വനിതാ ടെക്കി മരിച്ച നിലയില്‍; ടെക്കിയായ ഭര്‍ത്താവ് കൊലപ്പെടുത്തിയതോ?

  • Posted By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: ഹൈദരാബാദിനടുത്തുള്ള ഗച്ചിബൗളിയില്‍ വനിതാ ടെക്കി മരിച്ച നിലയില്‍. സുദര്‍ശന്‍ നഗറില്‍ താമസിക്കുന്ന ജി പദ്മജയാണ് മരിച്ചത്. ബാങ്ക് ഓഫ് അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി നോക്കുകയായിരുന്നു. പദ്മജയെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.

ടെക് മഹീന്ദ്രയില്‍ എഞ്ചിനീയറായ ഗിരീഷ് നരസിംഹയുമായി കഴിഞ്ഞവര്‍ഷമായിരുന്നു പത്മജയുടെ വിവാഹം. അടുത്തിടെ ഇരുവരും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്നാണ് റിപ്പോര്‍ട്ട്. സ്ത്രീധനം ആവശ്യപ്പെട്ട് മകളെ ഭര്‍ത്താവ് പീഡിപ്പിക്കാറുണ്ടെന്ന് യുവതിയുടെ മാതാപിതാക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

dead-body

എന്നാല്‍, കഴിഞ്ഞദിവസം വൈകിട്ട് വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ പത്മജ ആത്മഹത്യ ചെയ്തതായാണ് ഭര്‍ത്താവ് പറയുന്നത്. ഭാര്യ വിഷാദരോഗിയായിരുന്നെന്നും പറയുന്നു. അതേസമയം, മകളെ കൊലപ്പെടുത്തിയതാണെന്ന് പത്മജയുടെ പിതാവ് നാഗേഷ്വര്‍ റാവു ഉറപ്പിച്ചു പറയുന്നു. മകള്‍ മരിക്കുന്നതിന് തൊട്ടുമുന്‍പ് ഫോണ്‍ ചെയ്തിരുന്നതായും വീട്ടിലേക്ക് വരികയാണെന്നും പറഞ്ഞിരുന്നു. പിന്നീട് മരുമകന്‍ മകള്‍ ആശുപത്രിയിലായെന്ന് അറിയിച്ച് ഫോണ്‍ ചെയ്തു. ആശുപത്രിയിലെത്തിയപ്പോഴാണ് മകള്‍ മരിച്ചതായി അറിഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. മകളുടെ ശരീരത്തില്‍ പരിക്കുകളുണ്ടായിരുന്നെന്നും പിതാവ് ആരോപിക്കുന്നുണ്ട്. പരാതിയെ തുടര്‍ന്ന് പോലീസ് ഭര്‍ത്താവിനെ ചോദ്യം ചെയ്തു.


English summary
Hyderabad techie hangs herself, parents say husband harassed her for dowry
Please Wait while comments are loading...