാശ ലംഘനം ചൂണ്ടികാട്ടി ആംനസ്റ്റര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി. കഴിഞ്ഞ 2 വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ സംഘടനയെ അടിച്ചമര്‍ത്തുകയാണന്നും ഇവര്‍ ആരോപിക്കുന്നു.

എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടേറ്റ്

എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടേറ്റ്

എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടേറ്റ് അടക്കം സംഘടനയെ നിരന്തരം വേട്ടയാടുകയാണെന്നും ആംനസ്റ്റര്‍ വ്യക്തമാക്കി. എന്നാല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുക മാത്രമാണ് ചെയ്തതെന്നും അതിന്റെ ഫലമായി ഏറ്റവും ഒടുവില്‍ നടന്ന ആക്രമണമാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ ആംനസ്റ്റിയുടെ ആരോപണങ്ങള്‍ സര്‍ക്കാര്‍ തള്ളി.

വിദേശ ഫണ്ട്

വിദേശ ഫണ്ട്

വിദേശ ഫണ്ട് സ്വീകരിക്കുന്നതില്‍ ക്രമക്കേട് നടത്തിയെന്നോരോപിച്ചാണ് ബാങ്ക് അക്കൗണ്ട് മരപ്പിച്ചിതെന്ന് സര്‍ക്കാരില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് വഴിയാണ് സംഘടന വിദേശ ഫണ്ട് സ്വീകരിച്ചതെന്നും അത് അനുവദനീയമല്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

അക്കൗണ്ടുകള്‍ മരപ്പിച്ചു

അക്കൗണ്ടുകള്‍ മരപ്പിച്ചു

2011-12 ല്‍ ആംനസ്റ്റി യുകെയില്‍ നിന്നും 1.69 കോടി ഡോളര്‍ സ്വീകരിക്കാന്‍ ആംനസ്റ്റി ഇന്ത്യക്ക് സര്‍ക്കാരിന്റെ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ 2013 മുതല്‍ അനുമതി നിഷേധിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. 2017 ല്‍ എന്‍ഫോസ്‌മെന്റ് ഡയറക്ടേറ്റ് ആംനസ്റ്റിയുടെ അക്കൗണ്ടുകള്‍ മരപ്പിക്കുകയുണ്ടായി.

Recommended Video

cmsvideo
സര്‍ക്കാറിനെ ഉണ്ടാക്കാന്‍ ഞങ്ങള്‍ക്കറിയാമെങ്കില്‍ തകര്‍ക്കാനുമറിയാം
സിബിഐ

സിബിഐ

എന്നാല്‍ സംഘടന കോടതിയെ സമീപിക്കുകയും അത് തിരിച്ചുപിടിക്കുകയുമായിരുന്നു.പിന്നീട് മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ യുകെ 10 കോടി ഡോളര്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യക്ക് എഫ്ഡിഐ വഴി കൈമാറിയെന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം സിബിഐ കേസെടുക്കുകയായിരുന്നു.

English summary
Human Right Organisation Amnesty International has halted its operations in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X